Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുസ്ലിംലീഗുമായും സിപിഎമ്മുമായും ബിജെപിക്കോ എൻഡിഎയ്‌ക്കോ ഒരു ബന്ധവും ഉണ്ടാകില്ല; ആ പാർട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ച് ബിജെപിയിലേക്ക് വരാം; ലീഗിനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത ശോഭാ സുരേന്ദ്രന്റെ പ്രസ്താവന തള്ളി കെ സുരേന്ദ്രൻ; യുഡിഎഫിൽ ലീഗ് കൂടുതൽ സീറ്റുകൾ സമ്മർദ്ദത്തിലൂടെ നേടാൻ ശ്രമിക്കുന്നെന്നും വിമർശനം

മുസ്ലിംലീഗുമായും സിപിഎമ്മുമായും ബിജെപിക്കോ എൻഡിഎയ്‌ക്കോ ഒരു ബന്ധവും ഉണ്ടാകില്ല; ആ പാർട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ച് ബിജെപിയിലേക്ക് വരാം; ലീഗിനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത ശോഭാ സുരേന്ദ്രന്റെ പ്രസ്താവന തള്ളി കെ സുരേന്ദ്രൻ; യുഡിഎഫിൽ ലീഗ് കൂടുതൽ സീറ്റുകൾ സമ്മർദ്ദത്തിലൂടെ നേടാൻ ശ്രമിക്കുന്നെന്നും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുസ്ലിംലീഗിനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത ശോഭാ സുരേന്ദ്രന്റെ പ്രസ്താവന തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുസ്ലിം ലീഗുമായും സിപിഎമ്മുമായും ബിജെപിക്കോ എൻഡിഎയ്‌ക്കോ ഒരു ബന്ധവുമുണ്ടാകില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. ആ പാർട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ച് ബിജെപിയിലേക്ക് വരാമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

നേരെത്തെ മുസ്ലിം ലീഗിനെ എൻഡിഎ സംഖ്യ കക്ഷിയിലേക്ക് ശോഭാ സുരേന്ദ്രൻ സ്വാഗതം ചെയ്തിരുന്നു. ക്രൈസ്തവ, മുസ്ലിം സമുദായത്തോട് ബിജെപിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. ഇതാണ് സംസ്ഥാന അധ്യക്ഷൻ തള്ളിയത്.

'മുസ്ലിം ലീഗിനോട് സിപിഎമ്മിന് മൃദു സമീപനമാണ്. കോൺഗ്രസിന് അർഹതപ്പെട്ട പരിഗണന മുസ്ലിം ലീഗ് നൽകുന്നില്ല. യുഡിഎഫിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ സമ്മർദ്ദത്തിലൂടെ നേടാൻ ശ്രമിക്കുകയാണ്. ഇതുവരെ കിട്ടിയ ഒരു സീറ്റു പോലും ലീഗ് വിട്ടുകൊടുത്തിട്ടില്ല'. ഇതൊന്നും യുഡിഎഫിലെ ആഭ്യന്തര പ്രശ്‌നം മാത്രമായി കാണാനാവില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

മുസ്ലിം ലീഗ് എൻഡിഎയിൽ ചേരാൻ തയ്യാറായാൽ സ്വീകരിക്കും. ക്രൈസ്തവ, മുസ്ലിം സമുദായങ്ങളോട് ബിജെപിക്ക് വിരോധമില്ല. മാതൃഭൂമി പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ അഭിപ്രായം വ്യക്തമാക്കിയത്. മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്നതിൽ തർക്കമില്ലെന്നും എന്നാൽ അവർ ദേശീയ ധാര ഉപേക്ഷിച്ച് എൻഡിഎക്കൊപ്പം വരാൻ തയ്യാറായാൽ സ്വീകരിക്കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

കാശ്മീരിൽ അവിടുത്തെ നാഷ്ണൽ കോൺഫ്രൻസുമായി ബിജെപി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ലീഗ് പുനർ വിചിന്തനത്തിന് തയ്യാറായാൽ അത് മുസ്ലിം സമൂഹത്തിനും ലീഗ് നേതൃത്വത്തിനും ഗുണകരമായിരിക്കുമെന്ന് ശോഭ കൂട്ടിച്ചേർക്കുകയുണ്ടായി. എന്നാൽ, ബിജെപിയുടെ അജണ്ടക്ക് വിരുദ്ധമായ കാര്യമാണ് ഇതെന്നാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP