Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202203Saturday

മുസ്ലിംലീഗിലെ ഒരു വിഭാഗത്തിന് സിപിഐഎമ്മുമായി സഖ്യമുണ്ടാക്കാൻ താൽപര്യം; ഒരുമിച്ചാൽ ബിജെപി മുഖ്യപ്രതിപക്ഷമായി വളർന്നേക്കാമെന്നതു കൊണ്ട് സഖ്യത്തിന് മുതിർന്നേക്കില്ല; പോപ്പുലർ ഫ്രണ്ടിനോടും ജമാ അത്തെ ഇസ്ലാമിയോടും വിട്ടുവീഴ്ചയില്ല; ഇവർക്കെതിരെ പോരട്ടം തുടരും: രാഷ്ട്രീയ നിലപാട് പറഞ്ഞ് കെ എം ഷാജി

മുസ്ലിംലീഗിലെ ഒരു വിഭാഗത്തിന് സിപിഐഎമ്മുമായി സഖ്യമുണ്ടാക്കാൻ താൽപര്യം; ഒരുമിച്ചാൽ ബിജെപി മുഖ്യപ്രതിപക്ഷമായി വളർന്നേക്കാമെന്നതു കൊണ്ട് സഖ്യത്തിന് മുതിർന്നേക്കില്ല; പോപ്പുലർ ഫ്രണ്ടിനോടും ജമാ അത്തെ ഇസ്ലാമിയോടും വിട്ടുവീഴ്ചയില്ല; ഇവർക്കെതിരെ പോരട്ടം തുടരും: രാഷ്ട്രീയ നിലപാട് പറഞ്ഞ് കെ എം ഷാജി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുസ്ലിംലീഗിനെ ആഭ്യന്തര രാഷ്ട്രീയത്തിൽ പോയവാരം ചർച്ചകളിൽ നിറഞ്ഞത് കെ എം ഷാജിയെന്ന നേതാവായിരുന്നു. ലീഗിനുള്ളിലെ പി കെ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്തത്തിനെതിരെ പോരാടിക്കൊണ്ടാ ഷാജി വാർത്തകളിൽ നിറഞ്ഞത്. ഷാജിയുടെ മുനവെച്ചുള്ള പ്രസംഗങ്ങളും വിവാദങ്ങൾക്ക് ഇട നൽകി. ഈ വിവാദങ്ങൾക്കിടെ ഷാജി ഇന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖവും രാഷ്ട്രീയമായി ഏറെ ശ്രദ്ധനേടി. മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിന് സിപിഐഎമ്മുമായി സഖ്യമുണ്ടാക്കാൻ താൽപര്യമുണ്ടെന്നാണ് ഷാജി തുറന്നു പറഞ്ഞത്.

ലീഗ് സിപിഎമ്മുമായി സഖ്യം ഉണ്ടാക്കാതതിന്റെ മുഖ്യകാരണം ബിജെപി ആണെന്നാണ് ലീഗ് നേതാവ് പറയുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സിപിഐഎമ്മും മുസ്ലിം ലീഗും ഒരുമിച്ചാൽ അത് മുഖ്യ പ്രതിപക്ഷ കക്ഷിയായുള്ള ബിജെപിയുടെ വളർച്ചയ്ക്ക് കാരണമായേക്കാം, ഇതാണ് നിലപാടിന് പിന്നിലെ പ്രധാന കാരണമെന്നും കെ എം ഷാജി അഭിമുഖത്തിൽ പറഞ്ഞു.

ഐയുഎംഎല്ലിൽ ഒരു വിഭാഗം സിപിഎമ്മുമായി അടുക്കാൻ ആഗ്രഹിക്കുന്നു എന്നത് ശരിയാണോ എന്ന ചോദ്യത്തിനായിരുന്നു കെ എം ഷാജിയുടെ മറുപടി. 'പാർട്ടിയിലെ ഒരു വിഭാഗം സിപിഐഎമ്മുമായി അടുക്കാൻ ആഗ്രഹിക്കുന്നു എന്നത് ശരിയാണ്. സിപിഐഎമ്മിനൊപ്പം ചേർന്നാൽ മുസ്ലിം ലീഗിന് രണ്ട് ടേം ഭരണം കിട്ടിയേക്കാം. എന്നാൽ സിപിഐഎമ്മും മുസ്ലിം ലീഗും സഖ്യമുണ്ടാക്കിയാൽ അത് ബിജെപിക്ക് ഗുണം ചെയ്യും. മുഖ്യ പ്രതിപക്ഷ കക്ഷിയായുള്ള ബിജെപിയുടെ വളർച്ചയ്ക്ക് ഇത് കാരണവുമായേക്കും. സിപിഐഎമ്മുമായി സഖ്യമുണ്ടാക്കേണ്ടതില്ലെന്ന ഞങ്ങളുടെ നിലപാടിന് പിന്നിലെ മുഖ്യ കാരണം ഇതാണ്', ഷാജി പ്രതികരിച്ചു.

അതേസമയം ഒരുകാലത്ത് ഷാജി നിരന്തരപോരാട്ടം നടത്തിയ പോപ്പുലർ ഫ്രണ്ടിനോടും ജമാ അത്തെ ഇസ്ലാമിയോടും ഇനിയും യാതൊരു വിട്ടുവീഴ്‌ച്ചയുമില്ലെന്നാണ് ഷാജിയുടെ പക്ഷം. പോപ്പുലർ ഫ്രണ്ടിനോടും ജമാ അത്തെ ഇസ്ലാമിയോടും വിട്ടുവീഴ്ചയില്ലെന്നും കെ എം ഷാജി അഭിമുഖത്തിൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

'കേരളത്തിലെ യുവാക്കളെ ബ്രെയിൻ വാഷ് ചെയ്യുന്നതുകൊണ്ടാണ് ഞാൻ പോപ്പുലർ ഫ്രണ്ടിനെയും ജമാ അത്തെ ഇസ്ലാമിയെയും എതിർക്കുന്നത്. നിരവധി സാസ്‌കാരിക സംഘടനകൾ രൂപീകരിച്ച് അതിലൂടെ യുവാക്കളെ സ്വാധീനിക്കാൻ അവർക്ക് കഴിഞ്ഞു. അവരുടെ ലക്ഷ്യവും അജണ്ടയും മോശമാണെന്ന് സമുദായത്തിലുള്ളവരെ ബോധ്യപ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എങ്കിലും ഇതിനെതിരെ സമുദായത്തിനകത്ത് ഞങ്ങൾ പോരാടുകയാണ്.

യഥാർത്ഥ ഇസ്ലാമിന്റെ പേരിൽ എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഖുർആനിനെക്കുറിച്ചുള്ള അവരുടെ വീക്ഷണം ശരിയല്ല. അവരുടെ മതപരമായ കാഴ്ചപ്പാട് പോലും ശരിയല്ല. പിഎഫ്ഐക്കെതിരായ പോരാട്ടം ഞാൻ ഉപേക്ഷിച്ചുവെന്നത് തെറ്റിദ്ധാരണ മാത്രമാണ്. പിഎഫ്ഐയുമായോ ജമാ അത്തെ ഇസ്ലാമിയുമായോ ഒരു വിട്ടുവീഴ്ചയുമില്ല', കെ എം ഷാജി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP