Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുന്നണിയുമായുള്ള പ്രശ്‌നങ്ങൾ അവസാനിച്ചെന്ന് ജോണി നെല്ലൂർ; ഔഷധി-പാർട്ടി ചെയർമാൻ സ്ഥാനങ്ങൾ രാജിവച്ച തീരുമാനം പിൻവലിച്ചു

മുന്നണിയുമായുള്ള പ്രശ്‌നങ്ങൾ അവസാനിച്ചെന്ന് ജോണി നെല്ലൂർ; ഔഷധി-പാർട്ടി ചെയർമാൻ സ്ഥാനങ്ങൾ രാജിവച്ച തീരുമാനം പിൻവലിച്ചു

കോട്ടയം: മുന്നണിയുമായുള്ള പ്രശ്‌നങ്ങൾ അവസാനിച്ചെന്നു ജോണി നെല്ലൂർ. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കുശേഷമായിരുന്നു ജോണി നെല്ലൂരിന്റെ പ്രതികരണം.

ഔഷധി ചെയർമാൻ സ്ഥാനവും പാർട്ടി ചെയർമാൻ സ്ഥാനവും രാജിവച്ച തീരുമാനവും ജോണി നെല്ലൂർ പിൻവലിച്ചു. ജോണി നെല്ലൂരിനെ യുഡിഎഫ് സെക്രട്ടറി ആക്കുമെന്നും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം യുഡിഫെ് യോഗത്തിലുണ്ടാകുമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.

ജോണി നെല്ലൂരിന് സീറ്റ് നൽകാൻ കഴിയാത്തതു പ്രത്യേക സാഹചര്യത്തിലാണ്. നേതാക്കാൾ തെറ്റു തിരുത്തിയതിൽ സന്തോഷമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അങ്കമാലി സീറ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ജോണി നെല്ലൂർ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ സ്ഥാനം രാജിവയ്ക്കുകയും യുഡിഎഫ് വിടുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP