Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മുസ്ലിം ലീഗ് വിട്ടുപോന്ന തന്നോട് ലീഗിന് തീർത്താൽ തീരാത്ത വിരോധം; മലപ്പുറത്ത് പല മണ്ഡലങ്ങളിലും ലീഗ് പരാജയം മുന്നിൽ കാണുന്നു; ഈ പ്രതിസന്ധി മറികടക്കാനാണ് ലീഗ് തനിക്കെതിരെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നത്; ഖുറാൻ വിതരണത്തിൽ തെറ്റില്ലെന്നും പാർട്ടിയും മുന്നണിയും പറഞ്ഞാൽ രാജി എന്നും ആവർത്തനം; ചോദ്യം ചെയ്യലിന് പിന്നാലെ ചാനലുകളിൽ തന്റെ ഭാഗംവാദിച്ച് ജയിക്കാൻ മന്ത്രി കെ.ടി.ജലീൽ

മുസ്ലിം ലീഗ് വിട്ടുപോന്ന തന്നോട് ലീഗിന് തീർത്താൽ തീരാത്ത വിരോധം; മലപ്പുറത്ത് പല മണ്ഡലങ്ങളിലും ലീഗ് പരാജയം മുന്നിൽ കാണുന്നു; ഈ പ്രതിസന്ധി മറികടക്കാനാണ് ലീഗ് തനിക്കെതിരെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നത്;  ഖുറാൻ വിതരണത്തിൽ തെറ്റില്ലെന്നും പാർട്ടിയും മുന്നണിയും പറഞ്ഞാൽ രാജി എന്നും ആവർത്തനം; ചോദ്യം ചെയ്യലിന് പിന്നാലെ ചാനലുകളിൽ തന്റെ ഭാഗംവാദിച്ച് ജയിക്കാൻ മന്ത്രി കെ.ടി.ജലീൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇഡിയും, എൻഐഎയും ചോദ്യം ചെയ്തപ്പോൾ മാധ്യമങ്ങളെ ഒളിച്ചുനടന്ന മന്ത്രി കെ.ടി.ജലീൽ ഇപ്പോൾ മാധ്യമങ്ങളിൽ, വിശേഷിച്ച് ടെലിവിഷൻ ചാനലുകളിൽ ഓടി നടന്ന് അഭിമുഖങ്ങൾ നൽകുകയാണ്. റിപ്പോർട്ടർ ടിവി കൗണ്ടർ പോയിന്റിന് പിന്നാലെ, ന്യൂസ് 18 ലും , മനോരമ ന്യൂസിലുമൊക്കെ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. തന്റെ കൈകൾ ശുദ്ധമാണെന്നും തനിക്ക് ഒന്നും പേടിക്കാനില്ലെന്നും ആവർത്തിച്ചതിന് പുറമേ ഖുറാൻ വിതരണത്തിന്റെ മറവിൽ സ്വർണം കടത്തിയിട്ടുണ്ടാകാമെന്നും അദ്ദേഹം സമ്മതിച്ചു. ഏറ്റവുമൊടുവിൽ മനോരമ ന്യൂസിൽ ജോണി ലൂക്കോസുമായുള്ള അഭിമുഖത്തിൽ മുസ്ലിം ലീഗ് ഇത്രമേൽ തന്നെ ആക്രമിക്കുന്നതിന് അദ്ദേഹം കാരണവും കണ്ടെത്തി.

മലപ്പുറത്ത് പല മണ്ഡലങ്ങളിലും ലീഗ് പരാജയം മുന്നിൽക്കാണുന്നതായാണ് കെ.ടി.ജലീലിന്റെ വിലയിരുത്തൽ. ഈ പ്രതിസന്ധി മറികടക്കാനാണ് ലീഗ് തനിക്കെതിരെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നത്. ലീഗ് വിരുദ്ധരാഷ്ട്രീയത്തിന്റെ പ്രതീകമായ തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ശ്രമമെന്നും കെ.ടി.ജലീൽ പറഞ്ഞു. മണ്ഡലങ്ങളിലെ വോട്ടുകണക്കുകൾ നിരത്തിയായിരുന്നു തന്റെ വാദം ജലീൽ സമർത്ഥിക്കാൻ ശ്രമിച്ചത്. നേരത്തെ ന്യൂസ് 18 അഭിമുഖത്തിൽ, ലീഗ് വിട്ട് പോന്നയാളായതുകൊണ്ടാണ് ലീഗുകാർക്ക് മറ്റുഇടതുസ്വതന്ത്രന്മാരെ അപേക്ഷിച്ച് തന്നോട് വിരോധമെന്നും ജലീൽ പറഞ്ഞിരുന്നു. മലപ്പുറത്ത് പല മണ്ഡലങ്ങളിലും ലീഗ് പരാജയം മുന്നിൽക്കാണുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് ലീഗ് തനിക്കെതിരെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നത്. ലീഗ് വിരുദ്ധരാഷ്ട്രീയത്തിന്റെ പ്രതീകമായ തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ശ്രമം അദ്ദേഹം പറഞ്ഞു.

താൻ എന്തെങ്കിലും തെറ്റുചെയ്തതായി ശിഹാബ് തങ്ങൾക്ക് അറിയാമോ എന്ന് ജലീൽ ചോദിച്ചു. അറിയുമെങ്കിൽ ശിഹാബ് തങ്ങൾ ഖുർആനിൽ തൊട്ട് സത്യം ചെയ്യണമെന്നും ജലീൽ ആവർത്തിച്ചു. ഇതിന് കാരണമായി അദ്ദേഹം പറയുന്നത് തങ്ങൾ രാഷ്ട്രീയ നേതാവെന്നതിലുപരി ആത്മീയ നേതാവാണ് എന്നതാണ്. യൂത്ത് ലീഗ് സെക്രട്ടറിയായിരുന്ന തന്നെ കുറിച്ച് അ്‌ദ്ദേഹത്തിന് പരാതികൾ ഇല്ലെന്നും ജലീൽ പറയുന്നു. പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ഖുർആനിൽ തൊട്ട് സത്യം ചെയ്യാൻ ശേഷിയില്ലെന്നും കള്ളക്കടത്തുകേസിൽപ്പെടുന്നത് മുസ്‌ലിം ലീഗ് നേതാക്കൾക്ക് ഒരു യോഗ്യതയാണെന്നും ജലീൽ പറഞ്ഞു.

പാർട്ടിയും മുന്നണിയും പറഞ്ഞാൽ രാജി എന്ന് ആവർത്തനം

പാർട്ടിയും മുന്നണിയും പറഞ്ഞാൽ രാജി വയ്ക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ ആവർത്തിച്ച് വ്യക്തമാക്കി. രാഷ്ട്രീയ ആരോപണങ്ങളുടെ പേരിൽ രാജിയില്ല. മനഃസാക്ഷിയുടെ മുന്നിൽ തെല്ലുപോലും പ്രതിക്കൂട്ടിലല്ലെന്ന് ജലീൽ പറഞ്ഞു.

'ചോദ്യംചെയ്യൽ വിവാദം കൈകാര്യം ചെയ്യുന്നതിൽ പിഴവുണ്ടായിട്ടില്ലെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. എൻഐഎ ചോദ്യംചെയ്ത വിവരം മറച്ചുവച്ചതിലാണ് വിശദീകരണം. 'വിവരം വെളിപ്പെടുത്തുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കും.'വിവാദത്തെ വിശ്വാസവുമായി ബന്ധപ്പെടുത്താൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും കെ.ടി. ജലീൽ വ്യക്തമാക്കി.

ഖുർആൻ വിതരണത്തിൽ തെറ്റില്ല

ഖുർആൻ വിതരണത്തിൽ തെറ്റില്ലെന്നും അദ്ദേഹം ആവർത്തിച്ചു. നടന്നത് പതിറ്റാണ്ടുകളായി നടക്കുന്ന സാംസ്‌കാരികവിനിമയം മാത്രമാണ്. ഇക്കാര്യത്തിൽ പ്രോട്ടോക്കോൾ ലംഘനമോ നിയമലംഘനമോ ഉണ്ടായിട്ടില്ല. ഖുർആൻ സിആപ്റ്റിലെത്തിക്കാൻ താൻ തന്നെയാണ് നിർദേശിച്ചത്. മന്ത്രിയെന്ന നിലയിൽ നിർവഹിക്കേണ്ട ചുമതല മാത്രമാണ് താൻ നിർവഹിച്ചത്. സ്വർണക്കടത്തിൽ ഒരു പങ്കുമില്ലെന്ന് മന്ത്രി ആവർത്തിച്ചു. സമ്മാനങ്ങളോ പണമോ സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ തനിക്ക് ഒരു ധാർമികബാധ്യതയും ഇല്ലെന്ന് കെ.ടി.ജലീൽ പറഞ്ഞു.

എൻഐഎയിൽ വിശ്വാസക്കുറവില്ല. അവരെ അവിശ്വസിക്കാൻ പ്രത്യേകിച്ച് കാരണമില്ല. തനിക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്തത് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് പല മണ്ഡലങ്ങളിലും ലീഗ് പരാജയം മുന്നിൽക്കാണുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് ലീഗ് തനിക്കെതിരെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നത്. ലീഗ് വിരുദ്ധരാഷ്ട്രീയത്തിന്റെ പ്രതീകമായ തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ശ്രമം അദ്ദേഹം പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP