Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്രൈസ്തവ സമൂഹത്തെ വേട്ടയാടുന്ന മുഖ്യമന്ത്രിയാണ് ബിജെപിയെ കുറ്റം പറയുന്നത്; തൃക്കാക്കരയിൽ തീവ്രവാദ-വർഗീയ സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രിമന്ത്രി രഹസ്യ കൂടിക്കാഴ്ചകൾ നടത്തി വരികയാണ്; ആരോപണവുമായി കെ സുരേന്ദ്രൻ

ക്രൈസ്തവ സമൂഹത്തെ വേട്ടയാടുന്ന മുഖ്യമന്ത്രിയാണ് ബിജെപിയെ കുറ്റം പറയുന്നത്; തൃക്കാക്കരയിൽ തീവ്രവാദ-വർഗീയ സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രിമന്ത്രി രഹസ്യ കൂടിക്കാഴ്ചകൾ നടത്തി വരികയാണ്; ആരോപണവുമായി കെ സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ക്രൈസ്തവ സമൂഹത്തെ വേട്ടയാടുന്ന മുഖ്യമന്ത്രിയാണ് ബിജെപിയെ കുറ്റം പറയുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിൽ തീവ്രവാദ-വർഗീയ സംഘടനാ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ചകൾ നടത്തുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി മുസ്‌ലിം വോട്ടുകൾ ഏകീകരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.

മറ്റ് മന്ത്രിമാരും ഇത്തരം നേതാക്കളെ കാണുന്നുണ്ട്. മഅ്ദനിയുടെ തീവ്രവാദ സംഘടനയായ പി.ഡി.പി ഇടത് സഖ്യകക്ഷിയെ പോലെയാണ് പ്രവർത്തിക്കുന്നത്. സിപിഎം എം.എ.എൽമാരും നേതാക്കളുമാണ് പി.ഡി.പി കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്. പോപ്പുലർ ഫ്രണ്ടും ഇടതുപക്ഷത്തിനൊപ്പമാണ്. പി.സി ജോർജിനെ മറയാക്കി 20 ശതമാനം വരുന്ന മുസ്‌ലിം വോട്ട് പൂർണമായും പിടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കേരളത്തിലെ മതഭീകരവാദത്തെ കുറിച്ച് മിണ്ടാത്ത മുഖ്യമന്ത്രി വടക്കോട്ട് നോക്കി വിലപിക്കുകയാണ്. ആലപ്പുഴയിൽ കലാപാഹ്വാനം നടത്തിയവരെ സംരക്ഷിക്കുന്ന പിണറായി വിജയൻ ഉത്തരേന്ത്യയിലിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്.

രാജ്യത്തിനെതിരെ യുദ്ധം ചെയ്ത യാസിൻ മാലിക്കിനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട പാർട്ടിയാണ് സിപിഎം. ഭീകരവാദികളെ സഹായിക്കുന്ന നിലപാടാണ് സിപിഎമ്മിനെന്നും സുരേന്ദ്രൻ പറഞ്ഞു. ജനങ്ങളെ മതപരമായി അകറ്റി വോട്ട്‌നേടാനുള്ള തന്ത്രമാണ് സിപിഎമ്മിനുള്ളത്. കേരളത്തെ താലിബാൻ വൽക്കരിക്കുകയാണ് മുഖ്യമന്ത്രി. വികസനത്തെ കുറിച്ച് മുഖ്യമന്ത്രി ഇപ്പോൾ സംസാരിക്കുന്നില്ല. പോപ്പുലർ ഫ്രണ്ടിനെ സഹായിച്ചാൽ മുസ്‌ലിം വോട്ട് കിട്ടുമെന്നത് ആ സമുദായത്തെ അപമാനിക്കുന്നതിന് തുല്യമാണ്.

യു.ഡി.എഫിന് പോപ്പുലർ ഫ്രണ്ടിനെ തള്ളിപ്പറയാൻ സാധിക്കുന്നില്ല. ധ്രുവീകരണത്തിന് വേണ്ടിയാണ് ഇരു മുന്നണികളും ശ്രമിക്കുന്നതെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു. ലൗജിഹാദിനെതിരെ സംസാരിച്ചതിന് പാലാ ബിഷപ്പിനെതിരെ സർക്കാർ കേസ് എടുത്തപ്പോൾ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ് എം. തോമസിനെതിരെ പാർട്ടി നടപടിയെടുത്തു. ക്രൈസ്തവ സമൂഹത്തെ വേട്ടയാടുന്ന മുഖ്യമന്ത്രിയാണ് ബിജെപിയെ കുറ്റം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP