Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജേന്ദ്രൻ നായരുടെ ആത്മഹത്യയിൽ പ്രതിഷേധം കോൺഗ്രസിന് വിനയാകുമെന്ന സ്ഥിതി; ദൂതൻ വഴി കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചെന്ന് അറിയിച്ചു കെ കെ അബ്രഹാം; റിമാന്റിലായതോടെ എല്ലാം കൈവിട്ടു പോകുമെന്നു മനസ്സിലാക്കിയ നേതാവിന്റെ ചടുല നീക്കം

രാജേന്ദ്രൻ നായരുടെ ആത്മഹത്യയിൽ പ്രതിഷേധം കോൺഗ്രസിന് വിനയാകുമെന്ന സ്ഥിതി; ദൂതൻ വഴി കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചെന്ന് അറിയിച്ചു കെ കെ അബ്രഹാം; റിമാന്റിലായതോടെ എല്ലാം കൈവിട്ടു പോകുമെന്നു മനസ്സിലാക്കിയ നേതാവിന്റെ ചടുല നീക്കം

മറുനാടൻ ഡെസ്‌ക്‌

സുൽത്താൻബത്തേരി: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ അറസ്റ്റിലായ കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം സ്ഥാനത്തു നിന്നും രാജിവച്ചു. പ്രത്യേക ദൂതൻ വഴി കെപിസിസി നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചതായും കത്ത് കൈമാറിയതായുമാണു വിവരം പുറത്തു വന്നിരിക്കുന്നത്. ഇന്നലെയാണ് ബത്തേരി മുൻസിഫ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. അതേസമയം അബ്രഹാം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാർട്ടി നേതൃത്വം നടപടിക്കൊരുങ്ങിയതിന്റെ പിന്നാലെയാണ് രാജി വെച്ചതെനാനണ് വിവരം.

വായ്പത്തട്ടിപ്പിൽ കുരുങ്ങിയ കേളക്കവല ഇടയിലാത്ത് രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് വ്യാപക പ്രതിഷേധമുയർന്നതിനു പിന്നാലെയാണ് അബ്രഹാമിനെയും സെക്രട്ടറി കെ ടി രമാദേവിയെയും അറസ്റ്റ് ചെയ്തത്. പ്രസിഡന്റ്, ചില ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരടക്കം 10 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. അബ്രഹാമിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും വഞ്ചന കുറ്റവും ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പിനിരയായ ഡാനിയലിന്റെ പരാതിയിലാണ് കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമിനെയും മുൻ ബാങ്ക് സെക്രട്ടറി രമാ ദേവിയെയും പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കോടികളുടെ വായ്പാ തട്ടിപ്പിൽ ബാങ്ക് ഭരണ സമിതി കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും നാല് വർഷമായി വിജിലൻസ് ഇവർക്കെതിരായ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല.

അതേസമയം പ്രതിഷേധങ്ങൾ ഉയർന്നതോടെ നടപടികൾ വേഗത്തിലാക്കുമെന്ന് വിജിലൻസ് അറിയിച്ചിരുന്നു. തുച്ഛമായ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകൾ അനുവദിച്ച് കോടികൾ തട്ടിയ കേസിൽ കെ കെ അബ്രഹാമാണ് ഒന്നാം പ്രതി. വായ്പാ തട്ടിപ്പിന് ഇരയായ കർഷകനായ രാജേന്ദ്രൻ നായരുടെ മരണത്തിൽ വയനാട്ടിൽ വ്യാപക പ്രതിഷേധമാണുണ്ടായത്. സിപിഎമ്മും ബിജെപിയും പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഉപരോധിച്ചിരുന്നു. പിന്നാലെ വായ്പ തട്ടിപ്പിനിരയായവരുടെ സമര സമിതി രാജേന്ദ്രന്റെ മൃതദേഹവുമായി ബാങ്കിന് മുന്നിലെത്തി പ്രതിഷേധിച്ചു. ഇവിടെ നിന്ന് കെ കെ അബ്രഹാമിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ചും നടത്തി.

രാജേന്ദ്രന്റെ കുടുംബത്തിലെ ഒരാൾക്ക് ബാങ്കിൽ ജോലിയും സർക്കാർ ധനസഹായവും പ്രഖ്യാപിക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടിട്ടു. ബത്തേരി തഹസിൽദാർ സ്ഥലത്ത് എത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. 2016ലെ ബാങ്ക് ഭരണസമിതിയുടെ പ്രസിഡന്റായിരുന്നു കെ കെ അബ്രഹാം. ഭരണത്തിലിരുന്ന സമയത്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണം ഉയർന്നിരുന്നു. ചെറിയ തുക വായ്പ എടുക്കാൻ ബാങ്കിൽ എത്തിയ കർഷകർ ഉൾപ്പടെയുള്ളവരുടെ പേരിലായിരുന്നു തട്ടിപ്പ്. ചെറിയ തുകയ്ക്ക് എത്തുന്നവരുടെ പേരിൽ വലിയ തുക എഴുതിയെടുത്താണ് തട്ടിപ്പ്. വായ്പ തിരിച്ചടവ് മുടങ്ങിയെന്ന നോട്ടീസ് എത്തിത്തുടങ്ങിയതോടെയാണ് പലരും തട്ടിപ്പ് വിവരം പുറത്തറിയുന്നത്. 30ൽ അധികം പരാതികളാണ് ലഭിച്ചത്.

ഭൂമി പണയപ്പെടുത്തി രാജേന്ദ്രൻ 25 ലക്ഷം രൂപ വായ്പയെടുത്തതായും നിലവിൽ പലിശ സഹിതം ഏതാണ്ട് 40 ലക്ഷം രൂപ കുടിശികയുണ്ടെന്നുമാണ് പുൽപള്ളി സർവീസ് സഹകരണ ബാങ്ക് രേഖകളിലുണ്ടായിരുന്നത്. അതേസമയം ഈ വലിയ വായ്‌പ്പയിൽ അദ്ദേഹം വായ്‌പ്പ എടുത്തിരുന്നില്ല. എന്നാൽ 70000 രൂപ മാത്രമാണ് രാജേന്ദ്രൻ വായ്പ എടുത്തിരുന്നത്. എബ്രഹാമിനെതിരെ പുൽപള്ളി സഹകരണ ബാങ്ക് മുൻ ഭരണസമിതി വൈസ് പ്രസിഡന്റ് ടി.എസ് കുര്യൻ രംഗത്തെത്തിയിരുന്നു. രാജേന്ദ്രൻ നായരുടെ പേരിൽ 25 ലക്ഷം രൂപ വായ്പയെടുത്തത് തന്റെ വ്യാജ ഒപ്പിട്ടാണെന്നാണ് കുര്യൻ പറഞ്ഞത്.

കർഷകന്റെ മരണത്തിന് ഉത്തരവാദികളിൽ ബാങ്കിന്റെ അന്നത്തെ ഭരണസമിതിയിൽ ചിലരാണെന്നു ബന്ധുക്കൾ മുമ്പേ ആരോപണം ഉന്നയിച്ചിരുന്നു. രാജേന്ദ്രന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം ഏരിയാ സെക്രട്ടറി എം എസ് സുരേഷ്ബ ബാബുവും, കർഷകസംഘം ജില്ലാ പ്രസിഡന്റ് എ വി ജയനും ആവശ്യപ്പെടുകയുണ്ടായി. രാജേന്ദ്രൻ പോലും അറിയാതെയാണ് അയാളുടെ പേര് വായ്പയെടുത്തതെന്നും തട്ടിപ്പ് നടത്തിയ മുഴുവൻ പേർക്കുമെതിരെ കർശന നടപടിയെടുക്കണമെന്നുമാണ് പൊതുവെ ഉയരുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കെ കെ എബ്രഹാമിനെതിരെ നടപടി സ്വീകരിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP