Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനിയെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം പ്രതികരിക്കണം; പിണറായിയും കോടിയേരിയും ഒഴികെയുള്ള സംസ്ഥാനത്തെ മറ്റുനേതാക്കളും പ്രതികരിക്കണം; യുഡിഎഫ് ഭരണത്തിൽ ഒതുക്കിയ കോടിയേരിയുടെ മക്കൾക്കെതിരെ ഉള്ള ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികൾ വന്നതോടെയാണ് ബിനീഷിന്റെ അറസ്‌റ്റെന്നും കെ.സുരേന്ദ്രൻ

ഇനിയെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം പ്രതികരിക്കണം; പിണറായിയും കോടിയേരിയും ഒഴികെയുള്ള സംസ്ഥാനത്തെ മറ്റുനേതാക്കളും പ്രതികരിക്കണം; യുഡിഎഫ് ഭരണത്തിൽ ഒതുക്കിയ കോടിയേരിയുടെ മക്കൾക്കെതിരെ ഉള്ള ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികൾ വന്നതോടെയാണ് ബിനീഷിന്റെ അറസ്‌റ്റെന്നും കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായ വിഷയത്തിലെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം പ്രതികരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഒഴികെയുള്ള സംസ്ഥാനത്തെ മറ്റ് നേതാക്കൾ പ്രതികരിക്കാൻ തയാറാകണം. മുൻ കാലങ്ങളിൽ കോടിയേരി ബാലകൃഷ്ണന്റെ മക്കൾക്കെതിരേ ഉയർന്ന ആരോപണങ്ങൾ യുഡിഎഫ് ഭരണത്തിൽ വരുമ്പോൾ ഒതുക്കുകയായിരുന്നു പതിവ്. ഇപ്പോൾ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന് എത്തിയതോടെയാണ് ഹവാല, മയക്കുമരുന്ന് ഇടപാടുകളിൽ അറസ്റ്റുണ്ടായതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ബംഗളൂരു മയക്കുമരുന്ന കേസിലാണ് ഇഡി ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം അറസ്റ്റ് ചെയ്തത്. മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP