Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'കാരക്കൂട്ടിൽ ദാസനും കീലേരി അച്ചുവും തകർക്കട്ടെ; നമുക്ക് മരം കൊള്ള മറക്കാം; ഇതിനുപിന്നാലെ ഓടാം....; മലയാളികളെ ഇങ്ങന മണ്ടന്മാരാക്കാൻ ഈ കൂട്ടുകെട്ടിനല്ലാതെ ആർക്കു കഴിയും'; മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും തമ്മിലുള്ള വാക്ക് പോരിനെ പരിഹസിച്ച് കെ സുരേന്ദ്രൻ

'കാരക്കൂട്ടിൽ ദാസനും കീലേരി അച്ചുവും തകർക്കട്ടെ; നമുക്ക് മരം കൊള്ള മറക്കാം; ഇതിനുപിന്നാലെ ഓടാം....; മലയാളികളെ ഇങ്ങന മണ്ടന്മാരാക്കാൻ ഈ കൂട്ടുകെട്ടിനല്ലാതെ ആർക്കു കഴിയും'; മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും തമ്മിലുള്ള വാക്ക് പോരിനെ പരിഹസിച്ച് കെ സുരേന്ദ്രൻ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും തമ്മിലുള്ള വാക്ക് പയറ്റ് മരം കൊള്ള മറയ്ക്കാനുള്ള കൗശലമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

അടുത്ത ഒരാഴ്ചക്കാലമെങ്കിലും നമ്മുടെ മാധ്യമങ്ങൾ ഇതിനുപിന്നാലെ ഓടുമെന്നുറപ്പ്. അപ്രതീക്ഷിത ചോദ്യത്തിന് നാലുപേജ് എഴുതിക്കൊണ്ടുവന്ന മറുപടി പറഞ്ഞത് നാടകമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. മലയാളികളെ ഇങ്ങന മണ്ടന്മാരാക്കാൻ ഈ കൂട്ടുകെട്ടിനല്ലാതെ ആർക്കു കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ഫേസ്‌ബുക്കിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം...

തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മരം വെട്ടി കടത്തിയത് നിയമസഭാ തിരഞ്ഞെടുപ്പിന് പണം കണ്ടെത്താനാണെന്ന ആരോപണം കെ സുരേന്ദ്രൻ നേരത്തെ ഉന്നയിച്ചിരുന്നു. ആഭ്യന്തര വകുപ്പിന്റെ പിന്തുണയിൽ പൊലീസുകാരുടെ സഹായത്തോടെയാണ് മരം കടത്തിയത്. ശരിയായ അന്വേഷണം നടത്തിയാൽ പിടിക്കപ്പെടുന്നത് ഏതാനും ചില ഉദ്യോഗസ്ഥർ മാത്രമായിരിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു

മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും ചട്ടമ്പിത്തരം വിളമ്പി വർത്തമാന രാഷ്ട്രീയം മലീമസമാക്കരുതെന്ന് ബിജെപി ദേശീയ നിർവാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. നിന്നെക്കാൾ വലിയ ചട്ടമ്പി താനാണെന്ന മട്ടിലാണ് മുഖ്യമന്ത്രി വീമ്പ് പറയുന്നത്. കോവിഡ് പ്രതിരോധം പോലെ വലിയ ഉത്തരവാദിത്തം ഒരു ഭാഗത്ത്. വനംകൊള്ള പോലെ ഗുരുതരമായ അഴിമതി ആരോപണം മറുഭാഗത്ത്. ഇതിനിടയിൽ ചട്ടമ്പിത്തരം പറഞ്ഞ് പുകമറ സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

കണ്ണൂർക്കളരിയിൽ ഇരുവരും ഗുണ്ടകളായിരുന്നു. ആരായിരുന്നു ഏറ്റവും വലിയ ഗുണ്ടയെന്ന കാര്യത്തിലായിരിക്കണം തർക്കം. അത്തരം തർക്കങ്ങൾ സ്വകാര്യമായി തീർത്ത് ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധിക്കാൻ മുഖ്യമന്ത്രി തയാറാകണം. കെപിസിസി അധ്യക്ഷനിൽനിന്ന് ഇത്ര പ്രതീക്ഷിച്ചാൽ മതി. പക്ഷെ മുഖ്യമന്ത്രി പഴയ പാർട്ടി സെക്രട്ടറി അല്ലെന്ന് ഓർത്താൽ നല്ലതെന്നും കൃഷ്ണദാസ് സമൂഹമാധ്യമത്തിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം...

ആയിരം കോടിയിലധികം വരുന്ന മരം കൊള്ള മറയ്ക്കാനുള്ള ഒന്നാംതരം കൗശലമാണിത്. നാളെ വിശദമായ മറുപടി. അടുത്ത ഒരാഴ്ചക്കാലമെങ്കിലും നമ്മുടെ മാധ്യമങ്ങൾ ഇതിനുപിന്നാലെ ഓടുമെന്നുറപ്പ്. ഏഴേകാലിന് മുഖ്യന്റെ വാർത്താസമ്മേളനം കഴിഞ്ഞ് എട്ടുമണിക്ക് ചാനലുകൾ നാല്ഥിതികളെവെച്ച് ചർച്ച.

അപ്രതീക്ഷിത ചോദ്യത്തിന് നാലുപേജ് എഴുതിക്കൊണ്ടുവന്ന മറുപടി. മലയാളികളെ ഇങ്ങന മണ്ടന്മാരാക്കാൻ ഈ കൂട്ടുകെട്ടിനല്ലാതെ ആർക്കു കഴിയും. കാരക്കൂട്ടിൽ ദാസനും കീലേരി അച്ചുവും തകർക്കട്ടെ. നമുക്ക് മരം കൊള്ള മറക്കാം ഇതിനുപിന്നാലെ ഓടാം....

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP