Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202306Tuesday

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സ്വർണക്കടത്ത് കേസും, ബിജെപി നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കലും എല്ലാം കോൾഡ് സ്‌റ്റോറേജിൽ; ലാവ്‌ലിൻ കേസ് തുടർച്ചയായി മാറ്റി വച്ചത് 33 ാം തവണ; കേന്ദ്രത്തിൽ ബിജെപി ഭരിക്കുന്നതുകൊണ്ടാണ് പിണറായിക്ക് കൈയാമം വീഴാത്തതെന്ന് കെ.സുധാകരൻ; സിപിഎം-ബിജെപി സഹകരണം വീണ്ടും ചർച്ചയാക്കി കെ പി സി സി അദ്ധ്യക്ഷൻ

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സ്വർണക്കടത്ത് കേസും, ബിജെപി നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കലും എല്ലാം കോൾഡ് സ്‌റ്റോറേജിൽ; ലാവ്‌ലിൻ കേസ് തുടർച്ചയായി മാറ്റി വച്ചത് 33 ാം തവണ; കേന്ദ്രത്തിൽ ബിജെപി ഭരിക്കുന്നതുകൊണ്ടാണ് പിണറായിക്ക് കൈയാമം വീഴാത്തതെന്ന് കെ.സുധാകരൻ; സിപിഎം-ബിജെപി സഹകരണം വീണ്ടും ചർച്ചയാക്കി കെ പി സി സി അദ്ധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

 

കാസർകോഡ്: അഭിമുഖങ്ങളിലെയും മറ്റും സംഭാഷണ ശകലങ്ങൾ അടർത്തിയെടുത്ത് കെ പി സിസി അദ്ധ്യക്ഷൻ കെ.സുധാകരൻ ബിജെപിയിലേക്ക് പോകും എന്ന കുപ്രചാരണം ഏറെ നാളായുണ്ട്. മിക്കതും എഡിറ്റഡ് വേർഷനുകളാണ് ക്ലിപ്പുകളായി പ്രചരിക്കുന്നത്. സുധാകരനാകട്ടെ, സിപിഎമ്മും, ബിജെപിയും പരസ്പര സഹകരണത്തിലാണെന്ന് തുടർച്ചയായി ആരോപിക്കുകയും ചെയ്യുന്നു. ലാവ്‌ലിൻ കേസ് സ്ഥിരമായ മാറ്റി വയ്ക്കുന്നതാണ് കെ പി സി സി അദ്ധ്യക്ഷൻ കെ.സുധാകരൻ ഉദാഹരണമായി പറയുന്ന ഒരു കാര്യം. കാസർകോഡ് ചിറ്റാരിക്കാലിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞതും ഇതുമായി ചേർത്തുവായിക്കാം.

കേന്ദ്രത്തിൽ ബിജെപി. ഭരിക്കുന്നതുകൊണ്ടുമാത്രമാണ് പിണറായി വിജയന് കൈയാമം വീഴാത്തതെന്നും കഴിഞ്ഞമാസത്തേതുകൂടി കൂട്ടിയാൽ 33-ാം തവണയാണ് ലാവലിൻ കേസ് സുപ്രീംകോടതി മാറ്റിവയ്ക്കുന്നതെന്നും കെപിസിസി. പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. കേന്ദ്രം പിണറായിയെ സഹായിക്കുമ്പോൾ കേരള സർക്കാർ ഇവിടത്തെ ബിജെപി.യെ സഹായിക്കുന്നു. ബിജെപി. പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മഞ്ചേശ്വരം കോഴക്കേസ് എങ്ങുമെത്താതാകുന്നത് അതിനാലാണ്. ഇരുപാർട്ടികളും തമ്മിൽ അണിയറയിൽ നടത്തുന്നതുകൊടുക്കൽ-വാങ്ങൽ പ്രക്രിയയാണെന്നും സുധാകരൻ പറഞ്ഞു.

കോൺഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യമാണ് ബിജെപി.ക്ക്. എന്നാൽ ബിജെപി.യുടെത് സ്വപ്നമായി അവശേഷിക്കും. വലിയ കുതിപ്പോടെ കോൺഗ്രസ് കരുത്ത് വീണ്ടെടുക്കും. ജോഡോ യാത്ര കഴിഞ്ഞെത്തുന്ന രാഹുൽ ഗാന്ധിയിലേക്കാണ് ഇന്ത്യ ഉറ്റുനോക്കുന്നത്- സുധാകരൻ പറഞ്ഞു. കോൺഗ്രസ് വിട്ട സി കെ ശ്രീധരന്് നേരത്തെ തന്നെ സിപിഎമ്മുമായി ബന്ധമുണ്ടെന്നും സുധാകരൻ പറഞ്ഞു. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽനിന്ന് പി.മോഹനനെ ഒഴിവാക്കിയത് വെറുതെയല്ലെന്നും സിപിഎമ്മുമായി അഡ്വ. സി.കെ.ശ്രീധരനു മുന്നേ ബന്ധമുണ്ടെന്നും കെ.സുധാകരൻ ആരോപിച്ചു. കെപിസിസി. മുൻ വൈസ് പ്രസിഡന്റ് കൂടിയായ സി.കെ.ശ്രീധരൻ സിപിഎമ്മിൽ ചേർന്നതുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് സുധാകരന്റെ ആരോപണം. ചന്ദ്രശേഖരൻ വധക്കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു സി.കെ.ശ്രീധരൻ. 'മഴപെയ്യുമ്പോൾ ഒരുതുള്ളി വെള്ളം പോയി'- അദ്ദേഹം ഇവിടത്തെ ഡി.സി.സി. പ്രസിഡന്റായിരുന്നല്ലോ. എന്നിട്ടും പാർട്ടി വിട്ടുപോയപ്പോൾ എന്തുകൊണ്ടാണ് 10 പേർ കൂടെ പോകാതിരുന്നതെന്നും സുധാകരൻ ചോദിച്ചു.

സിപിഎം-ബിജെപി സഹകരണത്തിന് ഉദാഹരണങ്ങളായി ഇവ മാത്രമല്ല സുധാകരൻ എടുത്തു കാട്ടാറുള്ളത്. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചതും ഇടതുനേതാക്കൾക്ക് നിർണ്ണായക പങ്കുള്ളതുമായ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയ സ്വർണ്ണക്കടത്ത് കേസ് സംസ്ഥാന ഏജൻസികൾ അന്വേഷിക്കുന്ന ബിജെപി നേതാക്കൾ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ, ഹവാല കേസുകളും പൊടുന്നനെ നിശ്ചലമായതും അവയെല്ലാം കോൾഡ് സ്റ്റോറേജിലായതും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ ധാരണയുടെയും പാക്കേജിന്റെയും പുറത്താണെന്നും സുധാകരൻ നേരത്തെ ആരോപിച്ചിരുന്നു.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർ പോലും ഗുജറാത്ത് മോഡൽ പഠിക്കാൻ തയ്യാറാകാത്തപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക സംഘത്തെ അങ്ങോട്ട് വിട്ടത്. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജപി ഇത് പ്രചരണ ആയുധമായി ഉപയോഗിക്കുമെന്ന് പിണറായിക്ക് അറിയാഞ്ഞിട്ടല്ല. നേരത്തെ ഉണ്ടാക്കിയ പാക്കേജിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഒരേ സമയം മതേതരത്വം പ്രസംഗിക്കുകയും വർഗീയ ശക്തികളോട് കൂട്ടുകൂടുകയുമാണ് മുഖ്യമന്ത്രി. കേന്ദ്ര ഏജൻസികളുടെ കേസ് അന്വേഷണം അട്ടിമറിച്ചതിന് പിന്നിൽ ഒരു കോർപ്പറേറ്റ് ഭീമൻ ബിജെപിക്കും സിപിഎമ്മിനും ഇടയിൽ പാലമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്. മോദിയുടെ നിർദ്ദേശം അനുസരിച്ച് കേരളത്തിൽ സിപിഎമ്മിന്റെ സ്പോൺസറായി ആ കോർപ്പറേറ്റ് ഭീമൻ പ്രവർത്തിക്കുന്നുയെന്നാണ് ലഭ്യമായ വിവരമെന്നും സുധാകരൻ കഴിഞ്ഞ മെയിൽ ആരോപിച്ചിരുന്നു.

അതേസമയം, ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്ന പ്രസ്താവന ഉയർത്തിക്കാട്ടിയാണ് സുധാകരന് എതിരെ സിപിഎം വിമർശനങ്ങൾ ഉതിർക്കുന്നത്. ബിജെപിയിൽ പോകണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടത് താനാണെന്നും സുധാകരൻ പറഞ്ഞിരുന്നു. സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്ന കാലത്താണ് ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയത്. ഏത് പാർട്ടിക്കും ഇന്ത്യയിൽ മൗലികമായി പ്രവർത്തിക്കാൻ അവകാശമുണ്ടെന്നും സുധാകരൻ പറഞ്ഞിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും എന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറയുന്ന വീഡിയോ ഫേസ്‌ബുക്കിൽ വൈറലായിരുന്നു. 'ആർഎസ്്എസ്് അല്ല പ്രശ്‌നം സിപിഎം ആണ്. എന്ന് ഉടൽ കോൺഗ്രസിലും മനസ്സ് ബിജെപി-യിലും ആയ ഗുണ്ടാകരൻ,'' എന്ന വിവരണത്തോടെ 1.48 ദൈർഘ്യമുള്ള ഒരു വീഡിയോയോടൊപ്പമാണ് പോസ്റ്റ് വൈറലായത്. ഒരു ദൃശ്യത്തിൽ, 'ആര്്#എസ്എസ് അല്ല പ്രശ്‌നം സിപിഎം ആണ് എന്ന് സുധാകരൻ പറയുന്നത് കേൾക്കാം. അടുത്ത ദൃശ്യത്തിൽ, ബിജെപിയുമായി യോജിച്ചു പോകാൻ കഴിയുമെന്ന് എനിക്ക് തോന്നിയാൽ I will go with BJP,'എന്നാണ് സുധാകരൻ പറയുന്നത്.മീഡിയവണ്ണിൽ വന്ന ഒരു വീഡിയോ വളച്ചൊടിക്കുകയായിരുന്നു അന്ന്. എന്നാൽ, അടുത്തിടെ നാക്കുപിഴ സംഭവിച്ചതോടെ, കെ.സുധാകരൻ കൂടുതൽ ജാഗ്രതയോടെയാണ് സംസാരിക്കുന്നത്. സിപിഎം-ബിജെപി ധാരണ എന്ന ആരോപണം ശക്തമാക്കുന്നതും അതുകൊണ്ടാവാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP