Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബജറ്റ് അവതരണത്തിന്റെ കാര്യത്തിൽ മാണിക്കെതിരെ പി സി ജോർജ്; ബജറ്റ് താൻ തന്നെ അവതരിപ്പിക്കുമെന്നു തിരിച്ചടിച്ചു ധനമന്ത്രി; ആരും ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും മന്ത്രിയുടെ മറുപടി

ബജറ്റ് അവതരണത്തിന്റെ കാര്യത്തിൽ മാണിക്കെതിരെ പി സി ജോർജ്; ബജറ്റ് താൻ തന്നെ അവതരിപ്പിക്കുമെന്നു തിരിച്ചടിച്ചു ധനമന്ത്രി; ആരും ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും മന്ത്രിയുടെ മറുപടി

കൊച്ചി: ബാർ കോഴ ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കണോയെന്ന കാര്യം അദ്ദേഹം തീരുമാനിക്കണമെന്ന പി സി ജോർജിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി ധനമന്ത്രി രംഗത്ത്. യുഡിഎഫ് സർക്കാർ അധികാരത്തിലുണ്ടെങ്കിൽ താൻ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ബഡ്ജറ്റ് അവതരിപ്പിരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് തന്നെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മാണി ബഡ്ജറ്റ് അവതരിപ്പിച്ചാൽ ചോരപ്പുഴ ഒഴുക്കുമെന്നാണ് പ്രതിപക്ഷം പറയുന്നത്. ആ ചോരപ്പുഴ നീന്തിക്കയറാൻ തനിക്ക് കഴിയില്ലെന്നും ജോർജ് നേരത്തെ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് മാണി ബജറ്റ് താൻ തന്നെ അവതരിപ്പിക്കുമെന്നും ഇക്കാര്യത്തിൽ സംശയം വേണ്ടെന്നും പറഞ്ഞത്.

ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് ആരാണ് പറയുന്നത്. ഇത്തരം കാര്യങ്ങളൊന്നും ചർച്ച ചെയ്യേണ്ട കാര്യം പോലുമില്ല. യു.ഡി.എഫ് സർക്കാരിലെ ധനമന്ത്രി താനാണെങ്കിൽ, താൻ തന്നെ ബഡ്ജറ്റ് അവതരിപ്പിക്കുമെന്നും മാണി പറഞ്ഞു. പി സി ജോർജിനു മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നും മാണി പറഞ്ഞു.

അതിനിടെ, പാറ്റൂർ ഭൂമിയിടപാടിൽ സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണും പങ്കുണ്ടെന്നു പി സി ജോർജ് പറഞ്ഞു. ഭരത് ഭൂഷൺ സത്യസന്ധനായിരുന്നെങ്കിൽ ഇതു സംബന്ധിച്ച കാര്യങ്ങൾ അദ്ദേഹം നേരത്തെ തന്നെ തുറന്നു പറയണമായിരുന്നെന്നും ജോർജ് കൂട്ടിച്ചേർത്തു.

പാറ്റൂർ ഭൂമിയിടപാടിൽ മുഖ്യമന്ത്രിക്കാണ് ഉത്തരവാദിത്വമെന്നു കഴിഞ്ഞ ദിവസം ഇ കെ ഭരത് ഭൂഷൻ പറഞ്ഞിരുന്നു. ചീഫ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞശേഷമായിരുന്നു ഭരത് ഭൂഷന്റെ പ്രസ്താവന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP