Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പാലം വലിക്കുന്നത് പാർട്ടിക്കുള്ളിലുള്ളവർ തന്നെയെന്ന് ശശി തരൂർ കരഞ്ഞ് പറഞ്ഞെന്ന് ചാനൽ ചർച്ചകളിൽ വെളിപ്പെടുത്തി താരമായി; ശിവകുമാറും തമ്പാനൂർ രവിയും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് തൽസമയ രാജി പ്രഖ്യാപനം; തിരുവനന്തപുരത്തെ പ്രചരണ മെല്ലപ്പൊക്കെ ചർച്ചയാക്കിയ കല്ലിയൂർ മുരളി കോൺഗ്രസുകാരനല്ലെന്ന് പാർട്ടി പ്രാദേശിക നേതൃത്വവും; ഇടത് വഴി ബിജെപിയിലെത്തിയ നേതാവാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും വിശദീകരണം

പാലം വലിക്കുന്നത് പാർട്ടിക്കുള്ളിലുള്ളവർ തന്നെയെന്ന് ശശി തരൂർ കരഞ്ഞ് പറഞ്ഞെന്ന് ചാനൽ ചർച്ചകളിൽ വെളിപ്പെടുത്തി താരമായി; ശിവകുമാറും തമ്പാനൂർ രവിയും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് തൽസമയ രാജി പ്രഖ്യാപനം; തിരുവനന്തപുരത്തെ പ്രചരണ മെല്ലപ്പൊക്കെ ചർച്ചയാക്കിയ കല്ലിയൂർ മുരളി കോൺഗ്രസുകാരനല്ലെന്ന് പാർട്ടി പ്രാദേശിക നേതൃത്വവും; ഇടത് വഴി ബിജെപിയിലെത്തിയ നേതാവാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശശി തരൂരിന് വേണ്ടി കോൺഗ്രസിന്റെ വോട്ടഭ്യർത്ഥന അത്ര സുഖമല്ലെന്നാണ് കോൺഗ്രസ് ഹൈക്കമാണ്ടിന്റെ വിലയിരുത്തൽ. മുതിർന്ന നേതാക്കൾ പ്രവർത്തിക്കുന്നില്ലെന്ന ഡി.സി.സി സെക്രട്ടറിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനു പിന്നാലെ തന്നെ സമൂഹമാധ്യമങ്ങളിൽ പലവിധ ചർച്ചകൾ നടന്നു. അതിനിടെ ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ കല്ലിയൂർ മുരളി ബിജെപി യിൽ ചേർന്നുവെന്ന വാർത്തയും എത്തി. ബിജെപി മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ശക്തമാക്കിയതോടെ കോൺഗ്രസ് ഹൈക്കമാണ്ട് നേരിട്ട് ഇപെട്ടും. ഇതോടെ പ്രശ്‌നങ്ങൾ ഏതാണ് പരിഹരിക്കപ്പെട്ടു. ഇതിനിടെ ബിജെപിയിൽ ചേർന്ന കല്ലിയൂർ മുരളിക്ക് കോൺഗ്രസുമായി ഇപ്പോൾ ബന്ധമൊന്നുമില്ലെന്നാണ് പാർട്ടിയുടെ വിശദീകരണം.

കല്ലിയൂർ ബ്ലോക്ക് പ്രസിഡന്റാണ് ഇതു സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്. കുറച്ചു പ്രവർത്തകരുമായി കല്ലിയൂർ മുരളി ബിജെപിയിൽ ചേർന്നതായി മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. കോൺഗ്രസ് പാർട്ടി പ്രവർത്തകനായിരുന്ന കാലത്തു തന്നെ മറ്റു പാർട്ടികൾക്ക് വേണ്ടി ചാര പ്രവർത്തി നടത്തിയത് കാരണം പാർട്ടി പുറത്താക്കിയതാണ്. അതിനു ശേഷം ഇടത് മുന്നണിയിലെ ജനതാദൾ എസിൽ ചേരുകയും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി കല്ലിയൂർ മുരളി സജീവമായി പ്രവർത്തിക്കുകയും ചെയ്തുവെന്നാണ് കോൺഗ്രസ് വിശദീകരണം.

സമൂഹ മാധ്യമങ്ങളിൽ ജനതാദളിന്റെ തിരഞ്ഞെടുത്ത ജില്ലാ വൈസ് പ്രസിഡന്റ് ആണ് താനെന്നു അദ്ദേഹം തന്നെ പ്രചരിപ്പിക്കുകയും ചെയ്തു. വര്ഷങ്ങളായി പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലാത്തതും ഇടതുപക്ഷ പ്രവർത്തകനുമായ ആളിനെ വർഷങ്ങൾ മുൻപുള്ള കോൺഗ്രസ് ബന്ധം ഇപ്പോഴും പ്രചരിപ്പിച്ചു കോൺഗ്രസ് നേതാവ് ബിജെപി യിൽ ചേർന്ന് എന്ന് വാർത്ത പ്രചരിപ്പിക്കുന്നത് ബിജെപി യുടെ രാഷ്ട്രീയ പാപ്പരത്തം വെളിവാക്കുന്നതാണ്. കല്ലിയൂർ മേഖലയിൽ നിന്നും ഒരു കോൺഗ്രസ് പ്രവർത്തകൻ പോലും ബിജെപി യിൽ ചേർന്നിട്ടില്ല എന്ന് ബ്ലോക്ക് പ്രസിഡന്റ് വെങ്ങാനൂർ ശ്രീകുമാർ അറിയിച്ചു.

തമ്പാനൂർ രവിയും വി എസ്.ശിവകുമാറും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന ആരോപണമുയർത്തി കല്ലിയൂർ മുരളി കോൺഗ്രസ് വിടുന്നതായി പ്രഖ്യാപിച്ചത്. പ്രചാരണത്തിനാളില്ലെന്ന ശശിതരൂരിന്റെ പരാതിക്ക് പിന്നാലെയാണ് നേതാക്കളുടെ പടലപിണക്കങ്ങൾ മറനീക്കി പുറത്തു വന്നത്. പ്രവർത്തിക്കാത്ത മുതിർന്ന നേതാക്കളടക്കമുള്ളവരുടെ പേരിൽ പരാതി നൽകുമെന്നും ഡി.സി.സി.സെക്രട്ടറി കഴിഞ്ഞദിവസം ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ തന്റെ പേരിൽ തെറ്റായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നെന്നും ,ഇവരുടെ പേരിൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എംഎ‍ൽഎയും പ്രചാരണസമിതി അധ്യക്ഷനുമായ വി എസ്.ശിവകുമാർ ലോക്‌നാഥ് ബഹ്‌റക്ക് പരാതി നൽകി. ഇതിനിടെയാണ് കല്ലിയൂർ മുരളിയും മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. മുരളിയുടെ വെളിപ്പെടുത്തലുകൾ കോൺഗ്രസിന് തലവേദനയാവുകയും ചെയ്തു.

തിരുവനന്തപുരം മണ്ഡലത്തിൽ തനിക്കെതിരെ പാലം വലിക്കുന്നത് പാർട്ടിക്കുള്ളിലുള്ളവർ തന്നെയാണെന്ന് ശശി തരൂർ പറഞ്ഞതായി കല്ലിയൂർ മുരളി വെളിപ്പെടുത്തുകയും ചെയ്തു. എഐസിസി മുന്നറിയിപ്പ് നൽകിയ നിരുവനന്തപുരത്തെ നേതാവാണ് തരൂരിനെതിരെ നടക്കുന്ന പ്രവർത്തനങ്ങൾക്ക് പിന്നിലുള്ളത്. ഇത് പറഞ്ഞതുകൊണ്ട് ചിലപ്പോൾ തനിക്കെതിരെ വധഭീഷണിയുണ്ടായേക്കാമെന്നും മുരളി വെളിപ്പെടുത്തി. 'എന്നെയും ഇവർ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്, പക്ഷെ അത് തുറന്ന് പറയാനാവില്ലെന്ന് ശശി തരൂർ തന്നോട് കരഞ്ഞ് പറഞ്ഞതായും മുരളി വെളിപ്പെടുത്തി.

തിരുവനന്തപുരത്ത് സംഘടനാ സംവിധാനം വേണ്ടത്ര പ്രവർത്തിക്കുന്നില്ല. ജില്ലയിൽ എ, ഐ ഗ്രൂപ്പുകളുടെ രണ്ട് നേതാക്കന്മാർ ശരിയായ പാർട്ടി പ്രവർത്തകരെ അംഗീകരിക്കാതെ അവരുടെ കോഴികളെ മാത്രം കെപിസിസി, ഡിസിസി സെക്രട്ടറിമാരാക്കി. ശശി തരൂരിന് വേണ്ടി നോട്ടീസ് നൽകാൻ പോലും എന്നെപ്പോലുള്ളവർ വേണ്ടെന്നാണ് തമ്പാനൂർ രവിയും വി എസ് ശിവകുമാറും പറഞ്ഞത്.ഇത്തരം നെറികെട്ട പ്രവർത്തനങ്ങളിൽ മനം നൊന്താണ് പാർട്ടി സ്ഥാനം രാജിവെച്ചത്. ബിജെപിയിൽ ചേർന്നതുകൊണ്ടല്ല നേതാക്കളെ വിമർശിക്കുന്നതെന്നായിരുന്നു മുരളിയുടെ ആരോപണം.

ശശി തരൂർ ജയിക്കണമെന്ന് ആഗ്രഹമില്ലാത്ത നേതാക്കൾ തിരുവനന്തപുരത്തുണ്ട്. അതിന് വേണ്ടി അദ്ദേഹത്തെ തോൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തരൂർ എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകണമെന്ന് ആഗ്രഹമുള്ള ആളാണ്. എന്നാൽ തെരഞ്ഞെടുപ്പ് കൺവീനറായ തമ്പാനൂർ രവിയടക്കമുള്ളവർ അതിന് തയ്യാറായല്ല. നേമത്ത് കാലുവാരിയ മാന്യന്മാരാണ് ഇപ്പോഴും പാലം വലിക്കുന്നത്. ശശി തരൂർ പരാജയപ്പെടും, അപ്പോൾ താൻ പറഞ്ഞത് നിങ്ങൾ അംഗീകരിക്കുമെന്നും കല്ലിയൂർ മുരളി പറഞ്ഞിരുന്നു. അത്തരമൊരു നേതാവിനാണ് കോൺഗ്രസ് ബന്ധമൊന്നുമില്ലെന്ന് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP