Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

ദേവഗൗഡയുടെ മനസ്സ് കൃഷ്ണൻകുട്ടിക്കൊപ്പം; രണ്ടാം പിണറായി മന്ത്രിസഭയിൽ ജെഡിഎസിന്റെ പ്രതിനിധിയാകുക ചിറ്റൂർ എംഎൽഎ; ടേം വ്യവസ്ഥയിൽ പങ്കിടുന്നതിനെ കുറിച്ച് പറയാതെ പ്രഖ്യാപനം; മാത്യു ടി തോമസിനെ കൈവിട്ട് ദേശീയ നേതൃത്വം; കൃഷ്ണൻകുട്ടിക്ക് വീണ്ടും മന്ത്രിപദം

ദേവഗൗഡയുടെ മനസ്സ് കൃഷ്ണൻകുട്ടിക്കൊപ്പം; രണ്ടാം പിണറായി മന്ത്രിസഭയിൽ ജെഡിഎസിന്റെ പ്രതിനിധിയാകുക ചിറ്റൂർ എംഎൽഎ; ടേം വ്യവസ്ഥയിൽ പങ്കിടുന്നതിനെ കുറിച്ച് പറയാതെ പ്രഖ്യാപനം; മാത്യു ടി തോമസിനെ കൈവിട്ട് ദേശീയ നേതൃത്വം; കൃഷ്ണൻകുട്ടിക്ക് വീണ്ടും മന്ത്രിപദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ കൃഷ്ണൻകുട്ടി രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിയാകും. മാത്യു ടി തോമസോ കെ കൃഷ്ണൻ കുട്ടിയോ എന്ന ചോദ്യത്തിനാണ് മന്ത്രിസഭയിലേക്ക് കെ കൃഷ്ണൻ കുട്ടി തന്നെ എന്ന ജെഡിഎസ് തീരുമാനം വന്നത്.

രണ്ട് എംഎൽഎമാരുണ്ടായിരുന്ന പാർട്ടിയിൽ മന്ത്രിസ്ഥാനത്തെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഒടുവിൽ ദേശീയ നേതൃത്വം ഇടപെട്ടാണ് കെ കൃഷ്ണൻകുട്ടി മന്ത്രിയാകട്ടെ എന്ന തീരുമാനത്തിലേക്ക് എത്തിയത്. രണ്ട് എംഎൽഎമാരുള്ള പാർട്ടിയിൽ തർക്കം ഉണ്ടായതിനെ തുടർന്നാണ് തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടത്. ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം പങ്കിടുന്നതിനെ കുറിച്ച് ചർച്ച ഉണ്ടായിരുന്നെങ്കിലും അതേ കുറിച്ചൊന്നും വ്യക്തമാക്കാതെയാണ് പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

21 അംഗങ്ങളാണ് രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകുക എന്നാണ് ഇടതുമുന്നണിയോഗം എടുത്ത തീരുമാനം . സിപിഎമ്മിന് 12 , സിപിഐ 4 ,കേരളാ കോൺഗ്രസ്, ജനതാദൾ , എൻസിപി എന്നിവർക്ക് ഓരോ മന്ത്രിസ്ഥാനവും എന്നാണ് ധാരണ. നാല് ഘടകക്ഷികൾ തമ്മിൽ രണ്ട് മന്ത്രിസ്ഥാനങ്ങൾ ടേം വ്യവസ്ഥയിൽ പങ്കിടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP