Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഇടതുമുന്നണിയിൽ ആരോഗ്യകരമായ കൂടിയാലോചനകൾ ഇല്ലെന്ന് തുറന്നുപറയാൻ മടിയില്ല; വികസനരേഖയിൽ ചർച്ചയുണ്ടായില്ല; മന്ത്രിസ്ഥാനമോ മറ്റ് പദവികളോ ലഭിക്കുമെന്ന് കരുതി പാർട്ടി നേതാക്കളെയോ ജനങ്ങളെയോ വഞ്ചിക്കില്ല; എനിക്ക് ഒരു സ്ഥാനവും വേണ്ട': മുന്നണിക്കെതിരെ പരസ്യവിമർശനവുമായി കെ ബി ഗണേശ് കുമാർ

'ഇടതുമുന്നണിയിൽ ആരോഗ്യകരമായ കൂടിയാലോചനകൾ ഇല്ലെന്ന് തുറന്നുപറയാൻ മടിയില്ല; വികസനരേഖയിൽ ചർച്ചയുണ്ടായില്ല; മന്ത്രിസ്ഥാനമോ മറ്റ് പദവികളോ ലഭിക്കുമെന്ന് കരുതി പാർട്ടി നേതാക്കളെയോ ജനങ്ങളെയോ വഞ്ചിക്കില്ല; എനിക്ക് ഒരു സ്ഥാനവും വേണ്ട': മുന്നണിക്കെതിരെ പരസ്യവിമർശനവുമായി കെ ബി ഗണേശ് കുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം പോരായെന്ന് ഇടതുമുന്നണി നിയമസഭാ കക്ഷിയോഗത്തിൽ തുറന്നടിച്ച കെ ബി ഗണേശ് കുമാർ ഇത്തവണ പരസ്യവിമർശനവുമായി രംഗത്തെത്തി. മുന്നണിയിൽ ആരോഗ്യപരമായ കൂടിയാലോചനകളില്ലെന്നും വികസനരേഖയിൽ ചർച്ചയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പങ്കെടുക്കുന്നവരുടെ തിരക്കാകാം കാരണമെന്നും ഗണേശ് കേരള കോൺഗ്രസ് ബി സംസ്ഥാന കമ്മിറ്റി യോഗത്തിൽ പറഞ്ഞു.

'എനിക്ക് മന്ത്രിസ്ഥാനമോ മറ്റ് പദവികളോ ലഭിക്കുമെന്ന് കരുതി കൂടെയുള്ള പാർട്ടി നേതാക്കളെയോ ജനങ്ങളെയോ വഞ്ചിച്ചുകൊണ്ട് ഒരിക്കലും ഞാൻ പ്രവർത്തിക്കില്ല. എനിക്ക് ഒരു സ്ഥാനവും വേണ്ട.' ഗണേശ് പറഞ്ഞു.

കഴിഞ്ഞ ബജറ്റിൽ പറഞ്ഞ പല കാര്യങ്ങളും നടപ്പിലാക്കാത്തതിലാണ് ഗണേശ് കുമാറിന് അതൃപ്തി. റോഡുകളുടെ അറ്റകുറ്റപ്പണികൾ തീരാത്തതിനാൽ മണ്ഡലങ്ങളിൽ എംഎൽഎമാർക്ക് പോകാൻ സാധിക്കാത്ത സാഹചര്യമാണ്. വികസനരേഖയിൽ ചർച്ചയുണ്ടായില്ല, അഭിപ്രായം മാത്രമാണ് തേടിയത്. ഇക്കാര്യങ്ങൾ തുറന്നുപറയാൻ ഒരു മടിയുമില്ല. പത്തനാപുരത്തെ ജനങ്ങൾ വോട്ട് ചെയ്യുന്നതുകൊണ്ടാണ് താൻ നിയമസഭയിലേക്ക് വരുന്നത്. അവിടെ എൽഡിഎഫിനും യുഡിഎഫിനും വേണ്ടി മത്സരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടിയാലോചനകൾ ഇല്ലെന്ന് തുറന്നുപറയാൻ മടിയില്ലെന്നും ഗണേശ് കുമാർ പറഞ്ഞു.

നേരത്തെ, മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവർത്തനങ്ങൾ പോരായെന്ന് ഇടത് മുന്നണി നിയമസഭാ കക്ഷിയോഗത്തിൽ തുറന്നടിച്ച് കെ.ബി. ഗണേശ് കുമാർ എംഎൽഎ ചർച്ചകൾക്ക് പുതിയ മാനം നൽകിയിരുന്നു. പല വകുപ്പുകളിലും പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ല. എംഎൽഎമാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് യോഗത്തിൽ കെ.ബി. ഗണേശ് കുമാർ കുറ്റപ്പെടുത്തി. എംഎൽഎമാർക്കായി പ്രഖ്യാപിച്ച 15 കോടിയുടേയും 20 കോടിയുടേയും പദ്ധതിയിൽ പ്രഖ്യാപനമല്ലാതെ ഭരണാനുമതി പോലും ആയിട്ടില്ല. ഒന്നും നടക്കാത്ത സ്ഥിതിയാണ് നാട്ടിലുള്ളത്. റോഡ് നിർമ്മാണമാണെങ്കിൽ ഇഴഞ്ഞുനീങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനേയും ഗണേശ് കുമാർ വിമർശിച്ചു.

വിദ്യാഭ്യാസ മന്ത്രിയേയും പേരെടുത്ത് ഗണേശ് കുമാർ വിമർശിച്ചു. മന്ത്രി നല്ലയാളാണ്, എന്നാൽ വകുപ്പിൽ ഒരു പ്രവൃത്തിയും നടക്കുന്നില്ല എന്നായിരുന്നു ഗണേശിന്റെ ആരോപണം. എംഎൽഎമാർക്ക് നാട്ടിൽ നിൽക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും ഇത്തരത്തിൽ പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഗണേശ് കുമാർ പറഞ്ഞു.ഗണേശ് കുമാറിന്റെ പരാമർശത്തെ നിയമസഭാ കക്ഷി യോഗത്തിൽ സിപിഎം എംഎൽഎമാർ രൂക്ഷമായി വിമർശിച്ചു. എന്നാൽ പറയാനുള്ള കാര്യങ്ങൾ ഈ വേദിയിൽ അല്ലാതെ എവിടെ പറയും എന്നാണ് ഗണേശ് കുമാർ ചോദിച്ചത്.

എംഎൽഎമാർക്ക് അനുവദിച്ച പദ്ധതികളുടെ ഭരണാനുമതി പോലും നൽകുന്നില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണമെന്നും ഭരണ പക്ഷ എംഎൽഎ രൂക്ഷ വിമർശനം ഉയർത്തി. ഗണേശ് കുമാറിന്റെ വിമർശനത്തിനെ എതിർത്ത് സിപിഎം എംഎൽഎമാർ രംഗത്തെത്തി. വിമർശനം നീണ്ട് ജലവിഭവ വകുപ്പിലേക്ക് എത്തിയപ്പോൾ സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയായ ടി.പി. രാമകൃഷ്ണൻ ഇടപെട്ടു. എന്നാൽ ഇവിടെ അല്ലാതെ മറ്റെവിടാണ് താൻ ഇക്കാര്യങ്ങൾ പറയേണ്ടത്, ഇത് പറയാൻ മറ്റേതാണ് വേദി എന്നായിരുന്നു ഗണേശ് കുമാറിന്റെ പ്രതികരണം. ഗണേശ് കുമാറിനെ പിന്തുണച്ച് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനും രംഗത്തെത്തി.

ചില സിപിഐ എംഎൽഎമാർ ഗണേശ് കുമാറിന്റെ പ്രസ്താവനയെ കൈയടിച്ചാണ് സ്വീകരിച്ചത്. പിന്നീട് ചേർന്ന സിപിഎം എംഎൽഎമാരുടെ യോഗത്തിലും ഗണേശിന്റെ പ്രസ്താവനയെ അനുകൂലിച്ച് ചിലർ രംഗത്തെത്തിയതായും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP