Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുറത്തെ പോരാട്ട വീര്യം അകത്ത് വിലപ്പോയില്ല; പ്രായപരിധി തടസമായപ്പോൾ സി ദിവാകരനും കെ ഇ ഇസ്മയിലും സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്ത്; വിരുദ്ധ ചേരിയെ നിഷ്പ്രഭമാക്കി കാനം രാജേന്ദ്രൻ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി; മൂന്നാം ഊഴത്തിൽ വരവ് ക്യത്യമായ വെട്ടിനിരത്തലോടെ

പുറത്തെ പോരാട്ട വീര്യം അകത്ത് വിലപ്പോയില്ല; പ്രായപരിധി തടസമായപ്പോൾ സി ദിവാകരനും കെ ഇ ഇസ്മയിലും സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്ത്; വിരുദ്ധ ചേരിയെ നിഷ്പ്രഭമാക്കി കാനം രാജേന്ദ്രൻ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി; മൂന്നാം ഊഴത്തിൽ വരവ് ക്യത്യമായ വെട്ടിനിരത്തലോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാനം വിരുദ്ധ ചേരിക്ക് കനത്ത തിരിച്ചടി നൽകി കൊണ്ട്, സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേർന്ന പാർട്ടി സംസ്ഥാന സമ്മേളനമാണ് കാനത്തെ സംസ്ഥാന സെക്രട്ടറിയായി ഏകകണ്ഠമായി തെരഞ്ഞെടുത്തത്. ഇത് മൂന്നാം തവണയാണ് കാനം പാർട്ടിയുടെ തലപ്പത്തെത്തുന്നത്.

സിപിഐ സംസ്ഥാന കൗൺസിലിൽ നിന്ന് സി ദിവാകരന് പിന്നാലെ കെഇ ഇസ്മയിലും പുറത്തായി. പിരുമേട് എംഎൽഎ വാഴൂർ സോമനും സംസ്ഥാന കൗൺസിലിൽ ഇല്ല. ഇടുക്കിയിൽ നിന്നുള്ള കാനം പക്ഷത്തെ പ്രമുഖ നേതാക്കളായ ഇഎസ് ബിജിമോളെയും വാഴൂർ സോമനെയും ഒഴിവാക്കി. കൊല്ലത്തുനിന്ന് ജയലാലിനെയും സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കി.

സംസ്ഥാനകൗൺസിലിനെയും കൺട്രോൾ കമ്മീഷനെയും ഏകകണ്ഠമായാണ് തെരഞ്ഞെടുത്തതെന്ന് സി ദിവാകരൻ സമ്മേളനഹാളിൽ നിന്ന് ഇറങ്ങിയപ്പോൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാന കൗൺസിലിലേക്ക് എറണാകുളം ജില്ലയിൽ മാത്രമാണ് മത്സരം നടന്നത്. കാനം വിരുദ്ധ പക്ഷത്തുള്ള പ്രമുഖ നേതാക്കൾ സിപിഐ സംസ്ഥാന കൗൺസിലിൽ നിന്നു പുറത്തായി. മുൻ ജില്ലാ സെക്രട്ടറി പി രാജു, അസി സെക്രട്ടറിയായിരുന്ന എഎൻ സുഗതൻ എന്നിവർ ഉൾപ്പെടെയുള്ളവരാണ്, സംസ്ഥാന കൗൺസിലിലേക്കു നടന്ന മത്സരത്തിൽ തോറ്റുപോയത്.

സംസ്ഥാന കൗൺസിലിലേക്ക് അനുവദിക്കപ്പെട്ടതിലും കൂടുതൽ നേതാക്കളുടെ പേര് ഉയർന്നുവന്നതോടെയാണ് മത്സരം നടന്നത്. പി രാജു, എഎൻ സുഗതൻ എന്നിവരെക്കൂടാതെ എംടി നിക്സൺ, സിടി സിൻജിത്ത് എന്നിവരും പരാജയപ്പെട്ടു. നേരത്തെ എറണാകുളത്തുനിന്നുള്ള സമ്മേളന പ്രതിനിധികളിൽ കാനം പക്ഷത്തുനിന്നുള്ളവർ വ്യക്തമായ ആധിപത്യം നേടിയിരുന്നു. ഇതാണ് സംസ്ഥാന കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൽ പ്രതിഫലിച്ചത്.

കാനത്തിന്റെ മൂന്നാം മൂഴം

സിപിഐയിലെ കരുത്തുറ്റ നേതാവ് താനാണെന്ന് തെളിയിച്ച് കൊണ്ടാണ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പദത്തിൽ കാനം മൂന്നാമൂഴത്തിന് തുടക്കമിടുന്നത്. സംസ്ഥാന സമ്മേളനത്തിലുടനീളം കണ്ടത് കാനം പക്ഷത്തിന്റെ ആധിപത്യമാണ്. കാനത്തെ നേരിടാൻ ഒന്നിച്ചെത്തിയ മുതിർന്ന നേതാക്കളായ കെ.ഇ.ഇസ്മയിലിനേയും സി ദിവാകരനേയും പ്രായപരിധി ചൂണ്ടിക്കാട്ടി സംസ്ഥാന കൗൺസിലിൽ നിന്നൊഴിവാക്കിയപ്പോൾ തന്നെ പാർട്ടിയിലെ കാനം പക്ഷത്തിന്റെ കരുത്ത് വ്യക്തമായി. സംസ്ഥാന സമ്മേളനത്തിന് മുൻപ് കാണിച്ച പോരാട്ടവീര്യം സമ്മേളന വേദയിൽ കാണിക്കാൻ കാനത്തിന്റെ എതിരാളികൾക്കും സാധിച്ചില്ല.

ഇസ്മയിൽ പക്ഷത്ത് നിന്നുള്ള അഞ്ച് പേരെ എറണാകുളം ജില്ലാ ഘടകം സംസ്ഥാന കൗൺസിലിൽ നിന്നും വെട്ടി. അതേസമയം കാനം പക്ഷത്തുള്ള ഇ.എസ്.ബിജി മോളെ എതിർപക്ഷത്തിന് മേധാവിത്വമുള്ള ഇടുക്കി ജില്ലാ ഘടകം സംസ്ഥാന കൗൺസിലിലേക്ക് നിർദ്ദേശിക്കാതിരുന്നതും ശ്രദ്ധേയമായി. സംസ്ഥാന കൗൺസിൽ അംഗങ്ങളെ നിശ്ചയിക്കുന്നതിൽ ജില്ലാ ഘടകങ്ങളിൽ വലിയ മത്സരം പ്രതീക്ഷിച്ചെങ്കിലും എറണാകുളത്ത് മാത്രമാണ് മത്സരം നടന്നത്. ഭൂരിപക്ഷമുള്ള എറണാകുളത്ത് മുൻ സെക്രട്ടറി പി.രാജു അടക്കം മൂന്ന് പേരെ വെട്ടി കാനം പക്ഷം കരുത്ത് കാട്ടി.

കാനത്തെ താഴെയിറക്കാൻ ജനപ്രിയ നേതാവ് വി എസ്.സുനിൽ കുമാറിനേയോ, പ്രകാശ് ബാബുവിനെയോ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ കാനം വിരുദ്ധപക്ഷം നീക്കം നടത്തിയെങ്കിലും ഇരുവരും മത്സരിക്കാൻ വിമുഖത കാട്ടിയതോടെ ആ നീക്കം പാളി. ഇതോടെ സി.എൻ ചന്ദ്രനെ മത്സരരംഗത്തിറക്കാൻ അണിയറ നീക്കം നടന്നെങ്കിലും ചന്ദ്രനും മത്സരിക്കാൻ തയ്യാറായില്ല. ഇതോടെ എതിരാളികളെ വെട്ടിയൊതുക്കി മൂന്നാം വട്ടവും സിപിഐയുടെ തലപ്പത്തേക്ക് ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെടാൻ കാനത്തിനായി. അതേസമയം കാനം വിരുദ്ധ ചേരി ശക്തമായ ഇടുക്കിയിൽ ഇ.എസ് ബിജിമോൾക്ക് കനത്ത തിരിച്ചടി കിട്ടി. സംസ്ഥാന കൗൺസിൽ അംഗത്വവും പാർട്ടി കോൺഗ്രസ് പ്രതിനിധി സ്ഥാനവുമില്ലാതെ ആവും ബിജിമോൾ സംസ്ഥാന സമ്മേളനം കഴിഞ്ഞു മടങ്ങുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP