Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്ന് പറഞ്ഞ് മുസ്ലിംലീഗ് തുടർ സമരത്തിന് ഒരുങ്ങുമ്പോൾ വെട്ടിലാക്കി സമസ്തയുടെ നിലപാട്; വഖഫ് വിഷയത്തിൽ സമസ്ത സമരം പ്രഖ്യാപിച്ചിട്ടില്ലെന്ന് ജിഫ്രി തങ്ങൾ; മാന്യമായി ഇടപെട്ട മുഖ്യമന്ത്രിയെ വിശ്വസിക്കുന്നതായും തങ്ങൾ; ലീഗിന്റെ രാഷ്ട്രീയ റാലിയിൽ പങ്കെടുക്കുന്നത് ലീഗുകാരാണെന്നും തങ്ങൾ

മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്ന് പറഞ്ഞ് മുസ്ലിംലീഗ് തുടർ സമരത്തിന് ഒരുങ്ങുമ്പോൾ വെട്ടിലാക്കി സമസ്തയുടെ നിലപാട്; വഖഫ് വിഷയത്തിൽ സമസ്ത സമരം പ്രഖ്യാപിച്ചിട്ടില്ലെന്ന് ജിഫ്രി തങ്ങൾ; മാന്യമായി ഇടപെട്ട മുഖ്യമന്ത്രിയെ വിശ്വസിക്കുന്നതായും തങ്ങൾ; ലീഗിന്റെ രാഷ്ട്രീയ റാലിയിൽ പങ്കെടുക്കുന്നത് ലീഗുകാരാണെന്നും തങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മുസ്ലിംലീഗിനെ വെട്ടിലാക്കി സമസ്തയുടെ നിലപാട്. വഖഫ് വിഷയത്തിൽ സർക്കാറിനെതിരായ നിലപാട് സമസ്ത മയപ്പെടുത്തിയതോടെ ഈ വിഷയത്തിൽ സമരം പ്രഖ്യാപിച്ച ലീഗിന് കൂടുതൽ വെട്ടിലാക്കുന്ന വിധത്തിലാണ് ജിഫ്രി മുത്തുകക്കോയ തങ്ങളുടെ നിലപാട്. സമസ്ത സമരത്തിനില്ലെന്നും ഒരു പാർട്ടിയോടും അകലമില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. സമസ്ത നേരത്തെയും സമരം പ്രഖ്യാപിച്ചിട്ടില്ലെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. ഒരു പ്രതിഷേധ പ്രമേയം പാസാക്കാനും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാനുമാണ് സമസ്ത തീരുമാനിച്ചത്. അതിനിടെ വിഷയം സംസാരിച്ചു തീർക്കണമെന്ന് മുഖ്യമന്ത്രി ഇങ്ങോണ്ട് ആവശ്യപ്പെടുകയുമായിരുന്നു. മാന്യമായാണ് മുഖ്യമന്ത്രി ഇടപെട്ടത്. തുടർ നടപടികൾ മരവിപ്പിച്ചുവെന്നും മറ്റു കാര്യങ്ങൾ ആലോചിച്ച് തീരുമാനിക്കാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

സമസ്തയെ സംബന്ധിച്ചിടത്തോളം സമരം എന്നൊരു സംഗതിയില്ലെന്നും ജിഫ്രി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ലീഗിന്റെ റാലി രാഷ്ട്രീയ റാലിയാണെന്നും അതിൽ പങ്കെടുക്കുന്നത് ലീഗുകാരാണ് തീരുമാനിക്കേണ്ടതെന്നും തങ്ങൾ പറഞ്ഞു. പൊതുകോർഡിനേഷൻ കമ്മിറ്റിയെന്നത് സമസ്തക്കില്ലെന്നും അത് ആവശ്യം വരുമ്പോൾ തങ്ങന്മാരൊക്കെ വിളിക്കുമ്പോൾ കൂടി ചർച്ച ചെയ്യാമെന്നും തങ്ങൾ പറഞ്ഞു. മുസ്‌ലിം കോഡിനേഷൻ കമ്മിറ്റിയുടെ തുരുമാനം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടെ പ്രതികരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.

അതേസമയം വഖഫ് ബോർഡ് ജീവനക്കാരുടെ നിയമനം പി.എസ്.സിക്കു വിട്ടതിനെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ തുടർപരിപാടികൾ ആലോചിക്കാൻ സമസ്ത നേതൃയോഗം ഇന്ന് ചേരും. മലപ്പുറം ചേളാരിയിലാണ് ഏകോപന സമിതി യോഗം ചേരുക. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ വിവരങ്ങൾ സമസ്ത നേതാക്കൾ യോഗത്തിൽ അറിയിക്കും. വ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ വഖഫ് നിയമനങ്ങൾ പിഎസ് സിക്ക് വിടാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോവുകയായിരുന്നു. നിയമനം പിഎസ് സി ക്ക് വിടും മുമ്പ് വിശദമായ ചർച്ച നടത്തുമെന്നും അത് വരെ തൽസ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. സമസ്ത നേതാക്കളുമായുള്ള ചർച്ചയിലാണ് സർക്കാരിന് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ശുഭപ്രതീക്ഷയുണ്ടെന്നും നിയമം റദ്ദാക്കണമെന്നും സമസ്ത നേതാക്കൾ ആവശ്യപ്പെട്ടു.

വഖഫ് നിയമനവിവാദത്തിൽ ലീഗ് അടക്കമുള്ള സംഘടനകൾ വമ്പൻ സംയുക്ത സമരത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സർക്കാരിന്റെ പിന്മാറ്റം. നിയമസഭ ബിൽ പാസാക്കി ഒരു മാസം തികയും മുൻപാണ് പിന്നോട്ട് പോകൽ. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം നവംബർ 9ന് സഭയിൽ പാസാക്കി ഗവർണർ ഒപ്പിട്ട് 14ന് ഗസറ്റ് വിജ്ഞാപനം ഇറക്കി. പിന്നോട്ടില്ലെന്ന് ഇതുവരെ ആവർത്തിച്ച മുഖ്യമന്ത്രി സമസ്തയുമായുള്ള ചർച്ചക്ക് ശേഷം ഇറക്കിയ വാർത്താകുറിപ്പിൽ സർക്കാരിന് പിടിവാശിയില്ലെന്ന് വ്യക്തമാക്കി. പിഎസ് സി നിയമനത്തിൽ വഖഫ് ബോർഡാണ് തീരുമാനമെടുത്തതെന്നും സർക്കാരിന്റെ നിർദേശമായിരുന്നില്ല എന്നും പ്രത്യേകം വിശദീകരിക്കാനും സർക്കാർ ശ്രമിക്കുന്നു. സംയുക്ത സമര സമിതിയിൽ നിന്നും സമസ്തയെ മാത്രമായി ക്ഷണിച്ചാണ് തീരുമാനത്തിൽ നിന്നുള്ള പിന്നോട്ട് പോകൽ പ്രഖ്യാപിച്ചത് സർക്കാരിന്റെ തന്ത്രമാണ്.

വഖഫ് ബോർഡിന് വിട്ടാൽ മുസ്ലിം വിഭാഗത്തിലല്ലാത്തവർക്കും വഖഫ് ബോർഡിൽ നിയമനം കിട്ടുമെന്ന പ്രചാരണവും നേതാക്കൾ മുഖ്യമന്തിയുടെ ശ്രദ്ധയിൽപ്പെടുത്തി. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് മുഖ്യമന്ത്രി നൽകിയ മറുപടി. ചുരുക്കത്തിൽ സമുദായ പിന്തുണയോടെ വൻ രാഷ്ട്രീയ സമരമായി മാറിയേക്കാമായിരുന്ന ഒന്നിലാണ് സർക്കാർ പ്രബല പണ്ഡിതസഭയെ കൂട്ടുപിടിച്ച് തൽക്കാലം പരിക്കുകളൊഴിവാക്കിയത്. നിയമനം പിഎസ് സി ക്ക് വിടുന്നതിന്റെ ഭാഗമായി സർക്കാർ ഇനി പ്രത്യേക ചട്ടങ്ങൾ തയ്യാറാക്കില്ല, പ്രത്യേക റിക്രൂട്ട്‌മെന്റ് ബോർഡ് അടക്കമുള്ള ബദൽ നടപടികൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP