Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

കേരളത്തിൽ നടക്കുന്നത് താലിബാനിസം; പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ സാധാരണക്കാരായ മുസ്ലിംങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നു; ഇനി ബിജെപിക്ക് പറയാനുള്ളത് എന്താണെന്നു കേൾക്കാനുള്ള അവകാശവും ജനങ്ങൾക്കുണ്ടെന്ന് കെ. സുരേന്ദ്രൻ; നടക്കുന്നത് രാഷ്ട്രീയ നാടകമാണെന്ന് സന്ദീപ് വാര്യർ

കേരളത്തിൽ നടക്കുന്നത് താലിബാനിസം; പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ സാധാരണക്കാരായ മുസ്ലിംങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നു; ഇനി ബിജെപിക്ക് പറയാനുള്ളത് എന്താണെന്നു കേൾക്കാനുള്ള അവകാശവും ജനങ്ങൾക്കുണ്ടെന്ന് കെ. സുരേന്ദ്രൻ; നടക്കുന്നത് രാഷ്ട്രീയ നാടകമാണെന്ന് സന്ദീപ് വാര്യർ

ജംഷാദ് മലപ്പുറം

മലപ്പുറം: കേരളത്തിൽ നടക്കുന്നത് താലിബാനിസം. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ സാധാരണക്കാരായ മുസ്ലിംങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇത്രയും ദിവസം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. അതെല്ലാവരും കേട്ടു. ഇനി ബിജെപിക്ക് പറയാനുള്ളത് എന്താണെന്നു കേൾക്കാനുള്ള അവകാശവും ജനങ്ങൾക്കുണ്ടെന്നും ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ സാധാരണക്കാരായ മുസ്ലിംങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നവർ ഇപ്പോൾ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത് താലിബാനിസമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സുരേന്ദ്രൻ തിരൂരിൽ പറഞ്ഞു.

ബില്ലിന്റെ പേരിൽ ഇത്രയും ദിവസം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. അതെല്ലാവരും കേട്ടു. ഇനി ബിജെപിക്ക് പറയാനുള്ളത് എന്താണെന്നു കേൾക്കാനുള്ള അവകാശവും ജനങ്ങൾക്കുണ്ട്. യഥാർഥ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ പൊതുയോഗങ്ങൾ നടത്തുമ്പോൾ അവിടങ്ങളിലൊക്കെ ഹർത്താൽ നടത്തുകയാണ്. പൗരത്വ നിയമ ഭേദഗതിയിൽ മുസ്ലിംങ്ങൾക്കുള്ള ഭയം അടിസ്ഥാന രഹിതമാണെന്ന് അറിയാതിരിക്കാനാണ് ഹർത്താലുകൾ നടത്തുന്നത്. വ്യാപാരികളും, ബസ് ഉടമകളും ഹർത്താലിൽ പങ്കെടുക്കുന്നു. ഇതിനു പിന്നിൽ തീവ്രവാദികളും കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുമാണ്. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്.

Stories you may Like

എന്നാൽ ബിജെപി. പൊതുയോഗം നടത്തുന്ന സ്ഥലങ്ങളിൽ ജനങ്ങളിൽ ഭീതി പടർത്തി ഹർത്താൽ നടത്തുന്നത് താലിബാനിസക്രൂരതയാണ്. ആര് ഹർത്താൽ നടത്തിയാലും ബിജെപി. പൗരത്വ നിയമ ഭേദഗതിയിലെ ശരിയും അതിനെതിരെയുള്ള പ്രചരണത്തിന്റെ ശരികേടുകളും പറയും. ജനങ്ങൾ അത് മനസിലാക്കുകയും ചെയ്യും. വിവര സാങ്കേതിക വിദ്യ വളർന്ന കാര്യം ഓർക്കണം.സർക്കാരും പ്രതിപക്ഷ നേതാവും കേരളത്തിൽ നടക്കുന്ന തീവ്രവാദികളുടെ താലിബാനിസത്തെ പിന്തുണയ്ക്കുകയാണ്. വളരെ ഗുരുതരമായ അവസ്ഥയാണ്. റിപ്പബ്ലിക് ദിനം ബഹിഷ്‌ക്കരിക്കാൻ മുസ്ലിംങ്ങൾ തീരുമാനിച്ചപ്പോൾ ഹിന്ദുക്കൾ കടകൾ അടച്ച് ഹർത്താൽ ആചരിച്ചില്ല. കേരളത്തിനു പുറത്ത് വിവിധ സംസ്ഥാനങ്ങളിൽ കേരളത്തിലുള്ളവരുടെ കടകളും വ്യവസായങ്ങളുമുണ്ട്. അവരൊക്കെ ഇവരെ ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചാൽ എന്തു ചെയ്യുമെന്ന് സുരേന്ദ്രൻ ചോദിച്ചു. കേരളത്തിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ 1921 ലെ കലാപത്തെയാണ് ഓർമപ്പെടുത്തുന്ന തെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

അതേ സമയം പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ നാടകമാണെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരും അഭിപ്രായപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളുടെ വോട്ട് തട്ടിയെടുക്കാൻ ഇരു മുന്നണികളും നടത്തുന്ന നെറികെട്ട രാഷ്ട്രീയ നാടകമാണ് പൗരത്വ നിയമത്തിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളാണെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് കെ. പ്രിയേഷ് അധ്യക്ഷത വഹിച്ചു. ടി. അറമുഖൻ, കെ. വിജയകുമാർ, ആലിഹാജി, കെ. ജനചന്ദ്രൻ, കെ. നാരായണൻ, ഗീതാമാധവൻ, ടി. ഹരിദാസൻ, കെ. പ്രഭാകരൻ, ദാമോദരൻ പ്രസംഗിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP