Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുട്ടനാട് ഉപ തെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കും; ജോസഫ് വിഭാഗം ചിഹ്നം ദുരുപയോഗം ചെയ്തുവെന്ന് കമ്മീഷന് ബോധ്യം വന്നതിനാലാകാം മരവിപ്പിച്ചത്; ചിഹ്നം മരവിപ്പിച്ചതോടെ വിപ്പ് നൽകാനുള്ള അധികാരവും ജോസഫിന് ഇല്ലാതായി; 20 ന് നടക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിറ്റിംഗിൽ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ചരൽക്കുന്ന് ക്യാമ്പിൽ ജോസ്.കെ.മാണി

കുട്ടനാട് ഉപ തെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കും; ജോസഫ് വിഭാഗം ചിഹ്നം ദുരുപയോഗം ചെയ്തുവെന്ന് കമ്മീഷന് ബോധ്യം വന്നതിനാലാകാം മരവിപ്പിച്ചത്; ചിഹ്നം മരവിപ്പിച്ചതോടെ വിപ്പ് നൽകാനുള്ള അധികാരവും ജോസഫിന് ഇല്ലാതായി; 20 ന് നടക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിറ്റിംഗിൽ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ചരൽക്കുന്ന് ക്യാമ്പിൽ ജോസ്.കെ.മാണി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട : ജോസഫ് വിഭാഗം രണ്ടില ചിഹ്നം ദുരുപയോഗം ചെയ്തതായി ബോദ്ധ്യമായതിനാലാവും തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം മരവിപ്പിച്ചതെന്ന് ജോസ് കെ മാണി എംപി. കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. ചരൽക്കുന്നിൽ സംഘടിപ്പിച്ച കേരളാ കോൺഗ്രസ് എം ജോസ് വിഭാഗം ദ്വിദിന നേതൃത്വ ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.

ചിഹ്നം മരവിപ്പിച്ചതോടെ വിപ്പ് നൽകാനുള്ള അധികാരവും ഇല്ലാതായിട്ടുണ്ട്. 20 ന് നടക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിറ്റിംഗിൽ ഈ വിഷയങ്ങളിലുള്ള അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടനാട് ഉപതിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലുമെല്ലാം തങ്ങൾക്ക് രണ്ടില ചിഹ്നത്തിൽ സ്ഥാനാർത്ഥികളെ നിർത്താൻ അവസരമുണ്ടാകുമെന്ന് ജോസ് കെ മാണി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ചരൽക്കുന്ന് ക്യാമ്പിൽ നിർണ്ണായകമായ തീരുമാനങ്ങൾ ഉണ്ടാവുമെന്നും ജോസ് കെ മാണി പറഞ്ഞു. തോമസ് ചാഴിക്കാടൻ എം പി യുടെ അദ്ധ്യക്ഷതയിൽ നടന്ന ഉത്ഘാടന സമ്മേളനത്തിൽ എം എൽ എ മാരായ റോഷി അഗസ്റ്റിൻ, ഡോ. എൻ ജയരാജ്, ജനറൽ സെക്രട്ടറി പി ടി ജോസ്, മുൻ എംഎൽഎ മാരായ ജോസഫ് എം പുതുശ്ശേരി, സ്റ്റീഫൻ ജോർജ്, എലിസബത്ത് മാമൻ മത്തായി, പി എം മാത്യു, തുടങ്ങിയവർ സംസാരിച്ചു. സമ്മേളനം 15 ന് വൈകുന്നേരം സമാപിക്കും.

ജനുവരി 20 വരെയാണ് രണ്ടില ചിഹ്നം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരിക്കുന്നത്. അതുവരെ ജോസഫ് വിഭാഗത്തിന് ചിഹ്നം ഉപയോഗിക്കാൻ സാധിക്കില്ല, മരവിപ്പിച്ച തത്സ്ഥിതി തുടരുമെന്നും സൂചന ലഭിക്കുന്നത്.

ജോസ് കെ മാണി വിഭാഗത്തിന്റെ പരാതിയിൽ പ്രാഥമിക വാദം കേട്ട ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഉണ്ടായിരിക്കുന്നത്. ജോസഫ് വിഭാഗം രണ്ടില ചിഹ്നം ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ചായിരുന്നു ജോസഫ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നത്. എന്നാൽ ജനുവരി 20ന് പരാതിയിൽ വിശദമായ വാദം കേട്ട ശേഷം രണ്ടില ചിഹ്നത്തിന്റെ കാര്യത്തിൽ കമ്മീഷൻ അന്തിമ തീരുമാനം വ്യക്തമാക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സംസ്ഥാന കമ്മിറ്റി ചേർന്ന് ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്തതിനെ തുടർന്ന് ചിഹ്നം അനുവദിച്ചു കിട്ടുന്നതിനാണ് ജോസ് കെ. മാണി വിഭാഗം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. 450 അംഗങ്ങളുള്ള സംസ്ഥാന സമിതിയിൽ 312 അംഗങ്ങൾ ജോസ് കെ. മാണി പക്ഷത്തിനാണ് എന്നായിരുന്നു അവരുടെ സീനിയർ അഭിഭാഷകൻ വാദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP