Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശ്വാസികൾക്ക് എതിരായി പ്രവർത്തിക്കാൻ ഡോക്ടറേറ്റെടുത്തിരിക്കുന്നു; സംസ്ഥാന സർക്കാരിന് ദേവസ്വത്തിന്റെ സമ്പത്തിലാണ് കണ്ണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ; കേരളത്തിൽ വിശ്വാസികളുടെ കാര്യത്തിൽ രണ്ട് തരം നീതിയാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും കെ സുരേന്ദ്രൻ

മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശ്വാസികൾക്ക് എതിരായി പ്രവർത്തിക്കാൻ ഡോക്ടറേറ്റെടുത്തിരിക്കുന്നു; സംസ്ഥാന സർക്കാരിന് ദേവസ്വത്തിന്റെ സമ്പത്തിലാണ് കണ്ണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ; കേരളത്തിൽ വിശ്വാസികളുടെ കാര്യത്തിൽ രണ്ട് തരം നീതിയാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും കെ സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശ്വാസികൾക്ക് എതിരായി പ്രവർത്തിക്കാൻ ഡോക്ടറേറ്റെടുത്തിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കടകംപള്ളിക്ക് ആർത്തിയുണ്ടെങ്കിൽ അത് ഭക്തരുടെ തലയിൽ അടിച്ചേൽപ്പിക്കരുതെന്നും കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന് ദേവസ്വത്തിന്റെ സമ്പത്തിലാണ് കണ്ണെന്നും ഭക്തരോടുള്ള താൽപര്യമല്ലെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. കൊറോണ വ്യാപനം വർധിക്കുമ്പോൾ ക്ഷേത്രം തുറക്കേണ്ടതില്ലെന്നാണ് വിശ്വാസികളുടെ ആഗ്രഹം. ഞങ്ങൾക്കിപ്പോൾ തുറക്കാൻ താൽപര്യമില്ലെന്ന് പറയുമ്പോൾ ദേവസ്വം ബോർഡ് തങ്ങളുടെ ക്ഷേത്രങ്ങൾ തുറക്കുമെന്ന് വാശിപിടിക്കുകയാണ്.

മുസ്‌ലിം മത മേലധ്യക്ഷന്മാർ പള്ളികൾ തുറക്കുന്നില്ലെന്ന് തീരുമാനമെടുത്തു. ക്രൈസ്തവ ദേവാലയങ്ങളും ഇപ്പോൾ തുറക്കേണ്ടെന്ന നിലപാടിലാണ്. എന്നാൽ ക്ഷേത്രങ്ങളുടെ കാര്യത്തിൽ മാത്രം സർക്കാർ തീരുമാനമെടുക്കുന്നു. വിശ്വാസികളെ മുഖവിലയ്‌ക്കെടുക്കുന്നില്ല.  എല്ലാം കേന്ദ്രത്തിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. കേന്ദ്രം പറയുന്നത് എല്ലാം നടപ്പാക്കിയവരാണോ സംസ്ഥാന സർക്കാർ? പതിനാല് ദിവസം ഇൻസ്റ്റിറ്റിയൂഷണർ ക്വാറന്റൈൻ കേന്ദ്രം പറഞ്ഞത് സംസ്ഥാന സർക്കാർ അതുപോലെയാണോ നടപ്പിലാക്കിയത്? മദ്യം വാങ്ങാൻ അഞ്ചു പേരിൽ കൂടുതൽ ആളുകളെ ലൈനിൽ തുടരാൻ അനുവദിക്കരുതെന്ന് കേന്ദ്രം പറഞ്ഞപ്പോൾ അതുപോലെയാണോ നടക്കുന്നത്? അപ്പോൾ എല്ലാം കേന്ദ്രത്തിന്റെ തലയിൽ വെച്ച് നടപ്പിലാക്കാൻ കഴിയില്ല. സംസ്ഥാനത്തിന് ഉചിതമായ തീരുമാനമെടുക്കാം. കേന്ദ്രം നൽകുന്ന ഇളവിൽ കൂടുതൽ നൽകാൻ പാടില്ലന്നേയുള്ളൂവെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൽ വിശ്വാസികളുടെ കാര്യത്തിൽ രണ്ട് തരം നീതിയാണ് സർക്കാർ നടപ്പിലാക്കുന്നത്. ക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് ആരോടാണ് സർക്കാർ ചർച്ച നടത്തിയത്? ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യ വേദി, വിശ്വ ഹിന്ദു പരിഷത്ത് തുടങ്ങി ആരോടെങ്കിലും സർക്കാർ അഭിപ്രായങ്ങൾ ചോദിച്ചോ? എൻ.വാസു മാത്രമാണോ സർക്കാർ കണക്കിൽ വിശ്വാസിയെന്നും സുരേന്ദ്രൻ ചോദിച്ചു. നിലവിലെ സാഹചര്യത്തിൽ മുപ്പതാം തീയതി വരെ ക്ഷേത്രം തുറക്കേണ്ടതില്ല എന്ന നിലപാട് തന്നെയാണ് ബിജെപിക്കുമുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.

ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. തികഞ്ഞ ലാഘവബുദ്ധിയാണ് സർക്കാരിന്റേത്. സംസ്ഥാന സർക്കാരിന് ഒരു നിയന്ത്രണവുമില്ല. 70 പേരാണ് ബസ്സുകളിൽ യാത്ര ചെയ്യുന്നത്. മദ്യവിൽപ്പനയിൽ ബെവ്ക്യു ആപ്പ് പരാജയപ്പെട്ടു. ഇത് സംസ്ഥാന സർക്കാരിന് കനത്ത നഷ്ടം ഉണ്ടാക്കിയെന്നും സുരേന്ദ്രൻ പറഞ്ഞു. കോവിഡ് ടെസ്റ്റ് ദേശീയ ശരാശരിയിലും എത്രയോ താഴെയാണിവിടെ. ഉറവിടം കണ്ടെത്താത്ത നിരവധി കേസുകൾ കേരളത്തിലുണ്ട്. കേരളത്തിൽ ടെസ്റ്റുകൾ കുറവാണ്. വളരെക്കുറച്ച് ടെസ്റ്റുകൾ മാത്രമാണ് ഇവിടെ ചെയ്യുന്നത്. കേസുകൾ കുറച്ച് മാത്രം ചെയ്ത് കുറവു കേസുകൾ മാത്രമേ ഉള്ളൂ എന്ന് പ്രചരിപ്പിക്കാനുള്ള തന്ത്രമാണെന്ന് സംശയിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. മറ്റ് താൽപര്യങ്ങളെ മുൻനിർത്തിയ‌ാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തിയെന്ന് തോന്നുന്നുവെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP