Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പിതാവിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തി അങ്കത്തിന് കച്ചമുറുക്കി കെ മുരളീധരൻ; താൻ ആരെയും വിധവ ആക്കുകയോ മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല; ആക്രമണവും ബൂത്തുപിടുത്തവും പ്രതീക്ഷിച്ചു തന്നേയാണ് വടകരയിലേക്ക് പോകുന്നത്; ആർ.എസ്.എസിന്റെ വോട്ട് തനിക്ക് വേണ്ടെന്നും കെ മുരളീധരൻ

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പിതാവിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തി അങ്കത്തിന് കച്ചമുറുക്കി കെ മുരളീധരൻ;  താൻ ആരെയും വിധവ ആക്കുകയോ മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല; ആക്രമണവും ബൂത്തുപിടുത്തവും പ്രതീക്ഷിച്ചു തന്നേയാണ് വടകരയിലേക്ക് പോകുന്നത്; ആർ.എസ്.എസിന്റെ വോട്ട് തനിക്ക് വേണ്ടെന്നും കെ മുരളീധരൻ

കെ എം അക്‌ബർ

ഗുരുവായൂർ: സിപിഎം നേതാവും വടകര ലോക്‌സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയുമായ പി ജയരാജനെതിരേ ആഞ്ഞടിച്ച് എതിർ സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. താൻ ആരെയും വിധവ ആക്കുകയോ മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വടകരയിലേക്ക് പോകുന്നതിനു മുമ്പ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരൻ. കോൺഗ്രസ് എന്നും അക്രമ രാഷ്ട്രീയത്തിനെതിരാണ്. അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രചരണം ഉണ്ടാകും. അത് തെളിയിക്കാൻ ആർക്കെങ്കിലും നേരെ വിരൽചൂണ്ടിയാൽ അതിന് താൻ ഉത്തരവാദിയല്ല.

ആക്രമണവും ബൂത്തുപിടുത്തവും പ്രതീക്ഷിച്ചു തന്നേയാണ് വടകരയിലേക്ക് പോകുന്നത്. എന്നാൽ. ഇതുകൊണ്ടെന്നും യുഡിഎഫ് വിജയം തടുക്കാൻ കഴിയില്ല. കേരളത്തിൽ യു.ഡി.എഫ് വൻ വിജയം കാഴ്ച വെക്കുമെന്നും കേന്ദ്രത്തിൽ യു.പി.എ സർക്കാർ അധികാരത്തിൽ വരുമെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസിന് ആർ.എസ്.എസിന്റെ വോട്ട് വേണ്ട. വടകരയിൽ കോ.ലീ.ബി സഖ്യമാണെന്ന സിപിഎമ്മിന്റെ ആരോപണം തുരുമ്പിച്ച് പഴകിയതാണെന്നും ഇനി ഇതൊന്നും ചെലവാകില്ലെന്നും മുരളീധരൻ പറഞ്ഞു. വടകരയിൽ ശക്തമായ ത്രികോണ മത്സരമാണ് താൻ പ്രതീക്ഷിക്കുന്നത്. കോൺഗ്രസിന് ഒപ്പം എല്ലാ മതവിഭാഗക്കാരും നിൽക്കും. തന്നെ മതേതരത്വം കാത്തുസൂക്ഷിക്കുന്ന ജനവിഭാഗം പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനുശേഷം തൃശൂരിൽ അച്ഛന്റെ സ്മൃതിമണ്ഡപത്തിൽ എത്തിയപ്പോഴാണ് മുരളീധരനെ കാത്ത് നിരവധിപേർ നിൽപ്പുണ്ടായിരുന്നു.തൃശൂർ പൂങ്കുന്നത്തെ മുരളീമന്ദിരത്തിലേക്ക് കെ.മുരളീധരൻ വന്നിറങ്ങിയത് ആരവങ്ങളുടെ നടുവിലേക്കായിരുന്നു. തിങ്ങിനിറഞ്ഞ പ്രവർത്തകരുടേയും നേതാക്കളുടേയും അഭിവാദ്യങ്ങൾ സ്വീകരിച്ച ശേഷം അദ്ദേഹം നേരെ പോയത് അച്ഛന്റേയും അമ്മയുടേയും സ്മൃതിമണ്ഡപത്തിലേക്ക്. പൂക്കൾ അർപ്പിച്ച ശേഷം അൽപനേരം പ്രാർത്ഥന. സഹോദരി പത്മജ വേണുഗോപാലും ഒപ്പമുണ്ടായിരുന്നു. കെ.കരുണാകരന്റെ ഇഷ്ട തട്ടകമായ തൃശൂരിൽ നിന്നാകട്ടെ വടകരയിലേക്കുള്ള യാത്രയെന്ന് കെ.മുരളീധരൻ തീരുമാനിച്ച പ്രകാരമായിരുന്നു സന്ദർശനം. വടകരയിൽ പയറ്റേണ്ട രാഷ്ട്രീയ നയം കെ.മുരളീധരൻ പ്രഖ്യാപിച്ചു..മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കോഴിക്കോട്ടെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP