Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

അഹംഭാവത്തിന് കയ്യും കാലുംവെച്ച ഒരു മേയറാണ് ആര്യ രാജേന്ദ്രൻ; ഇതെന്താ തറവാട് സ്വത്താണോ? മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്‌നം അവസാനിക്കില്ല; ധനപരമായ നേട്ടമുണ്ടാക്കാനാണ് മേയറെ നിയമിച്ചത്: പിണറായി സർക്കാർ സ്റ്റണ്ടും സെക്‌സും നിറഞ്ഞ സിനിമായായി മാറി; വിമർശനവുമായി കെ മുരളീധരൻ എം പി

അഹംഭാവത്തിന് കയ്യും കാലുംവെച്ച ഒരു മേയറാണ് ആര്യ രാജേന്ദ്രൻ; ഇതെന്താ തറവാട് സ്വത്താണോ? മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്‌നം അവസാനിക്കില്ല; ധനപരമായ നേട്ടമുണ്ടാക്കാനാണ് മേയറെ നിയമിച്ചത്: പിണറായി സർക്കാർ സ്റ്റണ്ടും സെക്‌സും നിറഞ്ഞ സിനിമായായി മാറി; വിമർശനവുമായി കെ മുരളീധരൻ എം പി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തിരുവനന്തപുരം മേയറെ വെട്ടിലാക്കിയ കത്തു വിവാദത്തിൽ ആര്യ രാജേന്ദ്രനെതിരെ വിമർശനവുമായി കെ മുരളീധരൻ എംപി. കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രൻ മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്‌നം അവസാനിക്കില്ലെന്ന് മുരളീധരൻ വിമർശിച്ചു. കത്തെഴുതിയത് താനല്ലെന്നാണ് മേയർ പറയുന്നത്. ഇത് മേയർ അറിഞ്ഞില്ലെങ്കിൽ ഭരണപരമായ കഴിവുകേടാണ് കെ മുരളീധരൻ വിമർശിച്ചു.

കത്തെഴുതിയത് മേയറാണെങ്കിലും അല്ലെങ്കിലും രാജിവെക്കണം. മേയർക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസിന് മുന്നിലിട്ട് മർദ്ദിക്കുന്നു. മാർക്‌സിസ്റ്റ് ഗുണ്ടകൾക്ക് പൊലീസ് കുടപിടിക്കുകയാണെന്നും കെ മുരളീധരൻ ആരോപിച്ചു. അഹംഭാവത്തിന് കയ്യും കാലുംവെച്ച ഒരു മേയറാണ് ആര്യ രാജേന്ദ്രൻ. എന്തുകൊണ്ട് രാജിവെക്കുന്നില്ല?. ഇതെന്താ തറവാട് സ്വത്താണോ എന്നും മുരളീധരൻ ചോദിച്ചു.

മേയറുടെ ലെറ്റർപാഡും സീലും ഉപയോഗിച്ചാണ് കത്ത് തയ്യാറാക്കിയത്. പാർട്ടിയും മുന്നണിയും തീരുമാനിച്ചത് മേയർ രാജിവെക്കുന്നത് വരെ സമരം തുടരുമെന്നാണ്. രാജി വേണമെന്നതിൽ സംശയമില്ല. മാർക്‌സിസ്റ്റ് പാർട്ടിക്ക് അകത്തുണ്ടാക്കിയതാണ് കത്ത്. ധനപരമായ നേട്ടമുണ്ടാക്കാനാണ് മേയറെ നിയമിച്ചതെന്നും കെ മുരളീധരൻ ആരോപിച്ചു. മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്‌നം അവസാനിക്കില്ല അതാണ് കെപിസിസി പ്രസിഡന്റ് ബുദ്ധിപൂർവ്വം പറഞ്ഞതെന്നും എംപി കൂട്ടിച്ചേർത്തു. എൽദോസ് കുന്നപ്പള്ളിക് ഒരു നിയമവും കടകംപള്ളിക്ക് മറ്റൊരു നിയമവുമാണെന്നും കെ മുരളീധരൻ വിമർശിച്ചു.

പിണറായി സർക്കാർ സ്റ്റണ്ടും സെക്‌സും നിറഞ്ഞ ഒരു സിനിമയായി മാറി. സ്വപ്നയുടെ ആരോപണങ്ങളിൽ അന്വേഷണം വേണം. എന്തുകൊണ്ട് കടകംപള്ളിയും ശ്രീരാമകൃഷ്ണനും തോമസ് ഐസക്കും അന്വേഷണം നേരിടുന്നില്ല. അപ്പോൾ ഇതിന് പിന്നിൽ എന്തോ ഉണ്ട്. സ്വപ്നയ്ക്ക് എതിരെ എന്തുകൊണ്ട് മാനനഷ്ട കേസ് കൊടുക്കുന്നില്ലെന്നും കെ മുരളീധരൻ ചോദിച്ചു.

ഗവർണർക്കെതിരേയും കെ മുരളീധരൻ പ്രതികരിച്ചു. ഗവർണർ കാവി വൽക്കരണം ലക്ഷ്യമിടുന്നു. ചാൻസലർ സ്ഥാനത്ത് നിന്ന് ?ഗവർണറെ നീക്കുന്നതിനായി ഓർഡിനൻസിൽ യോജിപ്പില്ല. ഓർഡിനൻസ് കൊണ്ടുവരുന്നതിൽ പ്രതിപക്ഷവുമായി ചർച്ച വേണമെന്നും എംപി ആവശ്യപ്പെട്ടു. ഗവർണർ കേരളത്തിന് ശാപമാണ്. ഗവർണറുടെ മാനസിക നില പരിശോധിക്കണം. അത്രകണ്ട് ഭ്രാന്ത് പിടിച്ച് തുള്ളുകയാണെന്നും കെ മുരളീധരൻ വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP