Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള ഭരണം നിയന്ത്രിക്കുന്നത് മതമൗലികവാദ ശക്തികൾ; ഇവിടെ ശരീഅത്ത് നിയമമാണോ നടപ്പാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം; സ്ത്രീകൾക്ക് തുല്യമായ സ്വത്തവകാശം അനുവദിക്കില്ലെന്ന തീവ്രവാദികളുടെ ഫത്വയാണ് പൊതു ഇടങ്ങളിൽ അംഗീകരിക്കപ്പെടുന്നത്; കുടുംബശ്രീ പ്രതിജ്ഞ പിൻവലിക്കലിൽ സർക്കാറിനെതിരെ കെ സുരേന്ദ്രൻ

കേരള ഭരണം നിയന്ത്രിക്കുന്നത് മതമൗലികവാദ ശക്തികൾ; ഇവിടെ ശരീഅത്ത് നിയമമാണോ നടപ്പാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം; സ്ത്രീകൾക്ക് തുല്യമായ സ്വത്തവകാശം അനുവദിക്കില്ലെന്ന തീവ്രവാദികളുടെ ഫത്വയാണ് പൊതു ഇടങ്ങളിൽ അംഗീകരിക്കപ്പെടുന്നത്; കുടുംബശ്രീ പ്രതിജ്ഞ പിൻവലിക്കലിൽ സർക്കാറിനെതിരെ കെ സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ഭരണം നിയന്ത്രിക്കുന്നത് സംഘടിത മതമൗലികവാദ ശക്തികളെന്ന് കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുടുംബശ്രീയുടെ പ്രതിജ്ഞ പിൻവലിച്ചതിനെ വിമർശിച്ചു കൊണ്ടാണ് സുരേന്ദ്രൻ രംഗത്തുവന്നത്. പെൺകുട്ടികൾക്ക് മാതാപിതാക്കളുടെ സ്വത്തിൽ തുല്യ അവകാശം കൊടുക്കണമെന്ന പ്രതിജ്ഞയാണ് തീവ്ര മുസ്ലിം സംഘടനകളുടെ എതിർപ്പ് ഉയർന്നതോടെ സർക്കാർ പിൻവലിച്ചത്.

സ്‌കൂളുകളിൽ ജെൻഡർ ന്യൂട്രാലിറ്റി യൂനിഫോം നടപ്പിലാക്കുന്നതിൽ നിന്നും വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിൽ നിന്നും സമാനമായ എതിർപ്പ് ഉയർന്നതോടെ സർക്കാർ പിന്മാറിയിരുന്നു. കുടുംബശ്രീ പ്രതിജ്ഞ പിൻവലിച്ചത് സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഇവിടെ ശരീഅത്ത് നിയമമാണോ നടപ്പാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. അമ്പതുകോടി മുടക്കി വനിതാ മതിലുപണിഞ്ഞതു ശബരിമലയിൽ ലിംഗസമത്വം കൊണ്ടുവരാൻ മാത്രമാണ്.

സ്ത്രീകൾക്ക് തുല്യമായ സ്വത്തവകാശം അനുവദിക്കില്ലെന്ന തീവ്രവാദികളുടെ ഫത്വയാണ് കേരളത്തിലെ പൊതു ഇടങ്ങളിൽ അംഗീകരിക്കപ്പെടുന്നത്. സർക്കാർ വോട്ട്ബാങ്കിന് വേണ്ടി നവോത്ഥാന മൂല്യങ്ങളെ ചവിട്ടിമെതിക്കുകയാണ്. സ്ത്രീകൾക്ക് ഭരണഘടന ഉറപ്പ് വരുത്തുന്ന തുല്യ അവകാശമാണ് മതമൗലികവാദികളുടെ ഭീഷണിക്ക് മുമ്പിൽ സർക്കാർ അടിയറവ് പറഞ്ഞതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

നേരത്തെ പെൺമക്കൾക്കും ആൺമക്കൾക്കും തുല്യ സ്വത്തവകാശമെന്ന കുടുംബശ്രീയുടെ ലിംഗസമത്വ പ്രതിജ്ഞ ചൊല്ലേണ്ടെന്ന് ജില്ലാ ഓഫീസർമാർക്ക് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജൻഡർ കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ നടത്തുന്ന പരിപാടികളിൽ ലിംഗസമത്വ പ്രതിജ്ഞ ചെയ്യാനായിരുന്നു തീരുമാനം. പ്രതിജ്ഞയ്ക്ക് എതിരെ കഴിഞ്ഞദിവസം സുന്നി നേതാവ് നാസർ ഫൈസി കൂടാത്തായി രംഗത്തുവന്നിരുന്നു.

ഖുർ ആൻ വിരുദ്ധവും ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങളുടെ ലംഘനവുമാണ് പ്രതിജ്ഞയെന്ന് ഫൈസി ഫേസ്‌ബുക്ക് കുറിപ്പിൽ ആരോപിച്ചു. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയാണ് നാസർ ഫൈസി കൂടത്തായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP