Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വിക്ടറിനെ വെട്ടാൻ കളത്തിൽ ഇറക്കിയത് വ്യവസായിയായ എൻഎം രാജുവിനെ: സജി അലക്സിനെ ജില്ലാ പ്രസിഡന്റാക്കാൻ കരുക്കൾ നീക്കുന്നതിനിടെ എൻഎം രാജു മാണി സാറിന്റെ പെറ്റായി; സംസ്ഥാന കമ്മറ്റി ഓഫീസിൽ ലിഫ്റ്റ് സ്ഥാപിച്ചു കൊടുത്ത വ്യവസായിയെ മാണി പത്തനംതിട്ട ജില്ലാ പ്രസിഡന്റാക്കി; തന്റെ സീറ്റ് പോകുന്ന ലക്ഷണമായപ്പോൾ എതിർപ്പായി; പുതുശേരി ജോസഫ് പക്ഷത്തേക്ക് പോയതിന്റെ യഥാർഥ കാരണം ഇത്; സ്വയം കുഴിച്ച കുഴിയിൽ വീണ് ജോസഫ് എം പുതുശേരി

വിക്ടറിനെ വെട്ടാൻ കളത്തിൽ ഇറക്കിയത് വ്യവസായിയായ എൻഎം രാജുവിനെ: സജി അലക്സിനെ ജില്ലാ പ്രസിഡന്റാക്കാൻ കരുക്കൾ നീക്കുന്നതിനിടെ എൻഎം രാജു മാണി സാറിന്റെ പെറ്റായി; സംസ്ഥാന കമ്മറ്റി ഓഫീസിൽ ലിഫ്റ്റ് സ്ഥാപിച്ചു കൊടുത്ത വ്യവസായിയെ മാണി പത്തനംതിട്ട ജില്ലാ പ്രസിഡന്റാക്കി; തന്റെ സീറ്റ് പോകുന്ന ലക്ഷണമായപ്പോൾ എതിർപ്പായി; പുതുശേരി ജോസഫ് പക്ഷത്തേക്ക് പോയതിന്റെ യഥാർഥ കാരണം ഇത്; സ്വയം കുഴിച്ച കുഴിയിൽ വീണ് ജോസഫ് എം പുതുശേരി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കെഎം മാണിയുടെയും ജോസ് കെ മാണിയുടെയും ഓമനയായിരുന്ന മുൻ എംഎൽഎ ജോസഫ് എം പുതുശേരി ജോസഫ് പക്ഷത്തേക്ക് മാറിയത് നിയമസഭാ സീറ്റ് കിട്ടില്ലെന്ന് കരുതിയാണെന്നുള്ള പ്രചാരണം വെറും പുകമറ. താൻ തന്നെ കൊണ്ടു വന്നയാൾ തനിക്ക് തന്നെ പാരയായപ്പോഴാണ് പുതുശേരി മറുപക്ഷത്തേക്ക് ചാടിയിരിക്കുന്നത്. പാർട്ടിയിൽ എന്നും ബദ്ധശത്രുക്കളായിരുന്നു വിക്ടർ ടി തോമസും ജോസഫ് എം പുതുശേരിയും. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 2011 ൽ വിക്ടർ ടി തോമസും 2016 ൽ ജോസഫ് എം പുതുശേരിയുമാണ് തിരുവല്ല സീറ്റിൽ മത്സരിച്ചത്.

പുതുശേരിയുടെ സിറ്റിങ് സീറ്റായ കല്ലൂപ്പാറ പുനഃസംഘടനയിൽ ഇല്ലാതായതോടെയാണ് വിക്ടർ മത്സരിക്കാൻ നോക്കി വച്ച തിരുവല്ലയ്ക്ക് അവകാശവാദം ഉന്നയിച്ചത്. 2011 ൽ പുതുശേരി പക്ഷം വിക്ടറിനെ കാലുവാരി. 2016 ൽ സീറ്റ് പുതുശേരിക്ക്. വിക്ടർ പക്ഷത്തിന് പുറമേ കോൺഗ്രസിലെ പിജെ കുര്യൻ പക്ഷം കൂടി കാലുവാരിയതോടെ പുതുശേരി തോറ്റു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല കുര്യൻ നോക്കി വച്ചിരുന്നതാണ് പുതുശേരിക്ക് എതിരേ പ്രവർത്തിക്കാൻ കാരണമായത്.

വിക്ടർ ടി തോമസ് കേരളാ കോൺഗ്രസി(എം)ന്റെ ജില്ലാ കൺവീനറും യുഡിഎഫ് ജില്ലാ ചെയർമാനുമായിരുന്നു. ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് വിക്ടർ ഇരിക്കുമ്പോൾ തന്നെ പുതുശേരി പക്ഷവുമായി വിഭാഗീയത രൂക്ഷമായിരുന്നു. ജില്ലാ കമ്മറ്റി ഓഫീസിൽ വച്ചു തന്നെ ഇരുപക്ഷവും തമ്മിൽ അടിക്കുന്ന അവസ്ഥ വരെയുണ്ടായി. അങ്ങനെയാണ് വിക്ടറിനെ നീക്കാൻ വേണ്ടിയുള്ള ശ്രമം പുതുശേരി ആരംഭിച്ചത്. മുൻ ജില്ലാ പഞ്ചായത്തംഗം സജി അലക്സിനെ പ്രസിഡന്റാക്കാൻ വേണ്ടി പുതുശേരി വ്യവസായിയും സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്നയാളുമായ എൻഎം രാജുവിനെ രംഗത്തിറക്കി.

കെഎം മാണിക്ക് പരിചയപ്പെടുത്തിയതും പാർട്ടിക്ക് മുതൽക്കൂട്ടാകുമെന്നും പറഞ്ഞതും പുതുശേരി തന്നെയായിരുന്നു. മാണിയുമായി എൻഎം രാജു ബന്ധം സ്ഥാപിക്കാൻ വലിയ താമസമൊന്നും നേരിടേണ്ടി വന്നില്ല. പാർട്ടിയുടെ സംസ്ഥാന കമ്മറ്റി ഓഫീസിൽ ലിഫ്ട് സ്ഥാപിച്ചു കൊടുക്കുക കൂടി ചെയ്തതോടെ വിക്ടർ തെറിച്ചു. പകരം എൻഎം രാജു ജില്ലാ പ്രസിഡന്റായി. രാജുവിന്റെ അടുത്ത നോട്ടം തിരുവല്ല സീറ്റായിരുന്നു. മണ്ഡലത്തിൽ ഉൾപ്പെടുന്നയാളു കൂടിയാണ് ഇദ്ദേഹം. സീറ്റ് ലക്ഷ്യം വച്ചുള്ള കരുക്കൾ രാജു നീക്കിത്തുടങ്ങി. ഇതോടെ പുതുശേരി രാജുവുമായി അകന്നു.

രാജുവിന് അറിയാമായിരുന്നത് വ്യവസായം മാത്രമായിരുന്നു. പാർട്ടി രാജുവിന്റെ കീഴിൽ കിതച്ചിട്ടും മാറ്റി വേറെ ആളെ കൊണ്ടു വരാൻ മാണിയോ മകനോ തയാറായില്ല. മാണിയുടെ മരണശേഷം ജോസ് കെ മാണിയോടും ഇതേപ്പറ്റി പുതുശേരി സൂചിപ്പിച്ചിരുന്നു. ഒന്നും സംഭവിച്ചില്ല. ഇതിനോടകം എൻഎം രാജു പാർട്ടിയിൽ നിർണായക ശക്തിയായി മാറിക്കഴിഞ്ഞിരുന്നു. പാർട്ടിയിൽ പിളർപ്പുണ്ടായപ്പോൾ വിക്ടർ ടി തോമസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റായി. അതോടെയാണ് താരതമ്യം വന്നു തുടങ്ങിയത്. സകല വിഷയങ്ങളിലും തനി രാഷ്ട്രീയക്കാരനായ വിക്ടർ ടി. തോമസ് നിറഞ്ഞു നിന്നു. കാർഷിക പ്രശ്നങ്ങളും ചിറ്റാറിലെ മത്തായിയുടെ മരണവുമൊക്കെയായി വമ്പൻ പ്രക്ഷോഭമാണ് ജോസഫ് വിഭാഗം ജില്ലയിൽ സംഘടിപ്പിച്ചത്.

ഈ സമയം എൻഎം രാജു നേതൃത്വം നൽകുന്ന മാണി വിഭാഗം നിഷ്‌ക്രിയമായിരുന്നു. രാഷ്ട്രീയക്കാരനല്ലാത്ത എൻഎം രാജുവിന്റെ പരിചയക്കുറവ് പാർട്ടിയെ ശരിക്കും ബാധിച്ചു. പലപ്പോഴായി പാർട്ടി പ്രവർത്തകർ വിവരം ജോസ് കെ മാണിയെ അറിയിച്ചിട്ടും രാജുവിനെ മാറ്റാനോ പാർട്ടി ശക്തിപ്പെടുത്താനോ തയാറായില്ല. ഇതോടെ വലിയൊരു വിഭാഗം നേതാക്കൾ നിരാശരായി. അക്കൂട്ടത്തിൽ പ്രമുഖനായിരുന്നു പുതുശേരി. അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ എന്ന് പറഞ്ഞതു പോലെ മാണി വിഭാഗത്തെ വിട്ട് പുതുശേരി പോയത് അങ്ങനെയാണ്. ഒപ്പം നിരവധി നേതാക്കളും പാർട്ടി വിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP