Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാരവാഹി പട്ടികയെ വിമർശിക്കുന്നവർ സ്വയം തിരിഞ്ഞു നോക്കണം; കെ മുരളീധരനെതിരെ പരോക്ഷ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ; പരസ്യ വിമർശനങ്ങൾ വേണ്ടെന്നും വിമർശനങ്ങൾ പാർട്ടിയുടെ ശോഭ കെടുത്തുന്നു; സമൂഹ മാധ്യമങ്ങളിൽ നേതാക്കളെ അപകീർത്തിപ്പെടുത്തിയാൽ കടുത്ത നടപടി നേരിടേണ്ടി വരും; അച്ചടക്ക ലംഘനം കോൺഗ്രസിൽ വെച്ചുപൊറുപ്പിക്കില്ല; ലോക്സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം മാറി; കഠിനാധ്വാനം ചെയ്താലേ വിജയിക്കാനാവൂവെന്നും കെപസിസി അധ്യക്ഷന്റെ മുന്നറിയിപ്പ്

ഭാരവാഹി പട്ടികയെ വിമർശിക്കുന്നവർ സ്വയം തിരിഞ്ഞു നോക്കണം; കെ മുരളീധരനെതിരെ പരോക്ഷ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ; പരസ്യ വിമർശനങ്ങൾ വേണ്ടെന്നും വിമർശനങ്ങൾ പാർട്ടിയുടെ ശോഭ കെടുത്തുന്നു; സമൂഹ മാധ്യമങ്ങളിൽ നേതാക്കളെ അപകീർത്തിപ്പെടുത്തിയാൽ കടുത്ത നടപടി നേരിടേണ്ടി വരും; അച്ചടക്ക ലംഘനം കോൺഗ്രസിൽ വെച്ചുപൊറുപ്പിക്കില്ല; ലോക്സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം മാറി; കഠിനാധ്വാനം ചെയ്താലേ വിജയിക്കാനാവൂവെന്നും കെപസിസി അധ്യക്ഷന്റെ മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയെ വിമർശിച്ച കെ മുരളീധരൻ എംപിയുടെ പ്രസ്താവനക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുരളിയെ പരോക്ഷമായി വിമർശിച്ചു കൊണ്ടാണ് മുല്ലപ്പള്ളി രംഗത്തുവന്നത്. ഭാരവാഹി പട്ടികയെ വിമർശിക്കുന്നവർ സ്വയം തിരിഞ്ഞു നോക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. പുനഃസംഘടിപ്പിച്ച ശേഷമുള്ള കെപിസിസിയുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്യ വിമർശനങ്ങൾ വേണ്ടെന്നും വിമർശനങ്ങൾ പാർട്ടിയുടെ ശോഭ കെടുത്തുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. അച്ചടക്ക ലംഘനം കോണഗ്രസിൽ വെച്ചുപൊറുപ്പിക്കില്ല. സമൂഹ മാധ്യമങ്ങളിൽ നേതാക്കളെ അപകീർത്തിപ്പെടുത്തിയാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നൽകി. പുതിയ ഭാരവാഹികളെല്ലാവരും പദവിക്ക് യോഗ്യരാണ്. മുമ്പ് പല പദവികളും ഏറ്റെടുത്ത സമയത്ത് പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തവരാണ് അവരെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. ലോക് സഭ തെരഞ്ഞെടുപ്പിൽ 19 സീറ്റിലും വിജയിച്ച സാഹചര്യം മാറിയിട്ടുണ്ട്. എല്ലാ നേതാക്കളും ഭാരവാഹികളും കഠിനാധ്വാനം ചെയ്താൽ മാത്രമേ യു.ഡി.എഫിന് തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും വിജയിക്കാൻ സാധിക്കൂ എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

പരസ്യ പ്രസ്താവന നടത്തിയാൽ കടുത്ത നടപടികളുണ്ടാകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും മുന്നറിയിപ്പു നൽകി. വിമർശനങ്ങൾ പാർട്ടി ഫോറങ്ങളിലാണ് പറയേണ്ടത്. കഴിവുള്ളവർ തന്നെയാണ് ഭാരവാഹികളായത്. ആർ. ശങ്കറിന്റെ മകൻ മോഹൻ ശങ്കർ കോൺഗ്രസിലേക്ക് തിരികെ വന്നയാളാണെന്നും കെ. മുരളീധരന്റെ വിമർശനങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ബൂത്ത് പ്രസിഡന്റാവാൻ പോലും യോഗ്യതയില്ലാത്തവർ സംസ്ഥാന ഭാരവാഹികളായി വരുന്നത് ദോഷമാണെന്ന് കെ. മുരളീധരൻ വിമർശിച്ചിരുന്നു. ഒരുപാട് സെക്രട്ടറിമാരുടെയൊന്നും ആവശ്യമില്ലെന്നും ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞത് ന്യൂനതയാണെന്നും മുരളീധരൻ പറഞ്ഞിരുന്നു. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച മോഹൻ ശങ്കറിനെ ഉപാധ്യക്ഷനാക്കിയ നടപടിയേയും മുരളീധരൻ വിമർശിച്ചിരുന്നു.

എൽ.ഡി.എഫിന്റെ മനുഷ്യ മഹാ ശൃംഖലയിൽ യു.ഡി.എഫ് അണികൾ പങ്കെടുത്തത് നേതാക്കൾ ഗൗരവത്തോടെ കാണണമെന്നും മുരളീധരൻ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം രമേശ് ചെന്നിത്തലയുമായി സംസാരിച്ചെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് വേണ്ടവിധത്തിൽ നേതൃത്വം നൽകാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്ന വിമർശനം നേരത്തെ തന്നെ മുരളീധരൻ ഉന്നയിച്ചിരുന്നു. യു.ഡി.എഫിന് സ്ഥിരമായി വോട്ടുചെയ്യുന്നവർ എൽ.ഡി.എഫിന്റെ മനുഷ്യ ശൃംഖലയിൽ അണിനിരന്നു. ഭയപ്പെട്ടുപോയ ന്യൂനപക്ഷങ്ങൾക്ക് രക്ഷകരാകാൻ യു.ഡി.എഫിന് കഴിഞ്ഞില്ലെന്നും മുരളീധരൻ വിമർശിക്കുകയുണ്ടായി.

കെപിസിസി ഭാരവാഹി പട്ടികയെ ചൊല്ലി മുല്ലപ്പള്ളി രാമചന്ദ്രനും കെ.മുരളീധരനും തമ്മിൽ വാക്‌പോരുമുണ്ടായി. ബൂത്ത് പ്രസിഡന്റ് ആകാൻ പോലും യോഗ്യതയില്ലാത്തവർ ഭാരവാഹികളാകുന്നുവെന്നും ഇത് പാർട്ടിക്ക് ദോഷമാണെന്നുമാണ് മുരളീധരൻ പറഞ്ഞത്. പാർട്ടിയുടെ സുഗമമായ പ്രവർത്തനത്തെ ഇത് ബാധിക്കും. ഇപ്പോഴത്തെ ഭാരവാഹി പട്ടികയിൽ നിന്ന് എണ്ണം കൂടരുത്. പ്രവർത്തകരെ ഉൾക്കൊള്ളാനുള്ള വേദിയല്ല ഇത്, പ്രവർത്തിക്കാനുള്ള വേദിയാണെന്നും മുരളീധരൻ പറയുകയുണ്ടായി. പാർട്ടിയിൽ അച്ചടക്കമില്ലാതെ മുന്നോട്ട് പോവാനാവില്ലെന്നും കാര്യങ്ങൾ പറയേണ്ട സ്ഥലത്താണ് പറയേണ്ടതെന്നും മുല്ലപ്പള്ളി മറുപടി നൽകി. എന്നാൽ കോൺഗ്രസ് വേദിയിലാണ് ജംബോ കമ്മറ്റിയെകുറിച്ചുള്ള വിമർശനം ഉന്നയിച്ചതെന്ന് മുരളീധരൻ വ്യക്തമാക്കി. പിന്നാലെയാണ് കെപിസിസി യോഗത്തിലേക്ക് തന്നെ വിളിച്ചില്ലെന്ന് മുരളീധരൻ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP