Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202307Tuesday

ഇല്ലാത്ത ലൗജിഹാദ് പറഞ്ഞ് ഒരു ജനവിഭാഗത്തെ പരസ്യമായി അധിക്ഷേപിച്ച പാലാ ബിഷപ്പിനോട് സ്വീകരിച്ച 'അഴകൊഴമ്പൻ' നിലപാട്, തിയോഡോഷ്യസ് അടക്കമുള്ള ചില പാതിരിമാർക്ക് വളമായി; ക്രിസംഘി നേതാവ് ഫാ. ഡിക്രൂസ് ലക്ഷണമൊത്ത വർഗ്ഗീയവാദി; മന്ത്രി അബ്ദുറഹിമാനെതിരായ പരാമർശത്തിൽ കേസെടുക്കണമെന്നും കെ ടി ജലീൽ

ഇല്ലാത്ത ലൗജിഹാദ് പറഞ്ഞ് ഒരു ജനവിഭാഗത്തെ പരസ്യമായി അധിക്ഷേപിച്ച പാലാ ബിഷപ്പിനോട് സ്വീകരിച്ച 'അഴകൊഴമ്പൻ' നിലപാട്, തിയോഡോഷ്യസ് അടക്കമുള്ള ചില പാതിരിമാർക്ക് വളമായി; ക്രിസംഘി നേതാവ് ഫാ. ഡിക്രൂസ് ലക്ഷണമൊത്ത വർഗ്ഗീയവാദി; മന്ത്രി അബ്ദുറഹിമാനെതിരായ പരാമർശത്തിൽ കേസെടുക്കണമെന്നും കെ ടി ജലീൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:വിഴിഞ്ഞം സമരം രാജ്യദ്രോഹികൾ നടത്തുന്നതാണെന്ന മന്ത്രി വി.അബ്ദുറഹിമാന്റെ പ്രസ്താവനക്കെതിരെ സമരസമിതി കൺവീനർ ഫാദർ തിയോ ഡോഷ്യസ് ഡിക്രൂസ് രംഗത്തെത്തിയിരുന്നു. അബ്ദുറഹിമാനാണ് ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയെന്ന് തിയോഡോഷ്യസ് പ്രതികരിച്ചു. മന്ത്രി വി അബ്ദുറഹ്മാനെതിരെ വർഗീയ പരാമർശം നടത്തിയ തിയോഡോഷ്യസ് ഡിക്രൂസിനെ കെടി ജലീൽ വിമർശിച്ചു .ക്രിസംഘി നേതാവ് ഫാദർ ഡിക്രൂസ് ലക്ഷണമൊത്ത വർഗ്ഗീയവാദിയെന്ന് അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

35 പൊലീസുകാരെ അക്രമിച്ച് പരുക്കേൽപ്പിച്ച സാമൂഹ്യ വിരുദ്ധരെ രാജ്യസ്നേഹികളെന്നാണോ മന്ത്രി വിളിക്കേണ്ടതെന്ന് ജലീൽ ചോദിച്ചു. പരാമർശം തികഞ്ഞ ധിക്കാരമാണെന്നും ജലീൽ കൂട്ടിച്ചേർത്തു. പൊലീസ് സ്റ്റേഷൻ കത്തിക്കാൻ ആഹ്വാനം ചെയ്ത അച്ചനെ എത്രയും വേഗം തുറുങ്കിലടക്കണമെന്നും കെടി ജലീൽ ആവശ്യപ്പെട്ടു.മന്ത്രി സംസാരിച്ചത് നാടിന് വേണ്ടിയാണ്. വികസന പദ്ധതികൾ അട്ടിമറിക്കാൻ അച്ചാരം വാങ്ങിയവരുടെ തനിനിറം ആരും കാണാതെ പോകരുത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും മുൻ ഫിഷറീസ് മന്ത്രി ബാബുവിന്റെയും സാന്നിധ്യത്തിൽ ഒപ്പിട്ട കരാർ നടപ്പിലാക്കുക മാത്രമാണ് മന്ത്രി അബ്ദുറഹ്മാൻ ചെയ്യുന്നതെന്നും ജലീൽ പറഞ്ഞു. ദേശീയപാതയും ഗെയിൽ പദ്ധതിയും യാഥാർത്ഥ്യമാക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ വിഴിഞ്ഞം തുറമുഖവും വൈകാതെ നാടിന് സമർപ്പിക്കുമെന്ന് ജലീൽ വ്യക്തമാക്കി.

കെ ടി ജലീലിന്റെ പുതിയ കുറിപ്പ്

ക്രിസംഘി നേതാവ് ഫാദർ ഡിക്രൂസ് ലക്ഷണമൊത്ത വർഗ്ഗീയവാദി.

ഫിഷറീസ് മന്ത്രി അബ്ദുറഹിമാന്റെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ക്രിസംഘി നേതാവ് ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുക്കണം. ളോഹ ധരിച്ചവർ പറയുന്ന തനി വർഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുത്. ഇല്ലാത്ത ലൗജിഹാദ് പറഞ്ഞ് ഒരു ജനവിഭാഗത്തെ പരസ്യമായി അധിക്ഷേപിച്ച പാലാ ബിഷപ്പിനോട് സ്വീകരിച്ച 'അഴകൊഴമ്പൻ' നിലപാട്, തിയോഡോഷ്യസ് അടക്കമുള്ള ചില പാതിരിമാർക്ക് വളമായതായാണ് മനസ്സിലാക്കേണ്ടത്.

കേരളത്തിന്റെ ചരിത്രത്തിൽ ഒരു മത പുരോഹിതനും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പറയാൻ ധൈര്യപ്പെടാത്ത പരാമർശങ്ങളാണ് കേരള മുഖ്യമന്ത്രിക്കെതിരായി ഡിക്രൂസ് നടത്തിയത്. വായിൽ തോന്നിയത് പറയാനും ചെയ്യാനുമുള്ള ലൈസൻസായി തിരുവസ്ത്രത്തെ ആരും കാണരുത്. പച്ചക്ക് വർഗ്ഗീയത പറയുന്ന തിയോഡോഷ്യസിനെ പോലുള്ളവരെ നിലക്ക് നിർത്താനും തിരുത്താനും ക്രൈസ്തവ സമുദായത്തിലെ വിവേകികളായ തിരുമേനിമാർ മുന്നോട്ടു വരണം.
മന്ത്രി റഹ്മാനെതിരായി തിയോഡോഷ്യസ് നടത്തിയ പരാമർശം അദ്ദേഹം പിൻവലിക്കണം. അതല്ലെങ്കിൽ അദ്ദേഹത്തിനെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണം.

കെടി ജലീലിന്റെ ആദ്യ കുറിപ്പ്:

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ അടിച്ചു തകർക്കുകയും 35 പൊലീസുകാരെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സാമൂഹ്യ വിരുദ്ധരെ 'രാജ്യസ്നേഹികളെന്നാണോ' മന്ത്രി അബ്ദുറഹിമാൻ വിളിക്കേണ്ടത്? പൊലീസ് സ്റ്റേഷൻ കത്തിക്കാൻ ആഹ്വാനം ചെയ്ത 'അച്ഛനെ' എത്രയും വേഗം തുറുങ്കിലടക്കണം. മന്ത്രി റഹ്മാനെതിരായ വിഴിഞ്ഞം സമരസമിതി നേതാവായ 'ഫാദറി'ന്റെ പ്രതികരണം തികഞ്ഞ ധിക്കാരമാണ്.ഫിഷറീസ് മന്ത്രി സംസാരിച്ചത് നാടിനു വേണ്ടിയാണ്.

വികസന പദ്ധതികൾ അട്ടിമറിക്കാൻ അച്ചാരം വാങ്ങിയവരുടെ 'തനിനിറം' ആരും കാണാതെ പോകരുത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും മുൻ ഫിഷറീസ് മന്ത്രി ബാബുവിന്റെയും സാന്നിദ്ധ്യത്തിൽ ഒപ്പിട്ട കരാർ നടപ്പിലാക്കുക മാത്രമാണ് മന്ത്രി അബ്ദുറഹിമാൻ ചെയ്യുന്നത്.വിഴിഞ്ഞം തുറമുഖം യു.ഡി.എഫ് നടപ്പിലാക്കുമ്പോൾ അത് 'മഹത്തര'വും, എൽ.ഡി.എഫ് പ്രാവർത്തികമാക്കുമ്പോൾ 'വങ്കത്തര'വുമാകുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല.

അണിഞ്ഞ വസ്ത്രത്തിന്റെ നിറത്തോടെങ്കിലും നീതി പുലർത്താൻ വിഴിഞ്ഞം കലാപ 'നേതാക്കൾ' തയ്യാറാവണം. പുരോഹിതന്മാർ രാഷ്ട്രീയ ചട്ടുകങ്ങളാകുന്നത് അംഗീകരിക്കാനാവില്ല. വലതുപക്ഷ മാധ്യമങ്ങളുടെ 'തിരുനോട്ട'മുണ്ടെന്ന് കരുതി സർക്കാരിനെ മൂക്കിൽ വലിക്കാമെന്ന വിചാരമൊന്നും ആർക്കും വേണ്ട.നേഷണൽ ഹൈവേയും ഗെയ്ൽ വാതക പൈപ്പ് ലൈനും ഇടമൺകൊച്ചി പവർ ഹൈവേയും യാഥാർത്ഥ്യമാക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ വിഴിഞ്ഞം തുറമുഖവും വൈകാതെ അർത്ഥപൂർണ്ണമാക്കി നാടിന് സമർപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP