Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202113Thursday

ഇനി ജോസഫിന് ഊണ് ജോസ്.കെ.മാണിയുടെ ഇലയിൽ; ഇല അടർത്താൻ ജോസഫിനായില്ല; ജോസ്.കെ. മാണി പക്ഷം യഥാർത്ഥ കേരള കോൺഗ്രസ് എം; പാർട്ടി ചിഹ്നമായ രണ്ടിലയും ജോസിനും കൂട്ടർക്കും; തിരഞ്ഞെടുപ്പ് കമ്മീഷൻ കേസിൽ ജോസ് കെ.മാണിക്ക് അനുകൂല ഉത്തരവ്; നിയമസഭാ അവിശ്വാസ പ്രമേയത്തിൽ റോഷി അഗസ്റ്റിന്റെ വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത ജോസഫും മോൻസ് ജോസഫും അയോഗ്യരാകും; പി.ജെ.ജോസഫിന് ഇത് വമ്പൻ തിരിച്ചടി

ഇനി ജോസഫിന് ഊണ് ജോസ്.കെ.മാണിയുടെ ഇലയിൽ; ഇല അടർത്താൻ ജോസഫിനായില്ല; ജോസ്.കെ. മാണി പക്ഷം യഥാർത്ഥ കേരള കോൺഗ്രസ് എം; പാർട്ടി ചിഹ്നമായ രണ്ടിലയും ജോസിനും കൂട്ടർക്കും;  തിരഞ്ഞെടുപ്പ് കമ്മീഷൻ കേസിൽ ജോസ് കെ.മാണിക്ക് അനുകൂല ഉത്തരവ്; നിയമസഭാ അവിശ്വാസ പ്രമേയത്തിൽ റോഷി അഗസ്റ്റിന്റെ വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത ജോസഫും മോൻസ് ജോസഫും അയോഗ്യരാകും; പി.ജെ.ജോസഫിന് ഇത് വമ്പൻ തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

 കോട്ടയം: പഴകി പുളിച്ച ഒരുപ്രയോഗമാണ് കേരള കോൺഗ്രസ് വളരും തോറും പിളരുന്ന പാർട്ടി എന്ന്. എന്നാൽ, കേരള കോൺഗ്രസ് പാർട്ടി പഴകും തോറും വീര്യംകൂടുന്ന വീഞ്ഞുപോലെയാണെന്ന് പറയേണ്ടി വരും. ഏതായാലും ആ വീഞ്ഞിന്റെ അവകാശി ഇപ്പോൾ ജോസ് കെ.മാണി തന്നെ എന്ന് തെളിച്ചുപറഞ്ഞിരിക്കുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ.

തിരഞ്ഞെടുപ്പ് കമ്മീഷൻ കേസിൽ ജോസ് കെ മാണിക്ക് വിജയം. പാർട്ടി ചിഹ്നമായ രണ്ടില ഇനി ജോസ് കെ മാണി പക്ഷത്തിന് അവകാശപ്പട്ടതാണ്. യഥാർത്ഥ പാർട്ടിയായി കേരളാ കോൺഗ്രസ് ജോസ് പക്ഷത്തെ പ്രഖ്യാപിച്ചും ഇലക്ഷൻ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു .

മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിൽ രണ്ട് അംഗങ്ങളും ജോസ് കെ മാണിക്കു അനുകൂലമായി വിധി എഴുതുകയായിരുന്നു. കമ്മീഷണർ അശോക് ലവാസ വിയോജന കുറിപ്പ് എഴുതുകയും ചെയ്തു. ഇതോടെ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലെ അവിശ്വാസ പ്രമേയത്തിൽ റോഷി അഗസ്റ്റിന്റെ വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത പിജെ ജോസഫും മോൻസ് ജോസഫും അയോഗ്യരാകും. ജോസ് പക്ഷത്തെ പുറത്താക്കിയ യു ഡി എഫും പ്രതിസന്ധിയിലാകും .ഇനി നിയമസഭയിലെ വോട്ടിങ്ങിൽ റോഷി അഗസ്റ്റിനെ അനുസരിക്കാൻ ജോസഫും കൂട്ടരും നിർബന്ധിതരാകും .

തിരഞ്ഞെടുപ്പ് കമ്മീഷൻ കേസിൽ ജോസ് വിഭാഗത്തിനായി സുപ്രീം കോടതി അഭിഭാഷകരായ അഡ്വ . കൃഷ്ണൻ വേണുഗോപാൽ, പല്ലവ് സിസോഡിയ, ഹൈക്കോടതി അഭിഭാഷകൻ അഡ്വ . ജോർജി ജോണി വാരിക്കാട്ട് എന്നിവർ ഹാജരായി

ജോസഫിന്റെ നീക്കം പൊളിച്ച് ജോസ്.കെ.മാണി

പാർട്ടി പിടിച്ചെടുക്കാനുള്ള പി.ജെ.ജോസഫിന്റെ ശ്രമമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവോടെ പൊളിഞ്ഞത്. നിയമസഭയിലെ ഇരിപ്പടപ്രശ്‌നം അടക്കം എല്ലാത്തിലും ഉടക്കിട്ട ജോസഫ് ഇപ്പോൾ പാർട്ടി വിമതനായി മാറിയിരിക്കുകയാണ്. രണ്ട് പാർലമെന്റ് അംഗങ്ങളെ ജോസ് കെ.മാണി പക്ഷത്തിന് കിട്ടിയത് പാർട്ടി അംഗീകാരവും രണ്ടില ചിഹ്നവും കൈപ്പിടിൽ ഒതുക്കാൻ സഹായകമായി. സമ്മർദ്ദങ്ങൾക്ക് വഴങ്ങി കോട്ടയം പാർലമെന്റ് സീററ് ജോസഫിന് വിട്ടു നൽകിയിരുന്നുവെങ്കിൽ ഇന്ന് പാർട്ടി അംഗീകാരം ജോസഫ് കൊണ്ടു പോയേനെ. കേരള കോൺ.(എം)) ഭരണഘടന പ്രകാരം പാർട്ടി ചെയർമാനാണ് അധികാര കേന്ദ്രം. അതുകൊണ്ട് തന്നെയാണ് ചെയർമാൻ പദവിക്കായി ജോസഫ് കിണഞ്ഞ് പരിശ്രമിച്ചത്. എന്നാൽ, ഇടക്കാലത്ത് തിരിച്ചടി നേരിട്ടെങ്കിലും താൻ അച്ഛന്റെ മകൻ തന്നെയെന്ന് തെളിയിച്ച് ജോസ് കെ മാണി തന്ത്രങ്ങളിലൂടെ ജയിച്ചുകയറി.

ബാർ കോഴ വിവാദത്തെ തുടർന്ന് മാണിക്ക് രാജി വയ്‌ക്കേണ്ടി വന്നതും പാർട്ടിയിലെ മുറുമുറുപ്പും എല്ലാം മുതലെടുത്ത് ജോസഫ് കരുക്കൾ നീക്കുകയായിരുന്നു. 84 കാരനായ പാർട്ടി ചെയർമാൻ കെ.എം.മാണി ഗുരുതര രോഗ ബാധിതനാണെന്ന് കൂടി വന്നതോടെ കാര്യങ്ങൾ എളുപ്പമാകുമെന്ന് ജോസഫ് പ്രത്യാശിച്ചു.

അതിനിടെ യു.ഡി.എഫ് വിട്ട മാണി ഗ്രൂപ്പ് യു.ഡി.എഫിൽ തിരികെ പ്രവേശിക്കുന്നതിനായി ലഭിച്ച രാജ്യസഭാ സീറ്റ് സ്ഥാനം ഒഴിയുന്ന പാർട്ടി ജനറൽ സെകട്ടറി കൂടിയായ ജോയി എബ്രഹാമിന് തന്നെ നൽകണമെന്ന് ജോസഫ് വാശി പിടിച്ചു ഇതോടെ പാർട്ടിയുടെ ഓഫീസ് ചാർജ്ജ് ജനറൽ സെക്രട്ടറിയുടെ പിന്തുണ കൂടി ജോസഫ് ഉറപ്പാക്കി.ജോയി എബ്രഹാമിന് രാജ്യസഭാ സീറ്റ് തുടർന്നും നൽകുന്നില്ലെങ്കിൽ മറ്റാർക്കും കൊടുക്കരുതെന്നും ജോസ്- കെ.മാണി ഏറ്റെടുക്കണമെന്നും ജോസഫ് വ്യവസ്ഥ വച്ചു.

കലാപക്കൊടി ഉയർത്തി ജോസഫ്

പാർട്ടി യോഗത്തിന് ശേഷം പി.ജെ.ജോസഫ് തന്നെ ജോസ്.കെ.മാണിയായിരിക്കും രാജ്യസഭാ സീറ്റിൽ മത്സരിക്കുന്നതെന്ന് പ്രഖ്യാപിച്ചു. ജോസ്.കെ.മാണി രാജിവയ്ക്കുന്ന പാർലമെന്റ് സീറ്റ് ലക്ഷ്യം വച്ചാണ് പി.ജെ. ജോസഫ് ഈ നീക്കം മുൻകൂട്ടി ആസൂത്രണം ചെയ്ത് വിജയിപ്പിച്ചത്. വിചാരിച്ചത് പോലെ തന്നെ കോട്ടയം പാർലമന്റ് സീറ്റിൽ ജോസഫ് അവകാശം ഉന്നയിച്ചു. പാർട്ടിയിൽ ആഭ്യന്തര കലാപമായി.

മാണി വിഭാഗം വളരെ കരുതലോടെ നീങ്ങി തോമസ് ചാഴികാടന്നെ സ്ഥാനാർത്ഥിയാക്കി വൻ ഭൂരിപക്ഷത്തിന് വിജയിപ്പിച്ചു. ഇതോടെ കലിയിളകിയ ജോസഫ് പാർട്ടിയിൽ ഭിന്നിപ്പിനുള്ള ശ്രമം ആരംഭിച്ചുഇതിനിടെയുണ്ടായപാർട്ടി ചെയർമാന്റെ മരണം അവസരമാക്കി പി.ജെ ' ജോസഫ് പാർട്ടി പിടിച്ചെടുക്കുവാൻ കരുക്കൾ നീക്കി. മാണിഗ്രൂപ്പിലുണ്ടായിരുന്ന മുൻ .എംപിയും പാർട്ടി ഓഫീസ് ചാർജ് ജനാൽ സെക്രട്ടറിയുമായ ജോയി എബ്രാഹം മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, വിക്ടർ ടി.തോമസ്, കൊട്ടാരക്കര പൊന്നച്ചൻ, അറയ്ക്കൽ ബാലകൃഷ്ണപിള്ള എന്നിവരെ തന്റെ പക്ഷത്ത് ജോസഫ് ചേർത്തു.

പാർട്ടി ചെയർമാൻ മരിച്ചിട്ടും സംസ്ഥാന കമ്മിറ്റി പോലും ചേരാതെയും ഒരു അനുസ്മരണാചങ്ങെു പോലും നടത്താതെയും നീട്ടികൊണ്ടു പോയി.കെ.എം.മാണിയുടെ ചരമദിനം വിപുലമായി ആചരിക്കുന്നതിനുള്ള നിർദ്ദേശം ജോസ്.കെ.മാണി നേരിട്ട് ജോസഫിനെ അറിയിച്ചു. ഇതോടൊപ്പം ചെയർമാന്റെ ഒഴിവ് നികത്തുന്നതി നുള്ള നിർദ്ദേശവും പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ ജോയി എബ്രാഹം മുഖേന ജോസഫിനെ അറിയിച്ചു

പി.ജെ.ജോസഫ് പാർട്ടി ലീഡർ, സി.എഫ് തോമസ് പാർട്ടി ചെയർമാൻ, ജോസ്.കെ.മാണി വർക്കിങ് ചെയർമാൻ എന്ന നിലയിലായിരുന്നു ജോയി എബ്രാഹവും കൂട്ടരും ജോസഫിനു മുന്നിൽ നിർദ്ദേശം വച്ചത്. വൈസ് ചെയർമാനായി തുടരാനും ജോസ് കെ.മാണി തയ്യാറായിരുന്നു. സി.എഫ്. തോമസിനെ ചെയർമാൻ ആക്ക ണമെന്നത് മാത്രമായിരുന്നു. ജോസ്.കെ.മാണിയുടെ നിർബന്ധം'

എന്നാൽ ജോസഫ് ഈ നിർദ്ദേശം പാടെ തള്ളി.പാർട്ടി ലീഡറും വർക്കിീഗ് ചെയർമാനും താൻ തന്നെയായിരിക്കുമെന്നും ജോസ് കെ - മാണി വൈസ് ചെയർമാൻ മാത്രമായിരിക്കുമെന്നും ജോസഫ് വിഭാഗത്തിലെ ടി. യു. കുരുവിള കൂടി വൈസ് ചെയർമാൻ ആകുമെന്നും ജോസഫ് ശഠിച്ചു.ഇത് മാണിവിഭാഗം തള്ളി.

പി.ജെ.ജോസഫിന്റെ മേൽ മാണി വിഭാഗം സമ്മർദ്ദം ശക്തമായപ്പോൾ തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി കൂടി സർവ്വകക്ഷി അനുസ്മരണ യോഗം ചേരുന്നതിനും അതിനു ശേഷം പാർട്ടി ചെയർമാന്റെ ഒഴിവ് നികത്തുന്നതിനും തീരുമാനമെടുത്തു.

അപകടം മണത്ത് മാണി വിഭാഗം

മാണിയുടെ ഒഴിവ് നികത്താനുള്ള നീക്കം തിരുവനന്തപുരം അഡീഷണൽ കോടതിയിൽ നിന്നും 15. 5.2019 ൽ ജോസഫ് വിഭാഗത്തിലെ ആദിക്കാൻ മനോജ് ഫയൽ ചെയ്ത കേസിൽ സ്റ്റേ വാങ്ങി ജോസഫിന്റെ മാണി വിഭാഗം നീക്കം പൊളിച്ചു. തുടർന്നാണ് മാണിവിഭാഗം കോട്ടയത്ത് ചേർന്ന് ജോസ്.കെ.മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്.

കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് നൽകിയിരുന്ന പാർട്ടി ഭാരവാഹികളുടെയും പാർട്ടി സെക്രട്ടേറായ ററിന്റെയും സംസ്ഥാന കമ്മിറ്റിയുടെയും ഭൂരിപക്ഷ പിന്തുണ ഉറപ്പിച്ച് നിർത്തുവാൻ ജോസ്.കെ.മാണിക്ക് കഴിഞ്ഞതാണ് അനുകൂല നടപടി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിൽ നിന്നും നേടിയെടുക്കുവാൻ ജോസ്.കെ.മാണി വിഭാഗത്തിന് കഴിഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ട രണ്ട് എംപി.മാരും രണ്ട് എം.എൽ എ മാരും ജോസ്.കെ.മാണി യോടൊപ്പമായിരുന്നത് വലിയ നേട്ടമായി.

അവസാന ചിരി ജോസ് കെ മാണിക്ക്‌

പാർട്ടി അംഗീകാരവും രണ്ടില ചിഹ്നവും ജോസ്.കെ.മാണിക്ക് ലഭിച്ചതോടെ പി.ജെ ജോസഫും കൂട്ടരും ഇനി മുതൽ വിമതരായി. ഇനി ജോസ് കെ.മാണിയുടെ വിപ്പ് ലംഘിച്ചാൽ ജോസഫിനെ അനുകൂലിക്കുന്ന ജനപ്രതിനിധികൾ ആയോഗ്യരാവും. ജനപ്രതിനിധികൾക്ക് ഇനി കൂറുമാറി ജോസഫിനൊടൊപ്പം നിൽകാനാവാത്ത സ്ഥിതിയുണ്ടാവും. പി.ജെ.ജോസഫിനും കൂട്ടർക്കും ഇനി പുതിയ പാർട്ടി രജിസ്റ്റർ ചെയ്യേണ്ടി വരും. എന്നാൽ അംഗീകാരം ലഭിക്കില്ലെന്നാണ് സൂചന.

രജിട്രേഡ് ചിഹ്നവും അംഗീകാരവും ലഭിക്കുന്ന മെങ്കിൽ ചട്ടം അനുസരിച്ച് ഒരു എംപി.യോ, 4 എംഎ‍ൽഎമാരോ അല്ലെങ്കിൽ 6% വോട്ടോ ലഭിച്ചിരിക്കണം. ഇത് ഒന്നും ജോസഫ് വിഭാഗത്തിന് നിലവിൽ ഇല്ല.ഇനി.കേ.കോൺ എന്ന ലേബലിൽ പാർട്ടി രജിസ്‌ട്രേഷനും ബുദ്ധിമുട്ടായിരിക്കും.കോട്ടയം എംപി സ്ഥാനം ജോസഫ് വിഭാഗം കൈവശപ്പെടുത്തിയിരുന്നുവെങ്കിൽ ഇന്ന് ജോസ് കെ മാണിക്ക് രണ്ടില ചിഹ്നവും പാർട്ടി അംഗീകാരവും ലഭിക്കുമായിരുന്നില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP