Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു മതം എന്ന് പറയുന്നവർ പാക്കിസ്ഥാനിലേക്ക് നോക്കണം; മതത്തെ അടിസ്ഥാനമായി കരുതുന്നവർക്കുള്ള മുന്നറിയിപ്പാണ് പാക്കിസ്ഥാൻ; കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നിയമം ഐക്യം തകർക്കാൻ ലക്ഷ്യം വെച്ചുള്ളത്; പ്രതികരിക്കാൻ പോലും കോൺഗ്രസ് വിറങ്ങലിച്ചു; ഫ്രീഡം സ്ട്രീറ്റിൽ പങ്കെടുത്ത് കെ ടി ജലീലിന്റെ വാക്കുകൾ

ഒരു മതം എന്ന് പറയുന്നവർ പാക്കിസ്ഥാനിലേക്ക് നോക്കണം; മതത്തെ അടിസ്ഥാനമായി കരുതുന്നവർക്കുള്ള മുന്നറിയിപ്പാണ് പാക്കിസ്ഥാൻ; കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നിയമം ഐക്യം തകർക്കാൻ ലക്ഷ്യം വെച്ചുള്ളത്; പ്രതികരിക്കാൻ പോലും കോൺഗ്രസ് വിറങ്ങലിച്ചു; ഫ്രീഡം സ്ട്രീറ്റിൽ പങ്കെടുത്ത് കെ ടി ജലീലിന്റെ വാക്കുകൾ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഇന്ത്യ ബഹുസ്വര സംസ്‌കാരത്തിന്റെ കളിത്തൊട്ടിലാണെന്നും മത വൈര്യത്തിന്റെ വിത്ത് പാകാൻ ഭരണകൂടം ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി കെ ടി ജലീൽ എംഎൽഎ. ഡിവൈഎഫ്‌ഐ മലപ്പുറത്ത് സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.ടി ജലീൽ. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നിയമം ഐക്യം തകർക്കാൻ ലക്ഷ്യം വെച്ചുള്ളത്. പ്രതികരിക്കാൻ പോലും കോൺഗ്രസ് വിറങ്ങലിച്ചുവെന്നും കെ ടി ജലീൽ വിമർശിച്ചു.

രാജ്യത്ത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം നടക്കുന്നെന്നും മുത്തലാഖ് ബിൽ അതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെരിതെ കോൺഗ്രസ് പ്രതികരിക്കാതെ നോക്കി നിൽക്കുന്നതായും അദ്ദേഹം ആരോപിച്ചു.മതത്തെ അടിസ്ഥാനമായി കരുതുന്നവർക്ക് ഉള്ള മുന്നറിയിപ്പ് ആണ് പാക്കിസ്ഥാൻ. ഒരു മതം എന്ന് പറയുന്നവർ പാക്കിസ്ഥാനിലേക്ക് നോക്കണം. ഒരു മതം തന്നെ ഭൂരിപക്ഷം ആയിട്ടും പാക്കിസ്ഥാൻ വിഭജിക്കപ്പെട്ടു.

ചിലർ പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്തുകൊടുക്കാൻ നടക്കുന്നുണ്ട്, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോട് മാപ്പ് എഴുതി നൽകിയാൽ മക്കത്ത് താമസിക്കാം എന്ന് ബ്രിട്ടീഷുകാർ പറഞ്ഞു. അതിനേക്കാൾ എനിക്കിഷ്ടം ഇവിടെ മരിച്ചുവീഴുന്നത് ആണെന്നായിരുന്നു മറുപടി. അത് തന്നെയാണ് എവിടേക്ക് എങ്കിലും പോകാൻ ടിക്കറ്റ് എടുത്തുകൊടുക്കുന്നവരോട് പറയാനുള്ളതെന്നും കെ.ടി ജലീൽ കൂട്ടിച്ചേർത്തു.

ജലീലീന്റെ വാക്കുഖൽ ഇങ്ങനെ: നമ്മുടെ പൂർവികർ പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ മുഖത്ത് കാളിമ പടർത്താനാണ് രാജ്യം ഭരിക്കുന്ന മതാന്ധതയുടെ വാഹകരായ വർഗീയ വാദികൾ ശ്രമിക്കുന്നത്. ദേശീയതയുടെ അടിസ്ഥാനവും ഐക്യത്തിന്റെ അടിസ്ഥാനവും രാഷ്ട്ര നിർമ്മിതിയുടെ അടിത്തറയും മതമാകണമെന്ന് പ്രചരിപ്പിക്കുന്നവർ ഉണ്ട്. അവർ പാക്കിസ്ഥാനിലേക്ക് നോക്കണം. അവിടെ ഭാഷ ഒന്നാണ്, മതവും ഏതാണ്ട് ഒന്നാണ്. സംസ്‌കാരവും അങ്ങനെ തന്നെ. മതത്തിന് ജനങ്ങളെ ഒന്നിപ്പിക്കാൻ കഴിയുമെങ്കിൽ പാക്കിസ്ഥാൻ വിഭജിക്കപ്പെടില്ലായിരുന്നു. പാക്കിസ്ഥാനിൽ നിന്ന് ആഭ്യന്തര കലാപം നടത്തി പിരിഞ്ഞുപോയവർ ഇസ്‌ലാംമത വിശ്വാസികളായിരുന്നു. പിരിഞ്ഞുപോയ ബംഗ്ലാദേശ് ഏതാണ്ട് ഒരുസംസ്‌കാരം ഉയർത്തിപ്പിടിക്കുന്നവരായിരുന്നു. പക്ഷേ, അവർക്ക് ഒരുരാജ്യമായി അധികകാലം മുന്നോട്ട് പോകാനായില്ല. മതത്തെ ഒരു രാജ്യത്തിന്റെ അടിത്തറയായി അംഗീകരിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് പാക്കിസ്ഥാന്റെ പിളർപ്പ്.

ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷത ബഹുസ്വരതയാണ്. അതില്ലാതാക്കി എല്ലാം ഒന്നിലേക്ക് കേന്ദ്രീകരിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു. ഉൾക്കൊള്ളലിന്റെ ഇന്ത്യ, ഒഴിവാക്കലിന്റെ ഇന്ത്യയായി മാറുകയാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് കൂട്ടാനായിരുന്നു സ്വാതന്ത്ര്യാനന്തരം മഹാത്മാഗാന്ധിയും ദേശീയനേതാക്കളും ശ്രമിച്ചത്. ഇന്ത്യയിൽ താമസിക്കാൻ തീരുമാനിച്ച മുസ്‌ലിംകൾക്ക് സുരക്ഷിതത്വം കൊടുക്കണം, വിഭജനാനന്തരം ഇന്ത്യ പാക്കിസ്ഥാന് കൊടുക്കാനുള്ള 35 കോടി ആ രാജ്യത്തിന് കൊടുക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഗാന്ധിജി ഉപവാസം അനുഷ്ടിച്ചത്. ഇതിലുള്ള പകയായിരുന്നു ഗാന്ധിയെ കൊല്ലാൻ ഗോഡ്‌സെയെ പ്രേരിപ്പിച്ചത്. മലബാർ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു എന്ന് പറയുന്നവരെ രാജ്യദ്രോഹികളാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ നാട്ടിൽ ഒരിക്കലും അടങ്ങാത്ത മതവൈരത്തിന്റെ വിത്ത് പാകാനാണ് ഭരണകൂടം ശ്രമിക്കുന്നത്. അതിനെതിരെ ശക്തമായി പ്രതികരിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല എന്നത് സങ്കടകരമാണ്.

പൗരത്വ ഭേദഗതി നിയമവും കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതും മുത്തലാഖ് ബിൽ പാസാക്കിയതും ഇതിന്റെ ഭാഗമാണ്. ഭാര്യയെ മൊഴിചൊല്ലുന്ന മുസ്‌ലിം പുരുഷന് മാത്രം മൂന്ന് വർഷം തടവ് നൽകുന്നതാണ് മുത്തലാഖ് ബിൽ. തന്റെ ഭാര്യയെ മൊഴിചൊല്ലുന്ന ഹിന്ദുവിനും ക്രിസ്ത്യാനിക്കും പാഴ്‌സിക്കും ജൈനനും എന്തേ ഈ നിയമം നടപ്പാക്കാത്തത് എന്ന് അന്ന് സിപിഎം നേതാക്കളും ഇടതുപ്രസ്ഥാനങ്ങളും കേന്ദ്ര സർക്കാറിനോട് ചോദിച്ചിരുന്നു.

വിവിധ ഭാഷയും ഒരുപാട് മതങ്ങളുമുള്ള നിങ്ങൾക്ക് ഒരുരാജ്യമാകാനാകില്ല എന്ന് ഇന്ത്യയിലെ സ്വാതന്ത്ര്യ സമരസേനാനികളുടെ മുഖത്ത് നോക്കി ബ്രിട്ടീഷുകാർ പരിഹസിച്ചിരുന്നു. ഇംഗ്ലീഷ് എന്ന ഒറ്റ ഭാഷയും ബ്രിട്ടീഷ് എന്ന ഒറ്റ സംസ്‌കാരവും ക്രിസ്ത്യാനിറ്റി എന്ന ഒറ്റ മതവും മാത്രമുള്ള തങ്ങൾക്ക് മാത്രമേ രാഷ്ട്രമാകാനാവൂ എന്നായിരുന്നു അവരുടെ അവകാശവാദം. എന്നാൽ, വിവിധ മതങ്ങളും ഒരുപാട് ഭാഷകളും സംസ്‌കാരങ്ങളുമായി നമ്മൾ 75 കൊല്ലമായി ഒരുമിച്ച് നിന്ന് ബ്രിട്ടീഷുകാർക്ക് മറുപടി നൽകുകയാണ്.

രാജ്യം വെട്ടിമുറിക്കാനുള്ള ശ്രമമാണ് ആർ.എസ്.എസ് നടത്തുന്നത്. ചിലർക്ക് പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്തുകൊടുക്കാനാണ് ബിജെപി നേതാക്കളുടെ ശ്രമം. മത വൈര്യത്തിന്റെ വിത്ത് പാകാൻ ഭരണകൂടം ശ്രമിക്കുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നിയമം ഐക്യം തകർക്കാൻ ലക്ഷ്യം വെച്ചുള്ളത്. പ്രതികരിക്കാൻ പോലും കോൺഗ്രസ് വിറങ്ങലിച്ചു.

രാജ്യം വെട്ടിമുറിക്കാനുള്ള ശ്രമമാണ് ആർഎസ്എസ് നടത്തുന്നതെന്നും കെ ടി ജലീൽ കുറ്റപ്പെടുത്തി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോട് മാപ്പ് എഴുതി നൽകിയാൽ മക്കത്ത് താമസിക്കാം എന്ന് പറഞ്ഞു. അതിനേക്കാൾ എനിക്കിഷ്ടം ഇവിടെ മരിച്ച് വീഴുന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപി നേതാക്കളോടും ഞങ്ങൾക്ക് പറയാനുള്ളത് അതാണെന്ന് കെ ടി ജലീൽ വ്യക്തമാക്കി.

അതിനിടെ കാശ്മീർ പരാമർശത്തിൽ കെ ടി ജലീലിനെതിരെ കടുത്ത വിയോജിപ്പ് പുലർത്തുമ്പോഴും ജലീലിനെ പരസ്യമായി തള്ളിപ്പറയാതിരിക്കയാണ് സിപിഎം ഔദ്യോഗിക നേതൃത്വം. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് എന്താണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടില്ല. ഇതാണ് കോൺഗ്രസും ബിജെപി.യും രാഷ്ട്രീയ ആയുധമാക്കുന്നത്. പലകാര്യങ്ങളിലും ചാടിയിറങ്ങി പോരുനടത്തുന്ന സ്വയംപ്രഖ്യാപിത രാഷ്ട്രീയപ്പോരാളിയാണ് ജലീൽ. സ്വതന്ത്രപരിവേഷം നൽകി ഇതിനോട് പലപ്പോഴും സിപിഎം. കണ്ണടച്ചിട്ടുണ്ട്. ഇവിടേയും അത് തുടരും. കാരണം സ്വർണ്ണ കടത്ത് കേസ് കത്തി നിൽക്കുമ്പോൾ ജലീലിനെ സിപിഎമ്മും മുഖ്യമന്ത്രിയും ഭയക്കുന്നുണ്ട്.

ആസാദ് കാശ്മീർ പരാമർശത്തിൽ രാജ്യദ്രോഹത്തിന് കേരളത്തിൽ കേസെടുക്കണമെന്ന ആവശ്യം ചർച്ചകളിലുണ്ട്. എന്നാൽ പൊലീസ് ഈ വിഷയത്തിൽ കേസെടുത്താലും ജലീലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തില്ല. ജലീലിനെ പിണക്കി മുമ്പോട്ട് പോകാൻ പിണറായി സർക്കാരിന് കഴിയില്ല. മാധ്യമം പത്രവുമായി ബന്ധപ്പെട്ട് യുഎഇ സർക്കാരിന് കത്തെഴുതിയ വസ്തുത പുറത്തു വന്നതിന് ശേഷം സിപിഎമ്മും ജലീലും അകലത്തിലാണ്. സ്വർണ്ണ കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ സജീവ ഇടപെടൽ നടത്തുമ്പോൾ ജലിലീനെ പിണക്കുന്നത് സിപിഎമ്മിന് ഗുണം ചെയ്യില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP