Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി ജാഥ നയിച്ചാലും മുഖ്യമന്ത്രിയാകണമെന്നില്ല; എൽഡിഎഫ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതു തെരഞ്ഞെടുപ്പിനു ശേഷം; പ്രചാരണം നയിക്കാൻ വി എസിന് അയോഗ്യത കൽപ്പിക്കേണ്ട കാര്യമില്ലെന്നും കാനം രാജേന്ദ്രൻ

പിണറായി ജാഥ നയിച്ചാലും മുഖ്യമന്ത്രിയാകണമെന്നില്ല; എൽഡിഎഫ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതു തെരഞ്ഞെടുപ്പിനു ശേഷം; പ്രചാരണം നയിക്കാൻ വി എസിന് അയോഗ്യത കൽപ്പിക്കേണ്ട കാര്യമില്ലെന്നും കാനം രാജേന്ദ്രൻ

തിരുവനന്തപുരം: പിണറായി വിജയൻ സിപിഐ(എം) ജാഥ നയിച്ചാൽ അത് മുഖ്യമന്ത്രിസ്ഥാനത്തിനു വേണ്ടിയാണെന്ന് അർഥമാക്കേണ്ടതില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതു തെരഞ്ഞെടുപ്പിനു ശേഷമാണെന്നും പ്രചാരണം നയിക്കാൻ വി എസിന് അയോഗ്യത കൽപ്പിക്കേണ്ട കാര്യമില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ജാഥ നയിക്കുന്നതും തിരഞ്ഞെടുപ്പിൽ മുന്നണിയെ നയിക്കുന്നതും രണ്ടും രണ്ടാണ്. ജാഥ നയിക്കുന്നവർ മുഖ്യമന്ത്രി ആയാൽ എത്ര മുഖ്യമന്ത്രിമാർ എൽ.ഡി.എഫിനുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരാൾ നയിക്കുന്നത് എൽ.ഡി.എഫിന്റെ ജാഥയാണ് എങ്കിൽ അതൊരു സന്ദേശമായേനെ. തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തവരും മുഖ്യമന്ത്രിയായ ചരിത്രം ഇടതുമുന്നണിക്കുണ്ട്. ഇടതുമുന്നണിയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് തിരഞ്ഞെടുപ്പിന് ശേഷമാണ്. ജാഥ നയിക്കുന്നതാരെന്ന് തീരുമാനിക്കുന്നത് ഓരോ പാർട്ടിയുടെയും ആഭ്യന്തരകാര്യമാണ്. അത്രയെങ്കിലും സ്വാതന്ത്ര്യം അവർക്ക് വിട്ടുകൊടുക്കണം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചരണം നയിക്കുന്നതിൽ വി എസ്. അച്യുതാനന്ദന് അയോഗ്യത കണ്ടത്തേണ്ട കാര്യമില്ല.

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവിനായിരുന്നു പ്രചരണ ചുമതല. എൽ.ഡി.എഫ് പ്രചരണം ഒറ്റക്കെട്ടായി നടത്തും. കേരളത്തിന്റെ രാഷ്ട്രീയം ഒരിക്കലും വ്യക്തികേന്ദ്രീകൃതമല്ല. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ സിപിഐയുടെ മാനദണ്ഡം പ്രവർത്തന ക്ഷമതയാണ്. വയസല്ല. വയസ് കുറഞ്ഞവർക്ക് ചിലപ്പോൾ പ്രവർത്തന ക്ഷമത കുറയാം. എന്നാൽ വയസായവർ നല്ല പ്രവർത്തനക്ഷമതയോടെ പ്രവർത്തിക്കാം. രണ്ട് തവണ തുടർച്ചയായി മത്സരിച്ചവർക്ക് വീണ്ടും സീറ്റ് നൽകണോ എന്ന കാര്യത്തിൽ സംസ്ഥാനകൗൺസിലാണ് തീരുമാനമെടുക്കുക.

സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ടേം എന്നത് കർശന മാനദണ്ഡമാക്കിയത്. അത് ഫലപ്രദമായി നടപ്പാക്കിയ പാർട്ടിയും സിപിഐയാണ്. ഏപ്രിൽ ഒന്നിന് മുമ്പ് പാർട്ടി അംഗങ്ങൾ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താൻ തീരുമാനമുണ്ടെന്നും കാനം പറഞ്ഞു.

വർഗീയ ധ്രുവീകരണത്തിനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. അതിനെ ശക്തമായി ചെറുക്കണം. അതേസമയം ന്യൂനപക്ഷം പടിപടിയായി ഭൂരിപക്ഷത്തിലേക്ക് വളർന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. അത് സാമൂഹ്യ സന്തുലിതാവസ്ഥയിൽ മാറ്റം വരുത്തും. വർഗീയ ധ്രുവീകരണം ചെറുക്കേണ്ടത് മതനിരപേക്ഷ സമൂഹത്തിന്റെ കടമയാണ്.

ക്ഷേത്രങ്ങളുടെ നിയന്ത്രണം ഭക്തർക്ക് വിട്ടുനൽകണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രസ്താവന പുതിയ ലക്ഷ്യത്തോടെയാണ്. ആദ്യം ബ്രാഹ്മണരുടെ നിയന്ത്രണത്തിലും പിന്നീട് രാജാക്കന്മാരുടെയും നാടുവാഴികളുടെയും നിയന്ത്രണത്തിലുമായിരുന്ന ക്ഷേത്രങ്ങളെ അതിന് ശേഷമാണ് ദേവസ്വത്തിന്റെ കീഴിൽ കൊണ്ടുവന്നത്. അത് 1950ലെ തിരു കൊച്ചി ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റിയുഷൻ ആക്ട് പ്രകാരമായിരുന്നു. ഹിന്ദു ക്ഷേത്രങ്ങളുടെ പണം സർക്കാർ കൊണ്ടുപോകുന്നില്ല. ബഡ്ജറ്റിൽ കാണിക്കുന്നത് മാത്രമാണ് സർക്കാരിന്റെ വരുമാനം. ക്ഷേത്ര ഭരണം ആർ.എസ്.എസിന്റെ കൈകളിലേക്ക് കൊണ്ടുപോകാനുള്ള അസത്യ പ്രചരണമാണ് നടത്തുന്നതെന്നും കാനം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP