Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'മുഖ്യമന്ത്രി വോട്ടർമാരെ അപമാനിക്കുന്നു; തൃപ്പൂണിത്തുറയിലെ ജയം ബിജെപിയുടെ വോട്ടു വാങ്ങിയെന്ന ആരോപണത്തിൽ വസ്തുതയില്ല'; പിണറായിയുടെ ആരോപണം തന്റെ 'പൊന്നിൻകുടം' ഉടഞ്ഞു തകർന്നതിന്റെ ജാള്യത മറയ്ക്കാൻ മാത്രമെന്നും കെ ബാബു

'മുഖ്യമന്ത്രി വോട്ടർമാരെ അപമാനിക്കുന്നു; തൃപ്പൂണിത്തുറയിലെ ജയം ബിജെപിയുടെ വോട്ടു വാങ്ങിയെന്ന ആരോപണത്തിൽ വസ്തുതയില്ല'; പിണറായിയുടെ ആരോപണം തന്റെ 'പൊന്നിൻകുടം' ഉടഞ്ഞു തകർന്നതിന്റെ ജാള്യത മറയ്ക്കാൻ മാത്രമെന്നും കെ ബാബു

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ താൻ ജയിച്ചത് ബിജെപി യുടെ വോട്ട് വാങ്ങിയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം വോട്ടർമാരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ്സ് നേതാവ് കെ. ബാബു. പിണറായിയുടെ ആരോപണത്തിന് വസ്തുതകളുടെ പിൻബലമില്ല.

തൃപ്പൂണിത്തുറയിൽ 2016 ൽ ബിജെപി ക്ക് ലഭിച്ചത് 29843 വോട്ടായിരുന്നു. പ്രസിദ്ധ ആധ്യാത്മിക പ്രഭാഷകനും മികച്ച കോളേജ് അദ്ധ്യാപനുമായിരുന്ന പ്രൊഫ. തുറവൂർ വിശ്വംഭരനായിരുന്നു സ്ഥാനാർത്ഥി. അദ്ദേഹത്തിന് ഹൈന്ദവ വിശ്വാസികളുടെയും പൂർവ വിദ്യാർത്ഥികളായ ശിഷ്യന്മാരുടെയും പിന്തുണ നല്ല തോതിൽ തന്നെ ലഭിക്കുകയും അത് വോട്ടിൽ പ്രതിഫലിക്കുകയും ചെയ്തു.

ഇത്തവണ ബിജെപിക്ക് 6087 വോട്ട് കുറയുവാനുള്ള യഥാർത്ഥ കാരണം സത്യസന്ധമായി ബിജെപിയും സി പി എമ്മും വിലയിരുത്തണം. ഇന്നലെ വരെ കോൺഗ്രസ്സിൽ നിന്ന് എല്ലാം നേടിയ ശേഷം കൂടുതൽ ഭാഗ്യം തേടി വന്ന ഇത്തവണത്തെ സ്ഥാനാർത്ഥിക്ക് പ്രൊഫ. തുറവൂർ വിശ്വംഭരനേക്കാൾ ഏറെ എന്തു മികവും ആകർഷകത്വവുമാണ് ഉള്ളതെന്ന് ചിന്തിക്കണം.

ഇതിനു പുറമെ, 2016 ൽ ബിജെപി യോടൊപ്പം ബിഡിജെഎസ് ശക്തമായി നിലയുറപ്പിച്ചിരുന്നു എന്ന കാര്യം വിസ്മരിക്കാനാവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രചരണത്തിന് എത്തിയതും അവർക്ക് നേട്ടമായി മാറിയിരുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 3095 വോട്ടും 2011 ൽ 4942 വോട്ടുമാണ് ബിജെപിക്ക് ലഭിച്ചത്. 2016 ലെ ഒരു സാഹചര്യവും ഈ തിരഞ്ഞെടുപ്പിൽ പ്രസക്തം ആയിരുന്നില്ല എന്ന കാര്യവും മറക്കാനാവില്ലെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ കെ ബാബു പറഞ്ഞു.

ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയതുകൊണ്ടാണ് തൃപ്പൂണിത്തുറയിൽ യുഡിഎഫ് വിജയിച്ചത് എന്ന പിണറായിയുടെ ആരോപണം തന്റെ 'പൊന്നിൻകുടം' ഉടഞ്ഞു തകർന്നതിന്റെ ജാള്യത മറയ്ക്കാൻ മാത്രമാണെന്നും കെ ബാബു പരിസഹിച്ചു

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

ഐക്യമുന്നണി സ്ഥാനാർത്ഥിയായ ഞാൻ തൃപ്പൂണിത്തുറയിൽ ജയിച്ചത് ബിജെപിയുടെ വോട്ട് വാങ്ങിയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് വസ്തുതകളുടെ പിൻബലമില്ല, അത് തൃപ്പൂണിത്തുറയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. തൃപ്പൂണിത്തുറയിൽ 2016 ൽ ബിജെപിക്ക് ലഭിച്ചത് 29843 വോട്ടായിരുന്നു. പ്രസിദ്ധ ആധ്യാത്മിക പ്രഭാഷകനും മികച്ച കോളേജ് അദ്ധ്യാപകനുമായിരുന്ന പ്രൊഫ. തുറവൂർ വിശ്വംഭരനായിരുന്നു സ്ഥാനാർത്ഥി.

അദ്ദേഹത്തിന് ഹൈന്ദവ വിശ്വാസികളുടെയും പൂർവ വിദ്യാർത്ഥികളായ ശിഷ്യന്മാരുടെയും പിന്തുണ നല്ല തോതിൽ തന്നെ ലഭിക്കുകയും അത് വോട്ടിൽ പ്രതിഫലിക്കുകയും ചെയ്തു. ഇത്തവണ ബിജെപിക്ക് 6087 വോട്ട് കുറയുവാനുള്ള യഥാർത്ഥ കാരണം സത്യസന്ധമായി ബിജെപിയും സി.പി. എമ്മും വിലയിരുത്തണം. ഇന്നലെ വരെ കോൺഗ്രസ്സിൽ നിന്ന് എല്ലാം നേടിയ ശേഷം കൂടുതൽ ഭാഗ്യം തേടി വന്ന ഇത്തവണത്തെ സ്ഥാനാർത്ഥിക്ക് പ്രൊഫ. തുറവൂർ വിശ്വംഭരനേക്കാൾ ഏറെ എന്തു മികവും ആകർഷകത്വവുമാണ് ഉള്ളതെന്ന് ചിന്തിക്കണം.

ഇതിനു പുറമെ, 2016 ൽ ബിജെപിയോടൊപ്പം ബിഡിജെഎസ് ശക്തമായി നിലയുറപ്പിച്ചിരുന്നു എന്ന കാര്യം വിസ്മരിക്കാനാവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രചരണത്തിന് എത്തിയതും അവർക്ക് നേട്ടമായി മാറിയിരുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 3095 വോട്ടും 2011 ൽ 4942 വോട്ടുമാണ് ബിജെപിക്ക് ലഭിച്ചത്. 2016 ലെ ഒരു സാഹചര്യവും ഈ തെരഞ്ഞെടുപ്പിൽ പ്രസക്തം ആയിരുന്നില്ല എന്ന കാര്യവും മറക്കാനാവില്ല.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് 25,304 വോട്ടുകൾ ആയിരുന്നു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ അത് 23,816 ആയി. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ 23,754 വോട്ട് കിട്ടുകയും ചെയ്തു. 2016ലെ പ്രത്യേക സാഹചര്യത്തിൽ ലഭിച്ച 29843 വോട്ട് മുഴുവൻ അത് ബിജെപി. വോട്ട് ആയിരുന്നു എന്ന് വിലയിരുത്തുന്നത് ശരിയാണോ എന്ന് ആലോചിക്കണം. 15.1 ശതമാനത്തിൽനിന്ന് 12.47 ശതമാനമായി ബിജെപി. വോട്ട് കുറഞ്ഞു

അന്നത്തെ രാഷ്ടീയ കാലാവസ്ഥയും സ്ഥാനാർത്ഥിയുടെ പൊതുസ്വീകാര്യതയും അന്ന് ബിജെപിക്ക് തുണയായി. ഇത്തവണ ഈ അനുകൂല സാഹചര്യമൊന്നും ഉണ്ടായില്ലെന്ന് രാഷ്ടീയം സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ബിജെപിയും യു.ഡി.എഫും തമ്മിൽ വോട്ടുകച്ചവടം നടന്നിട്ടുണ്ടെങ്കിൽ കോൺഗ്രസിന്റെ വോട്ട് 39.37 ശതമാനമായി കുറയുമായിരുന്നില്ല. എൽ.ഡി.എഫിന്റെ വോട്ട് 45.33 ശതമാനമായി വർദ്ധിക്കുകയും ചെയ്യുമായിരുന്നില്ലല്ലോ.

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സിപിഎം. - ബിജെപി. ബന്ധം ഉണ്ടെന്ന് ആർ.എസ്.എസ്. സൈദ്ധാന്തികൻ ആർ ബാലശങ്കർ വെളിപ്പെടുത്തിയതും അതിന്റെ പേരിൽ ബിജെപിയിൽ ഉണ്ടായ കോലാഹലങ്ങളും മുഖ്യമന്ത്രി സൗകര്യപൂർവം മറക്കുന്നു. ബിജെപി. വോട്ട് എങ്ങോട്ട് മറിഞ്ഞു എന്ന് മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ മാത്രം തെളിവായി പരിഗണിച്ചാൽ മതി.

ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയതുകൊണ്ടാണ് തൃപ്പൂണിത്തുറയിൽ യു.ഡി.എഫ്. വിജയിച്ചത് എന്ന പിണറായിയുടെ ആരോപണം തന്റെ 'പൊന്നിൻകുടം' ഉടഞ്ഞു തകർന്നതിന്റെ ജാള്യത മറയ്ക്കാൻ മാത്രമാണ്. സ്വന്തം സ്ഥാനാർത്ഥിയുടെ പ്രവർത്തന ശൈലിയും, ഹൈന്ദവ സമൂഹത്തെ അദ്ദേഹം വേദനിപ്പിച്ചതുമൊക്കെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് സിപിഎം. പരിശോധിക്കുന്നത് നന്നായിരിക്കും. കോൺഗ്രസ്സും ഐക്യമുന്നണിയും പൊരുതി നേടിയ വിജയത്തെ പിണറായി വിജയൻ എത്ര തന്നെ ഇകഴ്‌ത്തിയാലും തൃപ്പൂണിത്തുറയിലെ വോട്ടർമാർ അത് പുച്ഛിച്ചു തള്ളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP