Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശശി തരൂരിനെ ബോധിഗ്രാം പ്രഭാഷണത്തിന് ക്ഷണിച്ച ശേഷം പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും എ കെ ആന്റണിയും അടക്കം ഇരുപത് നേതാക്കളെ എങ്കിലും വിളിച്ചു പറഞ്ഞു; എന്നെ വിളിച്ചു വരും എന്ന് പറഞ്ഞ മാന്യന്മാർ അവസാനം മുങ്ങി; കോൺഗ്രസിനെ തോൽപ്പിക്കുന്നത് ഈ ഞണ്ട് മനസ്ഥിതിയാണ്; തരൂരിന്റെ പത്തനംതിട്ടയിലെ പരിപാടിയിൽ സംഘാടകൻ ജെ എസ് അടൂരിന് പറയാനുള്ളത്

ശശി തരൂരിനെ ബോധിഗ്രാം പ്രഭാഷണത്തിന് ക്ഷണിച്ച ശേഷം പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും എ കെ ആന്റണിയും അടക്കം ഇരുപത് നേതാക്കളെ എങ്കിലും വിളിച്ചു പറഞ്ഞു; എന്നെ വിളിച്ചു വരും എന്ന് പറഞ്ഞ മാന്യന്മാർ അവസാനം മുങ്ങി; കോൺഗ്രസിനെ തോൽപ്പിക്കുന്നത് ഈ ഞണ്ട് മനസ്ഥിതിയാണ്; തരൂരിന്റെ പത്തനംതിട്ടയിലെ പരിപാടിയിൽ സംഘാടകൻ ജെ എസ് അടൂരിന് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശശി തരൂരിന്റെ പരിപാടികൾ പൊളിക്കാൻ വേണ്ടിയുള്ള ആസൂത്രിത നീക്കങ്ങളാണ് കോൺഗ്രസ് നേതാക്കൾ തന്നെ നടത്തുന്നത്. പത്തനംതിട്ട ബോധിഗ്രാമിലെ തരൂരിന്റെ പ്രഭാഷണ പരിപാടിയിൽ നിന്നടക്കം കോൺഗ്രസ് നേതാക്കൾ വിട്ടു നിൽക്കുന്ന സാഹചര്യമുണ്ടായി. ഈ സംഭവത്തിൽ വിശദീകരണവുമായി പരിപാടിയുടെ സംഘാടകനായ ജെ എസ് അടൂർ രംഗത്തുവന്നു. തരൂർ പ്രസംഗിക്കുന്നത് കേൾക്കാൻ പോയാൽ ' വെട്ടും ' എന്ന് ഭയമുള്ളതുകൊണ്ടാണ് പലരും പരിപാടിയിൽ പങ്കെടുക്കാത്തത് എന്ന് അടൂർ പറഞ്ഞു.

പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിലും ജെ എസ് അടൂർ മറുപടി നൽകി. ശശി തരൂർ ബോധിഗ്രാം പ്രഭാഷണത്തിനു വരുന്നുണ്ട് എന്ന് ആദ്യം പറഞ്ഞത് ഡിസിസി അധ്യക്ഷൻ സതീഷ് കൊച്ചുപറമ്പിലിനെ ആണെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഈ പ്രഭാഷണത്തിന്റെ കാര്യങ്ങൾ പറഞ്ഞപ്പോൾ തന്നെ എല്ലാവരെയും അറിയിക്കണം എന്നാണ് ശശി തരൂർ പറഞ്ഞതെന്നം അദ്ദേഹം വ്യക്തമാക്കി. ഇതോടെ എല്ലാ കോൺഗ്രസ് നേതാക്കളെയും കണ്ട് വിശദീകരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് കൂടാതെ കെ പി സി സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ആന്റോ ആന്റണി ശ്രീ എ കെ ആന്റണി അടക്കം കേരളത്തിൽ ഉള്ള ഇരുപത് നേതാക്കളെ വിളിച്ചു പരിപാടിയെ കുറിച്ച് വിവരം പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ അറിവോടെയും സമ്മതത്തോടെയും കൂട്ടിയാണ് അടൂരിൽ പ്രഭാഷണം സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്നും ജെ എസ് അടൂർ വ്യക്തമാക്കി.

സാമാന്യ രാഷ്ട്രീയ സാമൂഹിക മര്യാദകൊണ്ടാണ് ഞാൻ എല്ലാവരെയും വിളിച്ചു അറിയിച്ചുത്. ജാതി മത ഭേദമന്യേ കോൺഗ്രെസ്സിന് അകത്തു നിന്നും പുറത്തു നിന്നും വിളിച്ചത്. അതിൽ അടിസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് നേതാക്കൾ അടക്കം നൂറു കണക്കിന് സാധാരണ കോൺഗ്രസ് പ്രവർത്തകരും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പങ്കെടുത്തുവെങ്കിലും പത്തനംതിട്ടയിലെ കോൺഗ്രസ് നേതാക്കളാണ് വിട്ടുനിന്നതെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ജെ എസ് അടൂറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ശശി തരൂർ ഇന്ത്യൻ പാർലമെന്റലെ മികച്ച പാർലർന്ററിയനാണ്. ബിജെപി യുടെ വർഗീയ രാഷ്ട്രീയത്തിനു എതിരെയും ദുർഭരണത്തിനു എതിരായും മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾക്ക് എതിരായി നിരന്തരം ഇന്ത്യയിൽ എല്ലായിടത്തും എഴുതുകയും പ്രവർത്തിക്കുയും ചെയ്യുന്ന കൊണ്‌ഗ്രെസ്സ് എം പിയാണ്. ഇന്ത്യയിലെ ഒന്നാം നിരയിലെ എഴുത്തുകാരാണ്. ലോകം മുഴുവൻ അറിയുന്ന പബ്ലിക് ഇന്റലകച്വലാണ്.. പഠനത്തിലും വായനയിലും വിജ്ഞാനത്തിലും എഴുത്തിലും ചെയ്തു കാര്യങ്ങളിൽ എല്ലാം മികച്ച നിലവാരം പുലർത്തുന്നയാളാണ്.

ജവഹർ ലാൽ നെഹ്റുവിന്റെയും ബാബ സാഹബ് അംബേദ്കറിന്റെയും ജീവചരിത്രം എഴുതിയ ഏക കോൺഗ്രസ് നേതാവ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചു പരഡോക്‌സിക്കൽ പ്രൈം മിനിസ്റ്റർ പ്രൈം മിനിസ്റ്റർ എന്നെ പുസ്തകം എഴുതിയായാൽ. മൂന്നു പ്രാവശ്യം കോൺഗ്രസ് എം പി. ഓൾ ഇന്ത്യ പ്രൊഫഷനൽ കോൺഗ്രസ് സ്ഥാപക പ്രസിഡന്റ്.

എവിടെ പോയാലും കേൾക്കാൻ ആയിരകണക്കിന് ആളുകൾ. ഇന്ന് കേരളത്തിൽ അദ്ദേഹം എവിടെപോയാലും നൂറുകണക്കിന് ആളുകളാണ് സെൽഫ് എടുക്കാൻ തിക്കി തിരക്കുന്നത്. ഇന്നലെ അടൂരിൽ ബോധിഗ്രാം പ്രഭാഷണത്തിനു വന്നപ്പോഴും പോയപ്പോഴും നൂറുകണക്കിന് ആളുകളാണ് കാണനും മിണ്ടാനും തിക്കി തിരക്കിയത്. നടക്കുവാൻ തന്നെ പ്രയാസമായിരുന്നു.

ഇന്നലെ ബോധിഗ്രാം പ്രഭാഷണം ഞായറാഴ്ച പള്ളിയിൽ ആരാധന സമയത്ത് ആയിരുന്നു എങ്കിലും പള്ളിയിൽ നിന്ന് നേരെ നിരവധി പുരോഹിതന്മാരാണ് അദ്ദേഹത്തെ കേൾക്കുവാൻ വന്നത്. കേരളത്തിലും അടൂരും പത്തനംതിട്ടയുമുള്ള മാധ്യമങ്ങൾ മുഴുവൻ. കേരളത്തിന്റ പന്ത്രണ്ടു ജില്ലകളിൽ നിന്ന് അടൂർ വരെ യാത്ര ചെയ്തു വന്നവർ. അടൂരിൽ കൃത്യമായ വസ്തുതകളും വിവരങ്ങളും വച്ചു മികച്ച അക്കാദമിക് പ്രസംഗം. ഇതുകൊണ്ടൊക്കെ തന്നെയാണ് തരൂരിനെ കോൺഗ്രസിനുള്ളിൽ പലർക്കും ഭയം.

ശശി തരൂർ ബോധിഗ്രാം പ്രഭാഷണത്തിനു വരുന്നുണ്ട് എന്ന് ഞാൻ ഇത് തീരുമാനിക്കുന്നതിന് മുൻപ് ആദ്യമായി ഓദ്യോഗിമായി അറിയിച്ചത് എനിക്ക് ഏതാണ്ട് മുപ്പത്തിഎട്ടു വർഷമായി അറിയാവുന്ന സുഹൃത്ത് കൂടിയായ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിലെയാണ്. ഈ പ്രഭാഷണത്തിന്റെ കാര്യങ്ങൾ പറഞ്ഞപ്പോൾ തന്നെ എല്ലാവരെയും അറിയിക്കണം എന്നാണ് ശശി തരൂർ പറഞ്ഞത്. ഒരു പ്രോഗ്രാം സംഘടിപ്പിക്കുമ്പോൾ സംഘാടകരാണ് അതിനെകുറിച്ച് അറിയിക്കുന്നതും ക്ഷണിക്കുന്നതും. അതാണ് ചെയ്തത്.

അത് അനുസരിച്ചു ഡിസിസി പ്രസിഡന്റ് പറഞ്ഞപ്പോൾ എന്നോട് പറഞ്ഞത് ജെ എസ് സർ ധൈര്യമായി നടത്തുക എന്നാണ്. ശശി തരൂർ കോൺഗ്രസിന്റെ മികച്ച നേതാവ് എന്നും പറഞ്ഞു. അത് കഴിഞ്ഞു അദ്ദേഹത്തെ രേഖമൂലവും അല്ലാതെയും നാലു തവണ ഫോണിൽ വിളിച്ചു. മെസ്സേജ് അയച്ചു. കെ പി സി സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ആന്റോ ആന്റണി ശ്രീ എ കെ ആന്റണി അടക്കം കേരളത്തിൽ ഉള്ള ഇരുപത് നേതാക്കളെ വിളിച്ചു പറഞ്ഞു അവരുടെ അറിവോടെയും സമ്മതത്തോടെയും കൂട്ടിയാണ് അടൂരിൽ പ്രഭാഷണം സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

നേരത്തെ തീരുമാനിച്ച ബോധിഗ്രാം പ്രഭാഷണതിന് ഇവരെ ആരെയും അറിയിക്കേണ്ട കാര്യം ഇല്ല. കാരണം 35 കൊല്ലമായി ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ എങ്ങും നിന്നും ഒരു പൈസയോ ഫണ്ടോ വാങ്ങാതെ ബോധിഗ്രാം പരിപാടികൾ ഞാനും സഹപ്രവർത്തകരും സംഘടിപ്പിച്ചതു സാമൂഹിക രാഷ്ട്രീയ ബോധ്യങ്ങൾ കൊണ്ടും എന്തും എവിടെയും ജനകീയമായി സംഘടിപ്പിക്കാൻ ആത്മധൈര്യവും ഉണ്ടായതുകൊണ്ടാണ്. അടൂർ മാത്രം ഇന്ത്യയിൽ ഏതാണ്ട് പത്തു സംസ്ഥാനങ്ങളിൽ ബോധിഗ്രാമിന് ആയിരകണക്കിന് ആളുകളെ സംഘട്ടിപ്പിച്ച പരിചയവുമുണ്ട്. തിരുവനന്തപുരത്തും കോഴികോട്ടും പല വലിയ പരിപാടികൾ സംഘടിപ്പിച്ചു

സാമാന്യ രാഷ്ട്രീയ സാമൂഹിക മര്യാദകൊണ്ടാണ് ഞാൻ എല്ലാംവരെയും വിളിച്ചു അറിയിച്ചു ജാതി മത ഭേദമന്യേ കോൺഗ്രെസ്സിന് അകത്തു നിന്നും പുറത്തു നിന്നും വിളിച്ചത്. അതിൽ അടിസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് നേതാക്കൾ അടക്കം നൂറു കണക്കിന് സാധാരണ കോൺഗ്രസ് പ്രവർത്തകരും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പങ്കെടുത്തു. പത്തനംതിട്ടയിലെ തന്നെ എറ്റവും വലിയ കൺവൻഷൻ സെന്ററിൽ ഒന്നായ അടൂർ ഗ്രീൻവാലി ഓഡിറ്റൊറിയം നിറയെ ശശി തരൂരിന്റ് പ്രഭാഷണം കേൾക്കാൻ ആളുണ്ടായിരുന്നു. വിവിധ ലൈവ് സ്ട്രീമിങ്ങിൽ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകർ പ്രഭാഷണം ശ്രവിച്ചു.

പക്ഷെ ഏറ്റവും നിരാശപ്പെടുത്തിയത് പത്തനംതിട്ട ജില്ലയിലെ ചില കോൺഗ്രസ് നേതാക്കളാണ്. കൊണ്‌ഗ്രെസ്സിനെ എന്നും തോൽപ്പിച്ചത് കോൺഗ്രസ് തന്നെയാണ്. അതുകൊണ്ടു തന്നെ പത്തനംതിട്ട ജില്ലയിൽ ഉള്ള എല്ലാ സംസ്ഥാന നേതാക്കൾ, തെരെഞ്ഞെടുപ്പിന് നിന്നവർ മുതൽ എല്ലാവരെയും വിളിച്ചു. എന്നെ വിളിച്ചു വരും എന്ന് പറഞ്ഞ മാന്യന്മാർ അവസാനം മുങ്ങി. അതിൽ എനിക്ക് അത്ഭുതം തോന്നിയില്ല. പരിഭവവും ഇല്ല.

ഞാൻ ഉൾപ്പെടെ പലതിലും സഹായിച്ച എം ജി കണ്ണൻ വരാഞ്ഞതിലും അത്ഭുതം ഇല്ല. ഇന്നലെ പെട്ടന്ന് അപ്രതീക്ഷിതമായ ഈ നേതാക്കൾ എല്ലാം ബോധിഗ്രാമിന്റ് വിവിധ പരിപാടികളിൽ പങ്ക് എടുത്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ഈ പരിപാടിയെ പരാജയപ്പെടുത്താൻ ഒളിഞ്ഞും തെളിഞ്ഞും നൂറുകണക്കിന് ആളുകളെ വിളിച്ചതും വിളിപ്പിച്ചതും ആരൊക്കയാണ് എന്ന് കൃത്യമായി അറിയാനുള്ള രാഷ്ട്രീയ ബോധം എനിക്ക് ഉണ്ട്. ഇവരൊക്കെ കാരണമാണ് കോൺഗ്രസിന് ഒരൊറ്റ സീറ്റ് പത്തനംതിട്ട ജില്ലയിൽ കിട്ടാത്തത്.

എന്നാൽ പത്തനംതിട്ടയിലെ എം പി എന്നും കോൺഗ്രസുകാരനാണ്. ആന്റോ ആന്റണിക്ക് വോട്ട് കിട്ടുന്നത് ഈ ജില്ലയിൽ ഭൂരിപക്ഷം കോൺഗ്രസ് അനുഭാവികൾ ഉള്ളതുകൊണ്ടാണ്. എന്നാൽ അസംബ്ലിയിൽ തോൽക്കുന്നത് പരസ്പരം വിശ്വാസം ഇല്ലാതെ കൂടെ നിന്ന് കാല് വരുന്നവർ അനവധി ഈ ജില്ലയിൽ ഉള്ളതുകൊണ്ടാണ്. ഞാൻ അടിയന്തരാവസ്ഥയെ എതിർത്തു, നാലാം ക്ലാസ്സിൽ അടൂരിൽ രാഷ്ട്രീയം തുടങ്ങിയാളാണ്. സ്‌കൂളിലും കോളേജിലും സജീവ രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകൻ. കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലയുടെ മുക്കും മൂലയും അറിയാം. 1977ലെ തിരെഞ്ഞെടുപ്പ് മുതൽ സജീവം. അല്ലാതെ ന്യൂയോർക്കിൽ നിന്ന് അടൂരിൽ ഒരു സുപ്രഭാതത്തിൽ വന്നതല്ല. അടൂരിൽ 1977 ലും 1980 ലും 1984 ലും ഞാൻ പ്രസംഗിക്കാത്ത മുക്കുകൾ കുറവാണ്.

എന്നാൽ രാഷ്ട്രീയത്തിൽ എം എൽ യോഎംപി യോ എന്തെങ്കിലും ആകണമെന്ന് ഒട്ടും ആഗ്രഹം ഇല്ല. അന്നും ഇന്നും 1987 മുതൽ ഞാൻ പ്രവർത്തന മേഖലയായി തെരെഞ്ഞെടുത്തത് സാമൂഹിക വികസന- വിദ്യാഭ്യാസ മേഖലയും പൗരവകാശങ്ങളിൽ അധിഷ്ടിതമായ സിവിക് രാഷ്ട്രീയമാണ്. ഏതാണ്ട് ദിവസവും 12 മണിക്കൂർ അധ്വാനിച്ചു കിട്ടുന്ന ശമ്പളം കൊണ്ടാണ് സാമൂഹിക പ്രവർത്തനവും ചാരിറ്റിയുമൊക്കെ കഴിഞ്ഞ മുപ്പതു കൊല്ലമായി നടത്തുന്നത്. കുടുംബ സ്വത്തായി കിട്ടിയതും ബോധിഗ്രാമും മുപ്പത്തി മൂന്നു കൊല്ലത്തെ അധ്വാന ഫലവും എല്ലാം സാമൂഹിക നന്മക്കായി മാറ്റി വച്ചത് സാമൂഹിക നൈതിക ബോധ്യങ്ങൾ കൊണ്ടാണ്. എനിക്ക് കിട്ടുന്ന ശമ്പളത്തിന്റെ പകുതി കഴിഞ്ഞ ഇരുപതുകൊല്ലം കൊണ്ടു പ്രയാസമുള്ളവരുമായി പങ്കിടാനാണ് ശ്രമിച്ചത്. അത് ആർക്കൊക്കെ എങ്ങനെയൊക്കെ കൊടുത്തു എന്ന് പറയുന്നതിൽ വിശ്വാസം ഇല്ല. കാരണം ഇതൊക്കെ ചെയ്യുന്നത് ആരെയും ബോധ്യപ്പെടുത്താൻ അല്ല.

ശശി തരൂർ ആയാലും വേറെ വിദ്യാഭ്യാസവും വിവരവുമുള്ള ആരെങ്കിലും കോൺഗ്രെസ്സിൽ വന്നാലോ പ്രവർത്തിച്ചാലോ പല നേതാക്കൾക്കും അസ്വസ്ഥതയാണ്. അടുപ്പിക്കില്ല. കഴിയുന്ന തരത്തിൽ കൊതിയും നുണയും പറഞ്ഞു പരത്തും. കോൺഗ്രസിനെ പലയിടത്തും തോൽപ്പിക്കിന്നത് ഇങ്ങനെയുള്ള പാരവപ്പും. ഞണ്ട് മനസ്ഥിതിയുമാണ്.

തരൂർ പ്രസംഗിക്കുന്നത് കേൾക്കാൻ പോയാൽ ' വെട്ടും ' എന്ന് ഭയമുള്ളതുകൊണ്ടാണ് പലരും വരാഞ്ഞത് എന്നറിയാൻ പാഴൂർപ്പടി വഴി വരെ പോകേണ്ട. ശിങ്കിടി രാഷ്ട്രീയവും,' വെട്ട് 'ഗ്രൂപ്പ് രാഷ്ട്രീയവും കൂടെ നിന്ന് ' ചവിട്ടു 'രാഷ്ട്രീയവും മാറിയാൽ കോൺഗ്രസ് ജയിക്കും. വേണ്ടത് പോസിറ്റീവ് എനർജിയാണ്. വേണ്ടത് പ്രത്യേശയുടെ രാഷ്ട്രീയമാണ്. വേണ്ടത് പരസ്പര വിശ്വാസവും സത്യ സന്ധ്തയും. എല്ലാവരെ സ്‌നേഹിച്ചു ബഹുമാനിക്കാനുള്ള മനസും അവനവിനിസത്തിനു അതീതമായ സോഷ്യൽ സോളിഡാരിറ്റിയുമാണ്

ഞാൻ കോൺഗ്രെസ്സുകാരൻ ആയതു മഹാത്മാ ഗാന്ധി ജാവഹർലാൽ നെഹ്റു, ബാബാ സാഹബ് അംബേദ്കർ എന്നിവരുടെ രാഷ്ട്രീയ നൈതീക ബോധ്യങ്ങൾ കൊണ്ടാണ്. അല്ലാതെ എന്തെങ്കിലും, നേടാൻ അല്ല അതുകൊണ്ടു ജീവിതത്തിൽ ആരെയും ഭയം ഇല്ല. ബോധ്യങ്ങളും കാഴ്ചപ്പാടുകളും കൊണ്ടാണ് ഇത് വരെ വന്നത്. ശശി തരൂരിനെ പ്രഭാഷണതിന് വിളിച്ചത് അദ്ദേഹം കൊണ്‌ഗ്രെസ്സ്‌കാരൻ ആയതു കൊണ്ട് മാത്രം അല്ല അതിന് ഉപരി മികച്ച പബ്ലിക് ഇന്റലക്ച്വലും പ്രഭാഷകനും ഞാൻ സ്‌നേഹാദരങ്ങളോടെ കാണുന്ന സുഹൃത്തും ആയതു കൊണ്ടാണ്.

അടൂരിൽ നടന്ന ബോധിഗ്രാം പ്രഭാഷണം വൻപിച്ച വിജയമാക്കാൻ സഹായിച്ചവർക്കും വന്നവർക്കും ഹൃദയങ്കമായ നന്ദി. വരാത്ത വരോടും വരുമെന്ന് പറഞ്ഞു അവസാനനിമിഷം മാറി നിന്ന പ്രിയ സുഹൃത്തുക്കളോടും ഒരു പരിഭവും ഇല്ല. സ്‌നേഹമേയുള്ളൂ. കാരണം എന്നെ എന്നും നയിക്കുന്നത് പോസിറ്റീവ് എനർജിയാണ്. എല്ലാവരെയും സ്‌നേഹിക്കുവാൻ ഉള്ളിൽ നിന്നോതുന്ന വെളിച്ചമാണ് ഉള്ളിൽ ഉള്ളത്. ബോധി വൃക്ഷ തണലിൽ ഇരുന്ന ഗൗതമ ബുധൻ പഠിപ്പിച്ച ഡിറ്റാച്ച്‌മെന്റോട് കൂടിയാണ് ജീവിതത്തെയും സമൂഹത്തെയും രാഷ്ട്രീയത്തെയും കാണുന്നത്.

സ്‌നേഹാദരങ്ങളോടെ
ജെ എസ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP