Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെരഞ്ഞെടുപ്പ് ഫണ്ട് എങ്ങനെ കോഴയാകും? ബിജു രമേശിന്റെ മൊഴി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നൽകിയെന്നാണ്; നിയമസഭാ പ്രസംഗത്തിന് പിന്നാലെ പൊതുവേദിയിലും സ്വയം പ്രതിരോധം തീർത്ത് മാണി; മന്ത്രിസഭയിക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നില്ല

തെരഞ്ഞെടുപ്പ് ഫണ്ട് എങ്ങനെ കോഴയാകും? ബിജു രമേശിന്റെ മൊഴി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നൽകിയെന്നാണ്; നിയമസഭാ പ്രസംഗത്തിന് പിന്നാലെ പൊതുവേദിയിലും സ്വയം പ്രതിരോധം തീർത്ത് മാണി; മന്ത്രിസഭയിക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നില്ല

കോട്ടയം: ബാർകോഴ കേസിൽ താൻ രാജിവെക്കേണ്ടി വന്നത് ആവശ്യമില്ലാത്ത കാര്യത്തിനാണെന്ന് കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞ മുൻ ധനമന്ത്രി കെ എം മാണി വീണ്ടും സ്വയം പ്രതിരോധം തീർത്ത് പൊതുവേദിയിൽ എത്തി. തെരഞ്ഞെടുപ്പ് ഫണ്ട് എങ്ങനെ കോഴയാകുമെന്ന് മാണി ചോദിച്ചു. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നൽകിയെന്നാണ് മദ്യവ്യാപാരിയായ ബിജു രമേശിന്റെ മൊഴി. ആവശ്യമില്ലാത്ത കേസിലാണ് തനിക്കെതിരെ കോടതി പരാമർശം ഉണ്ടായിരിക്കുന്നതെന്നും മാണി പറഞ്ഞു.

തെളിവില്ലാതെയാണ് തനിക്കെതിരെ കോടതി പരാമർശം. തന്റെ ഭാഗം കേൾക്കാൻ കോടതി തയ്യാറായില്ല. തെളിവില്ലാത്ത കേസിൽ കോടതി തുടരന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തുവെന്നും മാണി പറഞ്ഞു. അതേസമയം മന്ത്രിസഭയിലേക്കോ അധികാരത്തിലേക്കോ തിരിച്ചെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും കെ.എം മാണി പറഞ്ഞു.

ഇന്നലെയാണ് മാണി ബാർകോഴയിൽ രാജിവെക്കാൻ ഇടയായ സാഹചര്യം വിശദീകരിച്ച് രംഗത്തെത്തിയത്. തനിക്കു നോട്ടീസ് അയച്ചു കേൾക്കാനുള്ള അവസരമില്ലാതെ സാന്ദർഭികമായി ഹൈക്കോടതി നടത്തിയ പരാമർശം അത്യന്തം വേദനാജനകമായെന്നു മാണി നിയമസഭാ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

സർക്കാരിന്റെ പുതുക്കിയ മദ്യനയത്തിനെതിരെ ഒരു ബാർ ഉടമ ദൃശ്യമാദ്ധ്യമങ്ങളിലൂടെ നടത്തിയ ആരോപണത്തിന്റെ പേരിൽ വിജിലൻസ് നൽകിയ ഒരു പരാതി പരിഗണിക്കുമ്പോഴാണ് എനിക്കെതിരെ ഹൈക്കോടതിയുടെ പരാമർശം ഉണ്ടായത്. കോടതി കുറ്റാരോപണമൊന്നും നടത്തിയിട്ടില്ല എന്നതു ശ്രദ്ധേയമാണ്. സ്വതന്ത്രമായ കേസന്വേഷണത്തിനു ഞാൻ അധികാരസ്ഥാനത്തു തുടരുന്നതു ഭൂഷണമാണോയെന്ന് എന്റെ മനഃസാക്ഷിയോടു തന്നെ ചോദിക്കട്ടെ എന്നതായിരുന്നു പരാമർശത്തിന്റ അന്തസത്ത. അതിന്റെ അടിസ്ഥാനത്തിൽ ഉന്നത ജനാധിപത്യമൂല്യങ്ങൾ കണക്കിലെടുത്താണു സ്വമനസ്സാലെ മുഖ്യമന്ത്രിക്കു രാജി നൽകിയതെന്നും മാണി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP