Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

മന്ത്രി പറഞ്ഞിട്ടല്ല ഖുറാൻ കൊണ്ടുവന്നത്; മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങൾ വേണ്ടി; കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ ആണെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ ഇത് കോൺഗ്രസിനെതിരെയാണെന്നും കാനം രാജേന്ദ്രൻ; സ്വർണക്കടത്ത് കേസിൽ സിപിഎമ്മിന് പൂർണ പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി

മന്ത്രി പറഞ്ഞിട്ടല്ല ഖുറാൻ കൊണ്ടുവന്നത്; മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങൾ വേണ്ടി; കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ ആണെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ ഇത് കോൺഗ്രസിനെതിരെയാണെന്നും കാനം രാജേന്ദ്രൻ; സ്വർണക്കടത്ത് കേസിൽ സിപിഎമ്മിന് പൂർണ പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സിപിഎമ്മിനും കെടി ജലീലിനും എല്ലാ പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രി കെ ടി ജലീൽ രാജിവെക്കേണ്ട ആവശ്യമില്ലെന്നും ചോദ്യം ചെയ്തതിന്റെ പേരിൽ കേരളത്തിൽ ഒരു മന്ത്രിയും രാജിവെച്ചിട്ടില്ലെന്നും കാനം പറഞ്ഞു. മാതൃഭൂമി ന്യൂസ് ചാനലിലെ ചോദ്യം ഉത്തരം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സ്വർണക്കടത്തിന്റെ പേരിൽ സർക്കാരിനെതികെ ഉയരുന്ന ആരോപണങ്ങളെയെല്ലാം കാനം രാജേന്ദ്രൻ തള്ളിയത്. സ്വർണക്കടത്ത് കേസ് ബിജെപി രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണെന്നായിരുന്നു കാനം രാജേന്ദ്രന്റെ നിലപാട്.

മന്ത്രി പറഞ്ഞിട്ടല്ല ഖുറാൻ കൊണ്ടുവന്നത്. ഇറക്കുമതിയുടെ ഉത്തരവാദിത്തം മന്ത്രിയുടെ തലയിൽ കെട്ടിവെക്കരുത്. കേന്ദ്ര ഏജൻസികളെ മോദി സർക്കാർ രാഷ്ട്രീയ ലക്ഷ്യങ്ങൾ വേണ്ടിയാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ ആണെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ ഇത് കോൺഗ്രസിനെതിരെയാണെന്നും കാനം ചൂണ്ടിക്കാട്ടി. സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാർ എന്തുകൊണ്ട് പ്രതിക്കൂട്ടിൽ നിൽക്കുന്നവെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സ്വർണക്കടത്ത് നിയന്ത്രിക്കേണ്ടത് കസ്റ്റംസും കേന്ദ്ര സർക്കാരുമാണ്. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ സ്വർണക്കടത്ത് നിർബാധം നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റേയും കസ്റ്റംസിന്റേയും പരാജയമാണ് ഇത് കാണിക്കുന്നത്- കാനം പറയുന്നു.

ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം വന്നു എന്നാണ് കേസ്. ഇതിന്റെ അന്വേഷണം എവിടം വരെയായി? ആറ് മാസമായിട്ടും സ്വർണം അയച്ചു എന്ന് പറയുന്നയാളെ ചോദ്യം ചെയ്യാനായിട്ടില്ല. മെയ് മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് വരെ അന്വേഷണം നീട്ടികൊണ്ടുപോകുന്നതിനുള്ള രാഷ്ട്രീയ തന്ത്രമാണ് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. ഇതിന് ചുവടുപിടിച്ച് കേരളത്തിലെ പ്രതിപക്ഷം സംസ്ഥാന സർക്കാരിന് പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ് നടക്കുന്നു. ബോധപൂർവ്വമായ ശ്രമമാണിത്. അതിന്റെ പേരിൽ ഇടതുപക്ഷം പിന്നോട്ടുപോകില്ല. മുന്നണിയും സർക്കാരും ശക്തമാണ്. ആര് കുറ്റക്കാരാണെന്ന് കണ്ടാലും ആ അന്വേഷണത്തെ ഞങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട് മുഖ്യമന്ത്രിയും ഈ നിലപാടാണ് സ്വീകരിച്ചതെന്നും കാനം പറഞ്ഞു.

കേന്ദ്ര ഏജൻസികൾക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാം. ചോദ്യം ചെയ്തതിന്റെ പേരിൽ ഒരു മന്ത്രിയും ഇതുവരെ രാജിവെച്ചിട്ടില്ല. കേസിൽ ആരോപിതയായ സ്ത്രീയുമായി ശിവശങ്കറിന് ബന്ധമുണ്ട് എന്നതിനാലാണ് മുഖ്യമന്ത്രിയുടെ പ്രസിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത്.

ഈ സർക്കാരിനെ ഒരു പുകമറയ്ക്കുള്ളിൽ നിർത്തുക എന്നത് ചില മാധ്യമങ്ങളുടേയും പ്രതിപക്ഷത്തിന്റേയും ലക്ഷ്യമാണ്. സർക്കാർ പുകമറയ്ക്കുള്ളിലാണ് എന്ന ആത്മസംതൃപ്തി പ്രതിപക്ഷത്തിന് കിട്ടും. അതിനപ്പുറം ഒന്നും സംഭവിക്കില്ല. കള്ളക്കടത്ത് നടത്തിയവരെ ആരെങ്കിലും ചോദ്യം ചെയ്തിട്ടുണ്ടോ. ദേശീയ ഏജൻസികൾ ദുബായിൽ പോയിട്ട് പ്രധാന പ്രതിയെ കാണാൻ പോലും പറ്റിയില്ല. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി കുറേ ആരോപണങ്ങൾ ഉന്നയിക്കുന്നു. സ്വർണക്കടത്തിന്റെ പ്രഭവ കേന്ദ്രം ഏതാണെന്ന് കണ്ടെത്താൻ പോലും സാധിക്കാത്ത ഏജൻസികളാണ് അന്വേഷണം നടത്തുന്നതെന്നും കാനം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP