Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സിപിഎമ്മിന്റെ നിലപാട് പരസ്യമായി പറയാൻ തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ; കേന്ദ്ര കമ്മിറ്റിയുടെ നിലപാട് തന്നെയാണോ സംസ്ഥാന സർക്കാരിനുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ചോദ്യം

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സിപിഎമ്മിന്റെ നിലപാട് പരസ്യമായി പറയാൻ തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ; കേന്ദ്ര കമ്മിറ്റിയുടെ നിലപാട് തന്നെയാണോ സംസ്ഥാന സർക്കാരിനുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ചോദ്യം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ശബരിമല വിഷയം വീണ്ടും സജീവ ചർയാക്കാനൊരുങ്ങി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും ദേശീയ നേതൃത്വത്തിന്റെയും നിലപാടുകളിലെ വൈരുദ്ധ്യം ഉയർത്തിക്കാട്ടി സിപിഎമ്മിനെ പ്രതിരോധത്തിലാ്കാനാണ് സുരേന്ദ്രന്റെ ശ്രമം. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പുനപരിശോധന ഹർജികൾ കോടതിയുടെ പരിഗണനയിലിരിക്കെ ശബരിമല യുവതീ പ്രവേശനത്തിൽ സംസ്ഥാന സർക്കാരും സിപിഎം സംസ്ഥാന നേതൃത്വവും നിലപാട് മയപ്പെടുത്തുന്നതിനിടെയാണ് കെ സുരേന്ദ്രന്റെ വെല്ലുവിളി. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന നിലപാട് സിപിഎം കേന്ദ്ര നേതൃത്വവും വ്യക്തമാക്കിയിരുന്നു.

യുവതി പ്രവേശന കാര്യത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിലപാട് തന്നെയാണോ സംസ്ഥാന സർക്കാരിനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ കോഴിക്കോട് ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെയും ഉപജാപക സംഘങ്ങളുടെയും കേന്ദ്രമായി മാറിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. കെൽട്രോണിനെ സർക്കാർ ബ്രോക്കർ കമ്പനിയാക്കി മാറ്റിയെന്നും സുരേന്ദ്രൻ ആരോപണമുന്നയിച്ചു.

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ സമരമുഖത്ത് ശക്തമായ് നിലകൊണ്ട നേതാവായിരുന്നു കെ സുരേന്ദ്രൻ. ഒടുവിൽ നിലയ്ക്കലയിൽ വച്ച് ഇരുമുടിക്കെട്ടുമായി അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ആയിരുന്നു അറസ്റ്റ്. തുടർന്ന് ആഴ്ചകളോളം ജയിൽവാസവും അനുഭവിക്കേണ്ടി വന്നു കെ സുരേന്ദ്രന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP