Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉമ്മൻ ചാണ്ടിയെ കണ്ടുപഠിക്കൂ, പിണറായി പ്രാഞ്ചിയേട്ടനായെന്ന് കെ സുധാകരൻ; മുഖ്യമന്ത്രിയുടെ ആഡംബരത്തിനും ധൂർത്തിനും അലങ്കാരമായി ലോകകേരളസഭ മാറി; സമ്മേളനത്തിൽ നിന്ന് മുഖ്യമന്ത്രിയും സംഘവും പിന്മാറണമെന്ന് കെപിസിസി അദ്ധ്യക്ഷൻ

ഉമ്മൻ ചാണ്ടിയെ കണ്ടുപഠിക്കൂ, പിണറായി പ്രാഞ്ചിയേട്ടനായെന്ന് കെ സുധാകരൻ; മുഖ്യമന്ത്രിയുടെ ആഡംബരത്തിനും ധൂർത്തിനും അലങ്കാരമായി ലോകകേരളസഭ മാറി; സമ്മേളനത്തിൽ നിന്ന് മുഖ്യമന്ത്രിയും സംഘവും പിന്മാറണമെന്ന് കെപിസിസി അദ്ധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആഡംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രതീകമായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയൻ മാറിയതുമൂലമാണ് അമേരിക്കയിൽ അദ്ദേഹത്തോടൊപ്പമിരിക്കാൻ രണ്ടു കോടിയിലധികം രൂപ ഈടാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ലളിത ജീവിതവും ഉയർന്ന ചിന്തയും ഉയർത്തിപ്പിടിച്ച കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാൻ അനുവദിച്ചിട്ടില്ല. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മടിയിൽ വരെ സാധാരണക്കാരായ ആളുകൾ കയറിയിരുന്ന ചരിത്രമാണുള്ളത്. അടിസ്ഥാനവർഗത്തിന്റെ നേതാവായി അവകാശപ്പെടുന്ന പിണറായി വിജയൻ ഉമ്മൻ ചാണ്ടിയെ കണ്ടുപഠിക്കണം.

പ്രവാസികളോട് അങ്ങേയറ്റം ആദരവുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്. എന്നാൽ, പ്രവാസികളിലെ ഏതാനും സമ്പന്നന്മാർ പിണറായി ഭക്തിമൂത്ത് കാട്ടിക്കൂട്ടുന്ന പേക്കൂത്തകളോടാണ് എതിർപ്പുള്ളത്. പ്രവാസി സമൂഹത്തിലെ സാധാരണക്കാരുടെ ഇടയിലും വലിയ എതിർപ്പാണുള്ളത്. ലോകകേരളസഭ മൊത്തത്തിലൊരു പ്രാഞ്ചിയേട്ടൻ പരിപാടിയായി മാറുകയും സാധാരണ പ്രവാസിയുടെ സാന്നിധ്യം അതിൽ ഇല്ലാതെ വരുകയും ചെയ്തപ്പോഴാണ് കോൺഗ്രസ് മാറിനിന്നത്.

അമേരിക്കയിലെ ലോകകേരള സഭയുടെ ഓഡിറ്റിങ് നടത്തുമെന്നാണ് നോർക്ക ഇപ്പോൾ വിശദീകരിക്കുന്നത്. എന്നാൽ, ഏഴുമാസം മുമ്പ് യുകെയിൽ നടന്ന മേഖലാ സമ്മേളനത്തിന്റെ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല. ഒന്നും രണ്ടും മൂന്നും ലോക കേരള സഭകളും മേഖലാ കേരള സഭാ സമ്മേളനങ്ങളുമെല്ലാം വിവാദത്തിലാണ് കലാശിച്ചത്. ഈ സമ്മേളനങ്ങളിൽ ഉയർന്ന ഒരു നിർദ്ദേശം പോലും ഇതുവരെ നടപ്പാക്കിയിട്ടില്ല. കേരളത്തിനും പ്രവാസികൾക്കും എന്തു നേട്ടമാണ് ഈ പ്രസ്ഥാനംകൊണ്ട് ഉണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രവാസികൾക്ക് നാണക്കേടുണ്ടാക്കുന്ന കെട്ടുകാഴ്ചയായി മാറിയ ലോകകേരളസഭ ഈ രീതിയിൽ തുടരണോയെന്നും പുനർവിചിന്തനം ചെയ്യണം.

ന്യൂയോർക്കിൽ നടക്കുന്ന പരിപാടിയുടെ ചെലവ് അവിടെയുള്ള പ്രവാസികളാണ് വഹിക്കുന്നതെങ്കിലും ഇവിടെനിന്ന് പോകുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിസംഘത്തിന്റെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും ചെലവ് ജനങ്ങളാണ് വഹിക്കുന്നത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കേരളം കടന്നുപോകുമ്പോൾ ഇത്തരം ധൂർത്ത് സാധാരണക്കാർക്ക് താങ്ങാവുന്നതിലധികമാണ്. മുഖ്യമന്ത്രിയുടെ ആഡംബരത്തിനും ധൂർത്തിനും അലങ്കാരമായി ലോകകേരളസഭ മാറിയിരിക്കുന്നു. ലോകകേരള സഭയുടെ സമ്മേളനത്തിൽ നിന്ന് മുഖ്യമന്ത്രിയും സംഘവും പിന്മാറണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP