Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെ സുരേന്ദ്രന് വേണ്ടി ക്രൈസ്തവ വിശ്വാസിയുടെ നെയ്യഭിഷേകം; തന്റെ ദൈവങ്ങൾക്കൊപ്പം അയ്യപ്പന്റെ ക്ഷേത്രത്തിലും വഴിപാട് കഴിച്ചത് വിശ്വാസം സംരക്ഷിക്കാൻ; പ്രവാസ ജീവിതത്തിന് അവധി കൊടുത്ത് എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് നാട്ടിലെത്തിയിരിക്കുന്നത് വടശേരിക്കരക്കാരൻ ജോസഫ് ഇടിക്കുള

കെ സുരേന്ദ്രന് വേണ്ടി ക്രൈസ്തവ വിശ്വാസിയുടെ നെയ്യഭിഷേകം; തന്റെ ദൈവങ്ങൾക്കൊപ്പം അയ്യപ്പന്റെ ക്ഷേത്രത്തിലും വഴിപാട് കഴിച്ചത് വിശ്വാസം സംരക്ഷിക്കാൻ; പ്രവാസ ജീവിതത്തിന് അവധി കൊടുത്ത് എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് നാട്ടിലെത്തിയിരിക്കുന്നത് വടശേരിക്കരക്കാരൻ ജോസഫ് ഇടിക്കുള

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ വിജയത്തിനായി റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മതസൗഹാർദ്ധം വിളിച്ചോതി ക്രൈസ്തവ വിശ്വാസിയുടെ നെയ്യഭിഷേകം. ക്രൈസ്തവ വിശ്വാസിയായ വടശേരിക്കര സ്വദേശി ജോസഫ് താന്നിക്കൽ ഇടിക്കുളയാണ് സുരേന്ദ്രന്റെ വിജയത്തിനായി നെയ്യഭിഷേകം വഴിപാടായി നടത്തിയത്. കെ സുരേന്ദ്രൻ, ഉത്രം നാൾ എന്ന പേരിലാണ് വഴിപാട് അയ്യപ്പന് സമർപ്പിച്ചത്. ഏത് മത വിശ്വാസിക്കും അവന്റെ വിശ്വാസം സംരക്ഷിക്കപ്പെടുവാൻ കെ സുരേന്ദ്രന്റെ വിജയം അനിവാര്യമാണന്നും , ഈശ്വരവിശ്വാസികളായ വർക്കും അയ്യപ്പ വിശ്വാസങ്ങൾ സംരക്ഷിക്കുവാൻ ത്യാഗങ്ങൾ നേരിടേണ്ടി വന്നവർക്കും മറ്റ് മതസ്ഥരുടെ വിശ്വാസങ്ങളുടെ വിലയും തീഷ്ണതയും മനസിലാക്കുവാൻ കഴിയൂ എന്നുമാണ് ജോസഫ് ഇടിക്കുള പറയുന്നത്.

ക്രൈസ്തവ വിശ്വാസ പ്രകാരം താൻ സുരേന്ദ്രന്റ വിജയത്തിനായി നടത്തുന്ന പ്രാർത്ഥനകൾക്കൊപ്പമാണ് അയ്യപ്പന് നെയ്യഭിഷേകവും നടത്തിയത്. ശബരിമല ദർശനം നടത്തിയിട്ടുള്ള ജോസഫ് ഇടിക്കുള ഇപ്പോൾ ശബരിമല നടയടച്ചിരിക്കുന്നതിനാലാണ് ശബരിമലയുമായി ഏറെ ബന്ധമുള്ള, ശബരിമല അയ്യപ്പന്റെ തിരുവാഭരണം ചാർത്തുന്ന പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രം തന്നെ നെയ്യഭിഷേകവഴിപാടിനായി തെരഞ്ഞെടുത്തത്. പ്രവാസിയായ ജോസ്ഥ് ഇടിക്കുള നാട്ടിലുള്ളത്ര ദിവസങ്ങൾ കെ സുരേന്ദ്രന്റെ വിജയത്തിനായുള്ള പ്രചരണത്തിനായി മാറ്റി വച്ചിരിക്കുകയാണ് എന്നും ഇടിക്കുള പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP