എന്റെ 'തീവ്രവാദ ബന്ധ'മൊക്കെ എൻ ഐ എ മുടിനാരിഴ കീറി പരിശോധിച്ചതാണ്; സ്വത്തുവഹകളും നോക്കിയതാണ്; ഒരു ചുക്കും കണ്ടെത്താനായിട്ടില്ല; ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ തന്നെ ഭീകരവാദി എന്ന് അധിക്ഷേപിച്ചതിൽ കെ ടി ജലീലിന്റെ പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ബിജെപി നേതാവ് ഗോപാലകൃഷ്ണൻ ചാനൽ ചർച്ചയിൽ തന്നെ 'ഭീകരവാദി' എന്ന് വിളിച്ച് ആക്ഷേപിച്ചതിൽ പ്രതികരണവുമായി കെ ടി ജലീൽ. ഇടതുപക്ഷത്തെ മുസ്ലിം പേരുകാർക്കെതിരെ സ്ഥിരമായി സംഘികൾ ഉയർത്തുന്ന ആരോപണങ്ങളായതിനാൽ തനിക്കതിൽ ഒട്ടും അൽഭുതം തോന്നിയിട്ടില്ല. ഗോപാലകൃഷ്ണൻ പറഞ്ഞതിൽ സത്യത്തിന്റെ വല്ല അംശവുമുണ്ടെന്ന് അവർക്ക് ബോദ്ധ്യമുണ്ടെങ്കിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എന്നോ പരാതി നൽകുമായിരുന്നു.'തീവ്രവാദ ബന്ധ'മൊക്കെ എൻഐഎ മുടിനാരിഴ കീറി പരിശോധിച്ചതാണെന്ന് ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ചാനൽ ചർച്ചയിൽ ഉത്തരം മുട്ടുമ്പോൾ പുറത്തെടുക്കുന്ന അവസാന അടവായേ ജനങ്ങൾ ഇത്തരം പരാമർശങ്ങളെ കാണുകയുള്ളൂ. അതിനാൽ തന്നെ അവക്കൊന്നും ചെവി കൊടുക്കേണ്ട കാര്യമേയില്ലെന്നാണ് എക്കാലത്തെയും തന്റെ പക്ഷമെന്നും ജലീൽ കുറിപ്പിൽ പറഞ്ഞു.
'താൻ കേസ് കൊട്. സഹായിക്കാം'
ഒരേസമയം സംഘികളുടെയും മുസംഘികളുടെയും കൃസംഘികളുടെയും എതിർപ്പ് നേരിടേണ്ടി വരുന്ന പൊതുപ്രവർത്തകരാണ് ഇടതു ചേരിയിലുള്ളവർ. എല്ലാ മതവിഭാഗത്തിലുമുള്ള തീവ്ര നിലപാടുകളോടും അതിശക്തമായി ഇടതുപക്ഷക്കാർ വിയോജിക്കുന്നുവെന്നതാണ് അതിന്റെ കാരണം. ബിജെപിയും, ആർ.എസ്.എസും ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും കാസയും ഒരുപോലെ കമ്മ്യൂണിസ്റ്റുകാരെയും കമ്യൂണിസ്റ്റ് സഹയാത്രികരെയും എതിർക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ഇടതുപക്ഷ പ്രവർത്തകരും അനുഭാവികളും മാത്രം ഇന്ത്യയിൽ നേരിടുന്ന പ്രത്യേക പ്രശ്നമാണിത്.
അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഗോൾവാൾക്കറുടെയും മൗലാനാ മൗദൂദിയുടെയും ചിന്താധാരകളെ വിശകലനം ചെയ്ത് ദേശാഭിമാനിയിൽ ഞാൻ എഴുതിയ ലേഖനമാണ് ജമാഅത്തെ ഇസ്ലാമിയുടെ വ്യക്തിപരമായി എന്നോടുള്ള എതിർപ്പിന്റെ ആധാരം. 'ഇസ്ലാമിക് സ്റ്റേറ്റിനായി' നിലകൊള്ളുന്നവരാണ് ജമാഅത്തെ ഇസ്ലാമിയെന്ന് മൗദൂദിയുടെ ഗ്രന്ഥങ്ങൾ ഉദ്ധരിച്ച് പ്രസ്തുത ലേഖനത്തിൽ സമർത്ഥിച്ചിരുന്നു. അന്യായമായ മാർക്സിസ്റ്റ് വിരുദ്ധതയും പിണറായി വിരോധവും ജമാഅത്തെ ഇസ്ലാമി ഒരനുഷ്ഠാനമായി സ്വീകരിച്ച ഘട്ടത്തിലാണ് 'ഗോൾവാൾക്കറും മൗദൂദിയും'' എന്ന ലേഖനം 'ദേശാഭിമാനി' പ്രസിദ്ധീകരിച്ചത്.
ആർ.എസ്.എസ്സിന്റെ ന്യൂനപക്ഷ-കമ്മ്യൂണിസ്റ്റ് വിരുദ്ധതയും അവരുടെ ഹിന്ദു രാഷ്ട്ര സങ്കൽപവും ലേഖനത്തിൽ തുറന്നുകാട്ടിയിരുന്നു. സംഘ്പരിവാരങ്ങളുടെ മതേതര വിരുദ്ധ നിലപാടുകളെ യാതൊരു ദാക്ഷിണ്യവും കൂടാതെ എഴുത്തിലും പ്രസംഗത്തിലും എതിർത്തു പോരുന്നത് അവരെയും എനിക്കെതിരെ തിരിച്ചു. ചില ക്രൈസ്തവ പുരോഹിതരുടെ 'ബിജെപി പ്രേമവും' മുസ്ലിം വിരുദ്ധ പരാമർശങ്ങളും പച്ചക്ക് തുറന്നു കാട്ടിയത് കൃസംഘികളുടെ ഹാലിളക്കത്തിനും ഹേതുവായി.
ഇതിനെല്ലാം പുറമെയാണ് മുസ്ലിംലീഗിന്റെ വിരോധം. ലീഗിന്റെ പൊന്നാപുരം കോട്ട തകർത്ത് ഇടതുചേരിയിലെത്തിയതിന്റെ പക പല ലീഗുകാർക്കും ഇന്നും തീർന്നിട്ടില്ല. അതിനാൽ ഒളിഞ്ഞും തെളിഞ്ഞും എനിക്കെതിരെ ചതിക്കുഴികൾ തീർക്കുന്നതിൽ'അവർ' ജാഗരൂകരാണ്. 'പൊന്നും വില' നൽകി ലോകായുക്തയിൽ നിന്ന് അവർ നേടിയ വിധി അതിന്റെ പ്രത്യക്ഷ തെളിവാണ്. അതിനെതിരെ രൂക്ഷ പ്രതികരണം നടത്തിയിട്ടും 'ക' 'മ' ഉരിയാടാൻ വിധി പറഞ്ഞവരോ കേസ് കൊടുത്തവരോ തയ്യാറായില്ല. ആ അദ്ധ്യായം വീണ്ടും തുറന്ന് ചർച്ചയായാൽ കള്ളി വെളിച്ചത്താകും എന്ന് കരുതിയിട്ടാവാം ഇരുകൂട്ടരും മൗനത്തിൽ ഒളിക്കുന്നത്.
ഇടതുസർക്കാരിനെ അട്ടിമറിക്കാൻ പെരുംനുണകളാൽ കെട്ടിപ്പടച്ച നയതന്ത്ര സ്വർണ്ണക്കടത്തും ഖുർആന്റെ മറവിലെ സ്വർണ്ണ വിതരണവും ഈന്തപ്പഴത്തിലെ സ്വർണ്ണക്കുരുവും യു.ഡി.എഫ്-ബിജെപി-ജമാഅത്തെ ഇസ്ലാമി സഖ്യം തിമർത്താടിയത് കേരളം കണ്ടതാണ്. കാവുംപുറത്തെ എന്റെ സ്വകാര്യ വസതിയിലേക്ക് മാർച്ച് നടക്കാത്ത ദിവസങ്ങൾ കുറവായിരുന്നു. മന്ത്രിമാരുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തുന്നത് മനസ്സിലാക്കാം. എന്നാൽ സ്വകാര്യ വീടിന്റെ ഉമ്മറത്തേക്ക് ഇരച്ച് വന്ന് അയൽവാസികൾക്ക് അലോസരമുണ്ടാക്കുന്ന പുതിയ കീഴ് വഴക്കത്തിന് 'കോലീജബി'കൂട്ടുകെട്ട് തുടക്കമിട്ടത്.
ബിജെപി നേതാവ് ഗോപാലകൃഷ്ണൻ ഒരു ചാനൽ ചർച്ചയിൽ എന്നെ 'ഭീകരവാദി' എന്ന് വിളിച്ച് ആക്ഷേപിച്ചു. ഇൻവർട്ടഡ് കോമയിൽ ഉപയോഗിച്ച ഒരു വാക്കിന്റെ പേരിൽ എന്നെ രാജ്യദ്രോഹിയാക്കി നാടുകടത്താൻ അട്ടഹസിച്ചത് സുരേന്ദ്രനാണ്. ഇടതുപക്ഷത്തെ മുസ്ലിം പേരുകാർക്കെതിരെ സ്ഥിരമായി സംഘികൾ ഉയർത്തുന്ന ആരോപണങ്ങളായതിനാൽ എനിക്കതിൽ ഒട്ടും അൽഭുതം തോന്നിയിട്ടില്ല. ഗോപാലകൃഷ്ണൻ പറഞ്ഞതിൽ സത്യത്തിന്റെ വല്ല അംശവുമുണ്ടെന്ന് അവർക്ക് ബോദ്ധ്യമുണ്ടെങ്കിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എന്നോ പരാതി നൽകുമായിരുന്നു.
ചാനൽ ചർച്ചയിൽ ഉത്തരം മുട്ടുമ്പോൾ പുറത്തെടുക്കുന്ന അവസാന അടവായേ ജനങ്ങൾ ഇത്തരം പരാമർശങ്ങളെ കാണുകയുള്ളൂ. അതിനാൽ തന്നെ അവക്കൊന്നും ചെവി കൊടുക്കേണ്ട കാര്യമേയില്ലെന്നാണ് എക്കാലത്തെയും എന്റെ പക്ഷം. ഒരു മുസ്ലിം പേരുള്ളയാളെ എന്തും സംഘികൾക്ക് വിളിക്കാമെന്നത് മോദീ കാലത്ത് അവർക്ക് പതിച്ചു കിട്ടിയ 'അവകാശമാണ്'. അതിൽ പരിഭവത്തിന്റെ ആവശ്യമില്ല. വിദ്യാർത്ഥി ജീവിത കാലത്ത് മൂന്നു വർഷം നിയമാനുസൃതം അന്ന് പ്രവർത്തിച്ചിരുന്ന 'സിമി'യുമായി സഹകരിച്ചു എന്ന കുറ്റത്തിനാണ് 'ഭീകരവാദി'മുദ്ര എനിക്ക് ചാർത്തി നൽകിയതെങ്കിൽ എന്നെക്കാൾ ആ പട്ടം ചേരുക സിമിയുടെ മുൻ ശൂറാ അംഗവും ലീഗിന്റെ ദേശീയ സെക്രട്ടറിയും എംപിയുമായ അബ്ദുസ്സമദ് സമദാനിക്കാണ്.
സിമിയുടെ ലേബലിലാണ് ഫറോക്ക് കോളേജിൽ അദ്ദേഹം വിദ്യാർത്ഥി യൂണിയൻ ചെയർമാനായത്. ഞങ്ങൾ രണ്ട് പേരും സിമിയോട് കലഹിച്ച് രാജിവെച്ച് പോന്ന് വർഷങ്ങൾ കഴിഞ്ഞാണ് സിമി നിരോധിക്കപ്പെടുന്നത്. ഭാഗ്യവശാൽ സമദാനിയെ മുൻ സിമിക്കാരൻ എന്ന് ഒരാളും ആക്ഷേപിക്കാറില്ല. കാരണം ലളിതമാണ്. അദ്ദേഹം ലീഗാണ്. ഞാൻ ഇടതുപക്ഷമാണ്. സിപിഐ (എം) സഹയാത്രികനായ എന്നെ 'ഭീകരവാദി', 'തീവ്രവാദി', 'സുഡാപ്പി' എന്നൊക്കെ വിളിക്കാൻ മുമ്പ് ഞാൻ സിമിയിൽ പ്രവർത്തിച്ചു എന്നെങ്കിലും കാരണം പറയാം. എന്നാൽ മന്ത്രി റിയാസിനെയും എംഎൽഎ സലാമിനെയും രാജ്യസഭാംഗം റഹീമിനെയും അങ്ങിനെ വിളിക്കുന്നതിന്റെ ചേതോവികാരം എന്താണ്? അതൊക്കെ നമുക്ക് വിടാം.
ഇന്ത്യയുടെ മുൻ വൈസ് പ്രസിഡണ്ട് ഹമീദ് അൻസാരിയെ ചാനൽ ചർച്ചകളിൽ സംഘ് അനുകൂലികൾ ദേശവിരുദ്ധനെന്നും രാജ്യദ്രോഹിയെന്നുമൊക്കെ വിളിച്ച് കൂവുന്നത് കേട്ട് എന്റെ ഹൃദയം പിടച്ചിട്ടുണ്ട്. ലോകപ്രശസ്ത ചിത്രകാരൻ എം.എഫ് ഹുസൈന് രാജ്യം വിടേണ്ടി വന്നതും ഭാരതീയരുടെ ഓർമ്മപ്പുറത്തുണ്ട്. പ്രശസ്ത സിനിമാ സംവിധായകൻ കമലിനെ കമാലുദ്ദീൻ എന്ന് നീട്ടി വിളിച്ച് തീവ്രവാദിയാക്കിയതും നാം കണ്ടതാണ്. ഷാറൂഖാനെ കല്ലെറിഞ്ഞതും വിസ്മരിക്കാനാവില്ല. വർത്തമാന ഇന്ത്യയിൽ സംഘ്പരിവാറിന്റെ അനിഷ്ടത്തിന് പാത്രമാകുന്ന എല്ലാവരും വിശിഷ്യാ മുസ്ലിം പേരുള്ളവർ ഇത്തരം വിളികൾക്ക് 'അർഹരാണ്'. പണ്ഡിറ്റ് നഹ്റുവും ഡോ: കരൺസിംഗും ഉൾപ്പടെ പലരും ഉപയോഗിച്ച ഒരു വാക്ക് ഞാൻ ഉപയോഗിച്ചു എന്ന് പറഞ്ഞാണ് എന്റെ മുഖം അടിച്ച് പൊട്ടിക്കണമെന്ന് പരസ്യമായി ഒരു സ്വകാര്യ ചാനൽ അഭിമുഖത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞത്. ബിജെപി യുഗം അവസാനിക്കുന്നത് വരെ ഇതൊക്കെ മുസ്ലിം പേരുള്ളവർ സഹിച്ചേ പറ്റൂ?
ഗോപാലകൃഷ്ണന്റെ 'ഭീകരവാദി' പ്രയോഗത്തിൽ കേസു കൊടുക്കാൻ ഉപദേശിച്ച് യു.ഡി.എഫിലെ മുള്ള് മുരട് മൂർഖൻ പാമ്പ് മുതൽ കല്ല് കരട് കാഞ്ഞിരക്കുറ്റി വരെ രംഗത്തിറങ്ങിയിട്ടുണ്ട്. ചില നിഷ്കളങ്കരെങ്കിലും അത് ''ആത്മാർത്ഥമായാണെന്ന്' ചിന്തിച്ചിരിക്കാം. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് ചോദിച്ചതിനാണ് ഡൽഹി മുഖ്യമന്ത്രിക്ക് 25000 രൂപ പിഴ ചുമത്തിയത്. നമ്മുടെ രാജ്യത്ത് എന്തും സംഭവിക്കാവുന്ന അവസ്ഥയാണ്. ബാബറി മസ്ജിദ് വിഷയത്തിലും ഹിജാബ് വിവാദത്തിലും മദനിയുടെ കാര്യത്തിലും നാമത് കണ്ടതാണ്. വെറുതേ വടി കൊടുത്ത് അടി വാങ്ങേണ്ടെന്ന് കരുതിയാണ് കേസിനും കൂട്ടത്തിനും പോകേണ്ടെന്ന് നേരത്തെ തന്നെ തീരുമാനിച്ചത്.
എനിക്കൊരു കിഴുക്ക് കിട്ടുന്നത് കണ്ട് രസിക്കാൻ തക്കം പാർത്തിരിക്കുന്നവരാണ് നിയമ നടപടിക്ക് വാശി പിടിപ്പിക്കുന്ന എന്റെ പുതിയ ''അഭ്യുദയ കാംക്ഷികൾ'. ഭയമുള്ളതുകൊണ്ടാണ് പരാതിപ്പെടാത്തത് എന്നും ചിലർ തട്ടിവിടുന്നത് കേട്ടു. ഭീരുക്കൾ അവരെപ്പോലെയാണ് മറ്റുള്ളവരുമെന്ന് നിരീക്ഷിച്ചാൽ തെറ്റ് പറയാനാവില്ല. എന്റെ 'തീവ്രവാദ ബന്ധ'മൊക്കെ എൻ.ഐ.എ മുടിനാരിഴ കീറി പരിശോധിച്ചതാണ്. സ്വത്തുവഹകളും നോക്കിയതാണ്. ഒരു ചുക്കും കണ്ടെത്താനായിട്ടില്ല. ആ സാക്ഷ്യപത്രം തന്നെ ധാരാളമാണ്, ഉടുക്കാനും പുതക്കാനും.
Stories you may Like
- മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കലവറയോ? സിബിഐയെ എത്തിക്കാൻ ബി ഗോപാലകൃഷ്ണൻ
- മോദിയും അമിത് ഷായും ബംഗ്ലാദേശിനെ കണ്ട് പഠിക്കണമെന്ന് കെ.ടി ജലീൽ
- ക്രിസംഘി നേതാവ് ഫാദർ ഡിക്രൂസ് ലക്ഷണമൊത്ത വർഗ്ഗീയവാദി എന്ന് ജലീൽ
- വിടപറഞ്ഞത് രാഷ്ട്രീയ സംഘർഷമേഖലയിൽ നിർഭയം പ്രവർത്തിച്ച മാധ്യമപ്രവർത്തകൻ
- ജയിച്ചു കയറാൻ ഓപ്പറേഷൻ ഈസ്റ്റർ; ബിജെപി പ്രതീക്ഷയിൽ
- TODAY
- LAST WEEK
- LAST MONTH
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- മീൻ പിടിക്കാൻ പോയ കുട്ടി കണ്ടത് റെയിൽ പാളത്തിലെ വലിയ കുഴി; തൊട്ടു പിന്നാലെ ട്രെയിൻ എത്തിയതോടെ ഇട്ടിരുന്ന ചുവന്ന ഷർട്ട് അഴിച്ചു വീശി ട്രെയിൻ നിർത്തിച്ച് അഞ്ചാം ക്ലാസുകാരൻ: ഒഴിവായത് വൻ ദുരന്തം
- കരുവന്നൂർ, അയ്യന്തോൾ ബാങ്കുകളിലെ തട്ടിപ്പുകൾ വാർത്തയാകുമ്പോൾ ദുരൂഹതകൾ പൊങ്ങി വരുന്നു; കരുവന്നൂരിലെ തട്ടിപ്പിനെ കുറിച്ചു പാർട്ടിയിൽ പരാതിപ്പെട്ടയാൾ കത്തിക്കരിഞ്ഞു; അയ്യന്തോൾ ബാങ്കിലെ ജീവനക്കാരന്റെ തിരോധാനവും ദുരൂഹം
- നിങ്ങൾ ആരോഗ്യത്തോടെ ദീർഘകാലം ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ...? എങ്കിൽ ഈ ഏഴ് രഹസ്യങ്ങൾ അറിയുക; പങ്കുവയ്ക്കുന്നത് നൂറ് വയസ്സ് തികഞ്ഞവർ
- എ കെ ആന്റണിയുടെ വീട്ടിൽ ഇപ്പോൾ എത്ര ബിജെപിക്കാരുണ്ട്? അനിൽ പാർട്ടിയിൽ ചേർന്നതോടെ ബിജെപിയോട് വെറുപ്പില്ലെന്ന എലിസബത്ത് ആന്റണി വെളിപ്പെടുത്തലിൽ അമർഷത്തിൽ കോൺഗ്രസുകാർ; നേതാക്കൾ മൗനം പാലിക്കുന്നത് മുതിർന്ന നേതാവിനെ ഓർത്ത്
- സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു; അന്ത്യം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ വെച്ച്; അസുഖങ്ങളെ തുടർന്ന് ദ്വീർഘകാലമായി ചികിത്സയിലായിരുന്നു; വിട പറയുന്നത് മലയാള സിനിമയ്ക്ക് നവഭാവുകത്വം നൽകിയ സംവിധായകൻ
- നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്ക്; തെളിവുകൾ ഫൈവ് ഐസ് കൈമാറി; ട്രൂഡോ പ്രസ്താവന നടത്തിയത് സഖ്യത്തിൽ നിന്നും കിട്ടിയ വിവരങ്ങൾ അനുസരിച്ചെന്ന് കാനഡയിലെ യു.എസ് അംബാസിഡർ
- കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പരാതിപ്പെട്ടപ്പോൾ വധഭീഷണി മുഴക്കി ബിജു കരീമും സഹോദരൻ ഷിജു കരീമും; കൊള്ള അറിയിച്ചതിന് പാർട്ടി നൽകിയ പ്രതിഫലം പുറത്താക്കലും; വധഭീഷണി കാരണം രാജ്യം വിട്ടു സുജേഷ് കണ്ണാട്ട്
- ലക്ഷങ്ങൾ വിലവരുന്ന സ്വർണം കാണാതായെന്ന് 70 കാരിയുടെ പരാതി; വീടും നാടും അരിച്ചുപെറുക്കി പൊലീസും വിദഗ്ധ സംഘവും; മോഷ്ടാവിനായി അന്വേഷണം; ഒടുവിൽ പൊലീസിനെ ഞെട്ടിച്ച് സ്വർണം കണ്ടെത്തിയത് പരാതിക്കാരി
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- ജി 20യിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോൾ കിട്ടിയത് തണുത്ത പ്രതികരണം; രാഷ്ട്രീയ പ്രതിച്ഛായ മങ്ങിയതോടെ രണ്ടും കൽപ്പിച്ചു ട്രൂഡോയുടെ സിഖ് രാഷ്ട്രീയക്കളി; ഇന്ത്യൻ മറുപടിയോടെ വിഷയം കൂനിന്മേൽ കുരുപോലെ
- രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ബീച്ചിലെ ഇടിമിന്നലിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്; നടക്കാൻ ഇറങ്ങിയ യുവതിയും ബീച്ചിലെ കച്ചവടക്കാരനും തത്ക്ഷണം കൊല്ലപ്പെട്ടു
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- മുഖമടച്ചുള്ള ഇന്ത്യൻ മറുപടിയിൽ പ്രതിരോധത്തിലായി ട്രൂഡോ! ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; ഇന്ത്യൻ സർക്കാർ അതീവ ഗൗരവത്തോടെ വിഷയത്തെ കാണണം; ഞങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്ന് കനേഡിയൻ പ്രധാനമന്ത്രി
- കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും അതീവ ജാഗ്രത പുലർത്തണം; പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മുൻകരുതൽ സ്വീകരിക്കണം; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം; സ്ഥിതിഗതികൾ അജിത് ഡോവലുമായി വിലയിരുത്തി അമിത് ഷാ
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- ഏതു നഴ്സാണ് യുകെയിൽ കുടുങ്ങി കിടക്കുന്നത്? കഥ പറയുമ്പോൾ യുകെയിൽ മലയാളികൾ ജീവിച്ചിരിപ്പുണ്ടെന്ന് കൂടി ഓർമ്മിക്കണം; പുല്ലു വെട്ടാൻ പോയാലും നല്ല കാശു കിട്ടുന്ന സ്ഥലമാണ് യുകെ എന്നോർമ്മിപ്പിച്ച് മാഞ്ചസ്റ്ററിലെ ജിബിൻ റോയ് താന്നിക്കൽ
- യുപിയിലെ സീറ്റ് വർധിക്കുന്നത് 80ൽനിന്ന് 140 ആയി! രാമക്ഷേത്രത്തിന് പകരം യൂണിഫോം സിവിൽകോഡ് തുറപ്പുചീട്ട്; വനിതാബില്ലിന്റെ ഗുണവും കിട്ടുക ഏറ്റവും കൂടുതൽ വനിതാ നേതാക്കളുള്ള പാർട്ടിക്ക്; പൂഴിക്കടകനായി ഒബിസി സംവരണവും; ഇന്ത്യാ മുന്നണിയിലെ അനൈക്യത്തിലും പ്രതീക്ഷ; അടുത്ത 25 വർഷത്തേക്ക്കൂടി ഭരണം ബിജെപിക്കോ?
- വിരമിക്കും ദിവസം ഡയറക്ടറുടെ വിളി എത്തിയപ്പോൾ കരുതിയത് കൂട്ടുകാരുടെ കളി തമാശ എന്ന്; കബളിപ്പിക്കൽ എന്ന വിശ്വാസത്തിലെ പരിഹാസം മനുഷ്യ സഹജമായ അബദ്ധം; പെൻഷനാകുന്നതിന് രണ്ടു മണിക്കൂർ മുമ്പത്തെ സസ്പെൻഷനിൽ തിരുത്തലുണ്ടാകും; സുനിൽകുമാറിന് അശ്വാസം ഉടനെത്തും
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്