Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കള്ളനെ സ്വന്തം കയ്യിലൊളിപ്പിച്ച ശേഷം മറ്റുള്ളവരോട് തിരയാനാണ് പിണറായി വിജയൻ പറയുന്നത്; കേരളത്തിൽ സ്വർണ്ണത്തിന്റെ നിറം ചുവപ്പെന്നും ബിജെപി ദേശീയ അധ്യക്ഷന്റെ പരിഹാസം; കോവിഡ് പ്രതിസന്ധി രൂക്ഷമാക്കിയത് കേരളത്തിലെ ഇടത് സർക്കാരിന്റെ നിഷേധാത്മക നിലപാടെന്നും ജെ പി നഡ്ഡ

കള്ളനെ സ്വന്തം കയ്യിലൊളിപ്പിച്ച ശേഷം മറ്റുള്ളവരോട് തിരയാനാണ് പിണറായി വിജയൻ പറയുന്നത്; കേരളത്തിൽ സ്വർണ്ണത്തിന്റെ നിറം ചുവപ്പെന്നും ബിജെപി ദേശീയ അധ്യക്ഷന്റെ പരിഹാസം; കോവിഡ് പ്രതിസന്ധി രൂക്ഷമാക്കിയത് കേരളത്തിലെ ഇടത് സർക്കാരിന്റെ നിഷേധാത്മക നിലപാടെന്നും ജെ പി നഡ്ഡ

മറുനാടൻ ഡെസ്‌ക്‌

കോവിഡ് പ്രതിസന്ധി രൂക്ഷമാക്കിയത് കേരളത്തിലെ ഇടത് സർക്കാരിന്റെ നിഷേധാത്മക നിലപാടെന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ. കേരളത്തിലെ ഇടതുപക്ഷ ​ഗവൺമെന്റിന്റെ മനോഭാവം എല്ലായ്‌പ്പോഴും നിഷേധാത്മകമാണെന്നും ഇത് കോവിഡ് പ്രതിസന്ധിയെ രൂക്ഷമാക്കിയെന്നും നഡ്ഡ ആരോപിച്ചു. കാസർകോട് പുതുതായി നിർമ്മിച്ച ജില്ലാ കമ്മിറ്റി ഓഫീസ് വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജെ പി നഡ്ഡ. സംസ്ഥാന സർക്കാർ ശ്രമിച്ചത് യഥാർത്ഥ കണക്കുകൾ മറച്ചുവെക്കാനാണ്. പരിശോധനകൾ വേണ്ടത്ര വർധിപ്പിക്കാൻ സർക്കാർ തയ്യാറായില്ലെന്നും നഡ്ഡ പറയുന്നു.

യഥാർത്ഥ കണക്കുകൾ മറച്ചുവെയ്ക്കാനാണ് പിണറായി സർക്കാർ ശ്രമിച്ചതെന്ന് നഡ്ഡ ആരോപിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പരിശോധനകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും സംസ്ഥാനത്തിന് നിഷേധാത്മക മനോഭാവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 7,438 ആയി ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. "വേണ്ടത്ര ക്വറന്റീൻ സൗകര്യങ്ങൾ ക്രമീകരിച്ചുവെന്ന് സംസ്ഥാനം പറഞ്ഞു. എന്നാൽ അതങ്ങനെയായിരുന്നില്ല. ഇതുമൂലം ജനങ്ങൾക്കാണ് ദുരിതമുണ്ടായത്. വയനാട്ടിൽ കുടിയേറ്റ തൊഴിലാളികൾ സംസ്ഥാന സർക്കാരിനെതിരേ സമരം പോലും നടത്തി. സിഎഎ വിരുദ്ധ പ്രക്ഷേഭകർക്ക് കേരള ഹൗസ് വിട്ടുനൽകി.എന്നാൽ അതാവശ്യമുള്ള മലയാളി നേഴ്‌സുമാർക്ക് നൽകിയില്ല", നഡ്ഡ ആരോപിച്ചു.

വീഡിയോ കോൺഫറൻസ് വഴി കാസർകോട്ടെ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം വെർച്വൽ റാലിയിലൂടെ കേരളത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്യവേ കേരളത്തിലെ സർക്കാരിനെതിരെ രൂക്ഷ വിമർഷനമാണ് നഡ്ഡ ഉയർത്തിയത്. ഡ്പ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിലും അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചു. കള്ളനെ സ്വന്തം കയ്യിലൊളിപ്പിച്ച ശേഷം മറ്റുള്ളവരോട് തിരയാനാണ് കേരളത്തിലെ മുഖ്യമന്ത്രി പറയുന്നത്. സ്വർണ കള്ളക്കടത്ത് കേസിലെ എൻഐഎ അന്വേഷണത്തിൽ മുഴുവൻ കുറ്റക്കാരും വെളിച്ചത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണത്തിന്റെ നിറം എല്ലായിടത്തും മഞ്ഞയാണ്. എന്നാൽ കേരളത്തിൽ ഇത് ചുവപ്പാണ് എന്നും അദ്ദേഹം പരിഹസിച്ചു.

കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇപ്പോൾ ശ്രദ്ധാ കേന്ദ്രമായിരിക്കുന്നത്. സ്വർണ കള്ളക്കടത്ത് കേസിൽ പഴുതടച്ച അന്വേഷണം നടത്തണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. കള്ളനെ സ്വന്തം കയ്യിലൊളിപ്പിച്ച ശേഷം മറ്റുള്ളവരോട് തിരയാനാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നതെന്നും നഡ്ഡ പറയുന്നു. കേസിലെ മുഴുവൻ പ്രതികളെയും എൻഐഎ വെളിച്ചത്തുകൊണ്ടുവരുമെന്നും നഡ്ഡ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP