Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോസഫിന്റെ പാരയ്ക്ക് ഒപ്പം പാല കുടുംബസ്വത്താക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും നേരിട്ടു; നിഷ തോൽക്കും എന്ന വാദം ശക്തമായപ്പോൾ കുടുംബത്തിൽ നിന്ന് ആരും മത്സരിക്കേണ്ടെന്ന് തീരുമാനം; ഭിന്നിച്ച് നിൽക്കുന്ന പാർട്ടിയെ ഒരുമിപ്പിക്കാൻ പാർട്ടിക്കാരനെ സ്ഥാനാർത്ഥിയാക്കി അപ്രതീക്ഷിത നീക്കം; കർഷക പാർട്ടിയെന്ന പ്രതീതി നിലനിർത്താൻ പരിഗണിച്ചത് മുഴുവൻ കർഷക നേതാക്കളേയും; രാഷ്ട്രീയ തന്ത്രങ്ങളിൽ അച്ഛനെ വെല്ലുന്ന സർജിക്കൽ സ്‌ട്രൈക്ക് നടത്തി ജോസ് കെ മാണി

ജോസഫിന്റെ പാരയ്ക്ക് ഒപ്പം പാല കുടുംബസ്വത്താക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും നേരിട്ടു; നിഷ തോൽക്കും എന്ന വാദം ശക്തമായപ്പോൾ കുടുംബത്തിൽ നിന്ന് ആരും മത്സരിക്കേണ്ടെന്ന് തീരുമാനം; ഭിന്നിച്ച് നിൽക്കുന്ന പാർട്ടിയെ ഒരുമിപ്പിക്കാൻ പാർട്ടിക്കാരനെ സ്ഥാനാർത്ഥിയാക്കി അപ്രതീക്ഷിത നീക്കം; കർഷക പാർട്ടിയെന്ന പ്രതീതി നിലനിർത്താൻ പരിഗണിച്ചത് മുഴുവൻ കർഷക നേതാക്കളേയും; രാഷ്ട്രീയ തന്ത്രങ്ങളിൽ അച്ഛനെ വെല്ലുന്ന സർജിക്കൽ സ്‌ട്രൈക്ക് നടത്തി ജോസ് കെ മാണി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കെഎം മാണിയുടെ മരണ ശേഷം എന്താകും കേരള കോൺഗ്രസ് എം എന്ന പാർട്ടിയിൽ ജോസ് കെ മാണി എന്ന കെഎം മാണിയുടെ പുത്രന്റെ സ്ഥാനം. പ്രത്യേകിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പിൽ പി ജെ ജോസഫ് ഇടയുകയും മാണിയുടെ മരണത്തിന് ശേഷം പാർട്ടി പിടിച്ചടക്കി വെച്ചുള്ള നീക്കവും എല്ലാം തന്നെ മാണി കോൺഗ്രസിന്റെ അന്ത്യം എന്ന ദുരന്തത്തിലേക്ക് കാര്യങ്ങൾ എത്തിക്കും എന്നാണ് കരുതിയത്. എന്നാൽ പാല നിയോചകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ജോസഫിന്റെ എല്ലാ നീക്കങ്ങളേയും വെട്ടി കെഎം മാണിയുടെ വിശ്വസ്തനായ ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാർത്ഥിയാക്കി രംഗത്തിറക്കിയ ഒറ്റ നീക്കത്തിലൂടെ താൻ രാഷ്ട്രീയത്തിൽ ശിശു അല്ല എന്ന് തെളിയിച്ചിരിക്കുകയാണ് മാണി പുത്രൻ.

എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അഡ്വ. ജോസ് ടോമിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ രാഷ്ട്രീയ നയതന്ത്രത്തിൽ അഗ്രഗണ്യനാണ് താനെന്ന് ജോസ് കെ.മാണി തെളിയിച്ചു. മാണി ശൈലിയെ ഓർമ്മിപ്പിക്കുന്ന അപ്രതീക്ഷിത തീരുമാനം എടുത്തുകൊണ്ട് വിമർശകരുടെ മുഴുവൻ വാ അടപ്പിക്കാൻ ജോസ് കെ.മാണിക്ക് കഴിഞ്ഞു. കെ.എം മാണിയുടെ എക്കാലത്തെയും വിശ്വസ്തനായ ജോസ് ടോമിനെ സ്ഥാനാർത്ഥി ആക്കിയതിലൂടെ കേരളാ കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ കൃത്യമായ സന്ദേശമാണ് ജോസ് കെ.മാണി നൽകിയത്. ജോസ് കെ.മാണി എടുത്ത തീരുമാനം കേരളാ കോൺഗ്രസ്സിനും യു.ഡി.എഫിനും ഒരുപോലെ ശോഭപകരുന്നതാണ് എന്നതാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

ജോസ് ടോമിന്റെ സ്ഥാനാർത്ഥിത്തത്തോട് പി.ജെ ജോസഫ് ഉയർത്തിയ വിയോജിപ്പുകളെ യു.ഡി.എഫ് നേതൃത്വം തള്ളിയതോടെ ജോസ് കെ.മാണിക്ക് ഒരിക്കൽക്കൂടി രാഷ്ട്രീയ നീക്കങ്ങളിൽ മേൽക്കൈ നേടാനായി. സ്ഥാനാർത്ഥി നിർണ്ണയം യു.ഡി.എഫ് നേതൃത്വത്തിന് അനായാസമാക്കാനും ജോസ് കെ.മാണിയുടെ നീക്കങ്ങൾ സഹായിച്ചു. അനാവശ്യ വിവാദങ്ങളും വിമർശനങ്ങളും ഉയർത്തിയ പി.ജെ ജോസഫിന് കനത്ത പ്രഹരമാണ് ജോസ് കെ.മാണിയുടെ സമൃദ്ധമായ നീക്കം. പാർട്ടി ഭരണഘടനയിലെ സ്റ്റിയറിങ് കമ്മിറ്റിയുടെ പ്രത്യേക അധികാരമാണ് തെരഞ്ഞെടുപ്പിൽ മുൻഗണന എന്ന ലോ പോയിന്റ് കൂടി പിടിച്ച് ജോസ് കെ മാണി തന്റെ കഴിവ് തെളിയിച്ചു.

നിഷ ജോസ് കെ മാണിക്ക് പൊതുവികാരം അനുകൂലമാണ് എന്ന ജോസ് കെ മാണി തന്നെ ജോസഫിന് മറുപടി നൽകി. നിഷ മത്സരിച്ചാൽ ഒരു കാരണവശാലും വിജയിക്കില്ല എന്നായിരുന്നു പിജെ ജോസഫിന്റെ പരിഹാസം. ഇതിന് മറുപടി നൽകിയതാകട്ടെ കുടടുംബത്തിൽ നിന്ന് ആരും മത്സരിക്കേണ്ടതില്ല എന്ന തീരുമാനം എടുക്കുന്നതിലേക്ക് ജോസ് കെ മാണിയെ എത്തിച്ചു. പിന്നീട് സ്ഥാനാർത്ഥിയായി ജോസ് ടോം കുന്നേലിനെ തീരുമാനിച്ച് ഉറപ്പിച്ച ശേഷം അത് തോമസ് ചാഴിക്കാടനെ അറിയിക്കുകയും ചെയ്തു.ഇത്തരത്തിൽ ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം ഏവരേയും ഞെട്ടിക്കുന്ന മാണി സ്റ്റൈലിന്റെ ആവർത്തനവുമായി.

വളരും ചോറും പിളരും പിളരും തോറും വളരും എന്ന പഴി പേറുന്ന കേരള കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൽ പാര വയ്‌പ്പിനും കുതികാൽവെട്ടിനും പരസ്യമായുള്ള വിഴുപ്പലക്കലിനും ഒരു പഞ്ഞവും ഇല്ല. ണാണി സാറിന്റെ ചിറകിൽ വളർന്ന ജോസ് കെ മാണി ഒറ്റയ്ക്ക് പ്രതിസന്ധികളെ അതിജീവിക്കാൻ കരുത്തുള്ളയാളാണ് എന്ന് ഒരു നേതാവും പാർട്ടിയിലും മുന്നണിയിലും വിശ്വസിച്ചില്ല.രാഷ്ട്രീയ കളികളിൽ കെ.എം. മാണിയെന്ന പിതാവിനെയും വെല്ലുന്ന സാമർത്ഥ്യം ജോസ് കെ. മാണിക്കുണ്ടെന്ന് വിശ്വസിക്കാൻ ജോസ് ടോം പുലിക്കുന്നേലിന്റെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തോടെ പ്രവർത്തകരും നിർബന്ധിതരായിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് സ്ഥാനാർത്ഥി നിർണയത്തിന് ഏഴംഗ സമിതിയെ ചുമതലപ്പെടുത്തി മാറി നിന്നിടത്തു നിന്ന് തുടങ്ങിയതാണ് അടവുകൾ. സാധാരണ സ്റ്റിയറിങ് കമ്മറ്റി ചേർന്ന് പാർട്ടി തലവനെ സ്ഥാനാർത്ഥി നിർണയത്തിന് ചുമതലപ്പെടുത്തുന്ന രീതിയിൽ നിന്നുള്ള മാറ്റമായിരുന്നു ഇത്. പാർട്ടി പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ട് സ്വതന്ത്രമായി സ്ഥാനാർത്ഥി നിർണയം നടത്താൻ ഇത് സഹായകമായി.

മാണിക്ക് പകരം ജോസ് കെ മാണി എന്നതായിരുന്നു പാർട്ടി പ്രവർത്തകരും നേതാക്കളും ആദ്യം മുന്നോട്ടുവെച്ച നിർദ്ദേശം. എന്നാൽ സിപിഎം മുതലെടുപ്പ് നടത്തുമെന്നതിനാൽ രാജ്യസഭാ സീറ്റ് രാജിവെക്കരുതെന്ന കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ നിർദ്ദേശം അംഗീകരിച്ച ജോസ് കെ. മാണി മത്സര രംഗത്തുനിന്ന് പിന്മാറുകയായിരുന്നു. ഈ സാഹചര്യത്തിൽ സാഹചര്യത്തിലാണ് നിഷ ജോസ് കെ. മണി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം ശക്തമായത്. എന്നാൽ മണ്ഡലം പിറവിയെടുത്തതു മുതൽ മരണം വരെ എംഎ‍ൽഎയായിരുന്ന കെ.എം മാണിയുടെ പിൻഗാമിയായി വരേണ്ടത് മരുമകളാണോ മറ്റു മക്കളിൽ ആരെങ്കിലുമാണോ എന്ന ചോദ്യം കുടുംബ സദസ്സുകളിൽ ഉയർന്നപ്പോൾ കുടുംബത്തിൽ നിന്ന് ആരും മത്സരിക്കേണ്ട എന്ന തീരുമാനം എടുക്കാനുള്ള കരുത്ത് ജോസ് കെ മാണി കാണിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP