Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടിക്ക് തിരിച്ചടിയും കൊലയ്ക്ക് പകരം കൊലയും ചെയ്തിട്ടുണ്ടെന്ന് എം.എം. മണി സ്‌റ്റൈലിൽ സുരേന്ദ്രൻ; സിപിഎമ്മുകാരെ വെറുതെവിടില്ല ഞങ്ങൾ; നിങ്ങൾ കർണാടകത്തിൽ പോയാലും ആന്ധ്രയിൽ പോയാലും മധ്യപ്രദേശിൽ പോയാലും ഡൽഹിയിൽ പോയാലും അവിടെയെല്ലാം തടയാനുണ്ടാകുമെന്നും ബിജെപി നേതാവ്

അടിക്ക് തിരിച്ചടിയും കൊലയ്ക്ക് പകരം കൊലയും ചെയ്തിട്ടുണ്ടെന്ന് എം.എം. മണി സ്‌റ്റൈലിൽ സുരേന്ദ്രൻ; സിപിഎമ്മുകാരെ വെറുതെവിടില്ല ഞങ്ങൾ; നിങ്ങൾ കർണാടകത്തിൽ പോയാലും ആന്ധ്രയിൽ പോയാലും മധ്യപ്രദേശിൽ പോയാലും ഡൽഹിയിൽ പോയാലും അവിടെയെല്ലാം തടയാനുണ്ടാകുമെന്നും ബിജെപി നേതാവ്

മാംഗ്ലൂർ: ബിജെപിയുടെ അക്രമരാഷ്ട്രീയം പരസ്യമായി വെളിപ്പെടുത്തി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. അടിക്ക് തിരിച്ചടിയും കൊലയ്ക്ക് പകരം കൊലയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാംഗ്ലൂരിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് ശതമാനം വോട്ട് കിട്ടിയ സമയത്ത് അടിക്ക് തിരിച്ചടിയും കൊലയ്ക്ക് പകരം കൊലയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ അടിക്ക് പകരം അടിയും കൊലയ്ക്ക് പകരം കൊലയും നിർത്തിവച്ചിരിക്കുകയാണ്.

സിപിഎമ്മുകാരെ വെറുതെവിടില്ല ഞങ്ങൾ. നിങ്ങൾ കർണാടകത്തിൽ പോയാൽ തടയാൻ ഞങ്ങളുണ്ടാവും. ആന്ധ്രയിൽ പോയാലും മധ്യപ്രദേശിൽ പോയാലും ഡൽഹിയിൽ പോയാലും അവിടെയെല്ലാം തടയാനുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

നാളെ രണ്ടു പരിപാടികളിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ മാംഗ്ലൂരിലെത്തുന്നുണ്ട്. പിണറായി വിജയൻ എത്തുന്നതിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്തടക്കമുള്ള സംഘപരിവാർ സംഘടനകൾ നാളെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

മംഗളൂരുവിലെ പരിപാടിയിൽ പങ്കെടുത്ത് തിരിച്ചു വന്നശേഷം സംഘപരിവാറിന് മറുപടി നൽകാമെന്നാണു പിണറായി വിജയൻ ഇന്നു വ്യക്തമാക്കിയത്. മംഗളൂരുവിലെ പരിപാടിയിൽ പങ്കെടുക്കും. പോയി വന്നതിന് ശേഷം ആർഎസ്എസ് പ്രതിഷേധത്തിനെ കുറിച്ച് പ്രതികരിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വാർത്താഭാരതി കന്നഡ ദിനപ്പത്രത്തിന്റെ പുതിയ ഓഫീസ് കോംപക്സ് നിർമ്മാണ ഉദ്ഘാടനത്തിനും സിപിഐ(എം) മതസൗഹാർദ്ദറാലി ഉദ്ഘാടനത്തിനുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മംഗളുരിവിലെത്തുന്നത്. കേരളത്തിൽ ബിജെപി-സംഘപരിവാർ പ്രവർത്തകരെ സിപിഐ(എം) ആക്രമിക്കുന്നുവെന്നാരോപിച്ചാണ് പിണറായി വിജയനെതിരെ സംഘപരിവാർ സംഘടനകൾ പ്രതിഷേധം ഉയർത്തുന്നത്.

കേരള മുഖ്യമന്ത്രിക്ക് എല്ലാ സുരക്ഷിതത്വവും ഏർപെടുത്തിയതായി കർണ്ണാടകത്തിലെ കോൺഗ്രസ് സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി സിദ്ദരാമയ്യ തന്നെ നേരിട്ട് ഇക്കാര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഭക്ഷ്യ മന്ത്രി യു.ടി.ഖാദർ പറഞ്ഞു. പത്ത് എസ്‌പിമാരും 20 ഡി.വൈ.എസ്‌പിമാരുടേയും നേതൃത്വത്തിൽ മൂവ്വായിരം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP