Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ശബരിമല വിഷയത്തിൽ രാഹുൽ ഒരക്ഷരം മിണ്ടിയില്ല'; 'കോൺഗ്രസിന്റെ നിലപാട് കാപട്യം'; 'ഭരണഘടനാ സ്ഥാപനങ്ങളെ എൽഡിഎഫ് ആക്രമിക്കുന്നു'; 'പിണറായി വിജയന് വിശ്വാസ്യത നഷ്ടപ്പെട്ടു'; എൽഡിഎഫിനും യുഡിഎഫിനും ആകെയുള്ളത് അധികാരക്കൊതി മാത്രമെന്നും ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ

'ശബരിമല വിഷയത്തിൽ രാഹുൽ ഒരക്ഷരം മിണ്ടിയില്ല'; 'കോൺഗ്രസിന്റെ നിലപാട് കാപട്യം'; 'ഭരണഘടനാ സ്ഥാപനങ്ങളെ എൽഡിഎഫ് ആക്രമിക്കുന്നു'; 'പിണറായി വിജയന് വിശ്വാസ്യത നഷ്ടപ്പെട്ടു'; എൽഡിഎഫിനും യുഡിഎഫിനും ആകെയുള്ളത് അധികാരക്കൊതി മാത്രമെന്നും ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൽ.ഡി.എഫ്.- യു.ഡി.എഫ്. മുന്നണികളെ കടന്നാക്രമിച്ച് ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. യുഡിഎഫും എൽഡിഎഫും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും കേരളത്തിൽ ഒരു മൂന്നാംധ്രുവമായി ബിജെപി മാറിയെന്നും നഡ്ഡ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് കേരളത്തിലെത്തിയ നഡ്ഡ സംസ്ഥാന നേതാക്കൾക്കൊപ്പം തിരുവനന്തപുരത്ത് വാർത്തസമ്മേളനം നടത്തുകയായിരുന്നു.

ശബരിമല വിഷയത്തിൽ ഇതുവരെ രാഹുൽ ഗാന്ധി ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല. ഇപ്പോൾ ആ വിഷയം കോൺഗ്രസ് ഉയർത്തുന്നത് കാപട്യത്തിന്റെ ഭാഗമാണ്. എൽഡിഎഫിനും യുഡിഎഫിനും ആകെയുള്ളത് അധികാരക്കൊതി മാത്രമാണ്

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് പുറത്തായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് ആസൂത്രിതമായി ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുകയാണ്. സിഎജിക്കെതിരായ പ്രമേയം ജനാധിപത്യ സംവിധാനത്തെ അപകടപ്പെടുത്തുന്നതാണെന്നും നഡ്ഡ പറഞ്ഞു.

സ്വർണക്കടത്ത് കേസ്, കെ ഫോൺ, ഇ-മൊബിലിറ്റി തുടങ്ങിയ എല്ലാ തട്ടിപ്പുകളിലും മന്ത്രിമാരുടെ പേഴ്സുകൾ വീർപ്പിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് ഉള്ളത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ കേരളത്തിലെ മാത്രമല്ല ആത്മാഭിമാനമുള്ള ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളികളേയും ലജ്ജിപ്പിച്ചു.

പിണറായി വിജയന് വിശ്വാസ്യത നഷ്ടപ്പെട്ടു. സിപിഎം സർക്കാർ സർവീസുകളിൽ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നു. കോവിഡ് നിയന്ത്രണത്തിൽ സംസ്ഥാന സർക്കാർ ആകെ പരാജയമാണ്. രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ പകുതിയിലധികവും കേരളത്തിലാണ്. കോവിഡ് തടയുന്നതിൽ സർക്കാരിന് നയമില്ല. ആശയപരമായി പാപ്പരായി. 

ശബരിമല പ്രശ്‌നത്തിൽ നിയമപരമായ പരിഹാരത്തിന് സമയമെടുക്കും. കേരള ബിജെപിയിൽ വിഭാഗീയതയില്ല. അബ്ദുള്ളക്കുട്ടിക്കെതിരായ സോളർ പ്രതിയുടെ പരാതിയിൽ നിയമ നടപടിക്ക് സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ കോൺഗ്രസും സിപിഎമ്മും പരസ്പരം മത്സരിക്കുന്നുണ്ടെങ്കിൽ ബംഗാളിൽ ഇരുവരും സഖ്യകക്ഷികളാണ്. പ്രത്യയശാസ്ത്ര പാപ്പരത്തമല്ലാതെ ഇതിനെ കുറിച്ച് മറ്റൊന്നും പറയാനില്ലെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP