Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാഷ്ട്രീയ കരുനീക്കങ്ങൾക്കിടെ കെ എം മാണിക്കിന്ന് ആഘോഷങ്ങളില്ലാത്ത 83-ാം പിറന്നാൾ; വെല്ലുവിളികൾ അതിജീവിക്കും; പിള്ളയെ പുറത്താക്കി രക്തസാക്ഷി പരിവേഷം നൽകാനില്ലെന്നും ധനമന്ത്രി

രാഷ്ട്രീയ കരുനീക്കങ്ങൾക്കിടെ കെ എം മാണിക്കിന്ന് ആഘോഷങ്ങളില്ലാത്ത 83-ാം പിറന്നാൾ; വെല്ലുവിളികൾ അതിജീവിക്കും; പിള്ളയെ പുറത്താക്കി രക്തസാക്ഷി പരിവേഷം നൽകാനില്ലെന്നും ധനമന്ത്രി

കൊച്ചി: ബാർ കോഴക്കേസിൽ മുന്നണിക്കുള്ളിൽ നിന്നും പുറത്തുനിന്നും കടുത്ത വെല്ലുവിളികൾ ഉയരുന്നതിനിടെ ധനമന്ത്രി കെ എം മാണി ഇന്ന് 83-ാം പിറന്നാളിന്റെ നിറവിൽ. ആഘോഷങ്ങൾക്കു നിൽക്കാതെ ഏകനായി എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ പ്രാർത്ഥനക്കെത്തിയാണ പിറന്നാൾ ദിനം മാണി ചെലവഴിച്ചത്.

ഇപ്പോഴത്തെ വെല്ലുവിളികളെല്ലാം അതിജീവിക്കുമെന്നായിരുന്നു പ്രാർത്ഥനക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ആർ ബാലകൃഷ്ണപിള്ളയെ പുറത്താക്കി രക്തസാക്ഷി പരിവേഷം നൽകാനില്ലെന്നും ധനമന്ത്രി പിന്നീടു മാദ്ധ്യമങ്ങളോടു പറഞ്ഞു. ബാർ കോഴയിൽ പുതിയ ആരോപണങ്ങൾ വന്നാൽ അപ്പോൾ നേരിടുമെന്നും മാണി പറഞ്ഞു.

എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിൽ ബസിലിക്കയിലെ അൾത്താരയിൽ ഏകനായാണ് മാണി പ്രാർത്ഥനയ്ക്ക് എത്തിയത്. ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രാർത്ഥന. പിന്നെ പ്രസന്നവദനനായി പുറത്തേക്കു വന്നു. ആർ ബാലകൃഷ്ണപിള്ളയെക്കുറിച്ച് ചോദിച്ചപ്പോഴാണ് അൽപം ഫിലോസഫിക്കൊപ്പം ഒടുവിൽ വെല്ലുവിളി അതിജീവിക്കുമെന്ന പ്രഖ്യാപനവും മാണി നടത്തിയത്.

അതിനിടെ പിറന്നാൾ ദിനത്തിലും മാണിക്കെതിരെ ഡിവൈഎഫ്‌ഐ പ്രക്ഷോഭം നടത്തി. സെക്രട്ടറിയറ്റിനു മുന്നിലായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതീകാത്മക സമരം. നേരത്തെ യുവമോർച്ച പ്രവർത്തകർ മാണിയുടെ പാലായിലെ വസതിയിലേക്കു മാർച്ചു നടത്തിയിരുന്നു. ബാർ ഇടപാടിൽ കോടികൾ കോഴ വാങ്ങിയ ധനമന്ത്രി കെ എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. മാണിയുടെ വീട്ടിലേക്ക് നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. ബാരിക്കേഡ് മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമം സംഘർഷത്തിനിടയാക്കി. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP