Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസ് ആഭിമുഖ്യമുള്ള കുടുംബത്തിൽ ജനനം; അടിയന്തിരാവസ്ഥ കാലത്ത് സജീവ പൊതുപ്രവർത്തകനായ മുരളീധരൻ ബ്രണ്ണൻ കോളജിൽ നിന്നും കരസ്ഥമാക്കിയത് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം; 25-ാം വയസ്സിൽ സർക്കാർ ജോലി രാജിവെച്ച് എബിവിപിയുടെ സംഘടനാ സെക്രട്ടറി; സ്വന്തം കുഞ്ഞുങ്ങൾ പോലും വേണ്ടെന്നു വെച്ച് രാജ്യ സേവനം നടത്തുന്ന കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖത്തിനിത് അർഹതയ്ക്കു കിട്ടിയ അംഗീകാരം

കോൺഗ്രസ് ആഭിമുഖ്യമുള്ള കുടുംബത്തിൽ ജനനം; അടിയന്തിരാവസ്ഥ കാലത്ത് സജീവ പൊതുപ്രവർത്തകനായ മുരളീധരൻ ബ്രണ്ണൻ കോളജിൽ നിന്നും കരസ്ഥമാക്കിയത് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം; 25-ാം വയസ്സിൽ സർക്കാർ ജോലി രാജിവെച്ച് എബിവിപിയുടെ സംഘടനാ സെക്രട്ടറി; സ്വന്തം കുഞ്ഞുങ്ങൾ പോലും വേണ്ടെന്നു വെച്ച് രാജ്യ സേവനം നടത്തുന്ന കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖത്തിനിത് അർഹതയ്ക്കു കിട്ടിയ അംഗീകാരം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: രണ്ടാം മോദി സർക്കാരിൽ കേരളത്തിന് വി മുരളീധരനിലൂടെ പ്രാതിനിധ്യം ലഭിക്കുമ്പോൾ അംഗീകരിക്കപ്പെടുന്നത് രാജ്യസേവനത്തിനായി സ്വയം അർപ്പിക്കപ്പെട്ട നേതാവിനെ. സർക്കാർ ജോലിയും സ്വന്തം കുട്ടിയും പോലും പൊതുപ്രവർത്തനത്തിന് മുന്നിൽ തടസ്സവും ബാധ്യതയും ആകരുതെന്നു കരുതിയ കേരള രാഷ്ട്രീയത്തിലെ ഈ സൗമ്യ സാന്നിധ്യം രാജ്യത്തിന്റെ അധികാര സോപാനം നടന്നു കയറുമ്പോൾ പാർട്ടി പ്രവർത്തകർക്കും സ്വന്തം ഭാര്യയ്ക്കും ഇത് അഭിമാന മുഹൂർത്തം.

കേരളത്തിലെ പാർട്ടി പ്രവർത്തകരുടെ വിജയമാണ് മുരളീധരന്റെ മന്ത്രിസ്ഥാനമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ജയശ്രീ. രണ്ടാം എൻഡിഎ സർക്കാരിൽ വി മുരളീധരൻ മന്ത്രിയാകുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ജയശ്രീ. മന്ത്രിസ്ഥാനം ഉണ്ടെന്ന് കേന്ദ്രത്തിൽ നിന്ന് വിളിച്ചറിയിച്ചതായി മുരളീധരൻ അറിയിച്ചുവെന്നും അവർ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ചേളന്നൂർ എസ്.എൻ. കോളേജിലെ സംസ്‌കൃതം അദ്ധ്യാപികയാണ് ഡോ. കെ.എസ് ജയശ്രീ.

രാജ്യ സേവനത്തിനായി സ്വന്തമായി കുഞ്ഞുങ്ങൾ പോലും വേണ്ടെന്ന് തീരുമാനിച്ച് പൊതുരംഗത്ത് ഇറങ്ങിയവരാണ് താനും മുരളീധരനും എന്ന് ജയശ്രീ വ്യക്തമാക്കി. സ്ത്രീ ചേതന എന്ന സംഘടന രൂപീകരിച്ചാണ് താൻ പൊതു രംഗത്ത് പ്രവർത്തിക്കുന്നതെന്നും ജയശ്രീ കൂട്ടിച്ചേർത്തു. തീരുമാനത്തിൽ സന്തോഷമുണ്ടെന്നും ഡൽഹിയിലേക്ക് പോകുന്ന കാര്യം പിന്നീട് ആലോചിക്കുമെന്നും ജയശ്രീ പറഞ്ഞു.

അതേസമയം കേരളത്തിലെ ജനങ്ങൾക്ക് കിട്ടിയ അംഗീകരമാണ് തന്റെ മന്ത്രി സ്ഥാനമെന്ന് വി മുരളീധരൻ ഡൽഹിയിൽ നിന്ന് പ്രതികരിച്ചു. നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയെ പിന്തുണക്കാൻ ആരെയും തെരഞ്ഞെടുത്തില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ മോദി കൈവിടില്ല. ഇതിന്റെ സൂചനയായാണ് മോദി ടീമിന്റെ ഭാഗമാകാൻ ക്ഷണിച്ചിരിക്കുന്നതെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു.

ഉത്തരവാദിത്വം അതിന് അർഹിക്കുന്ന ഗൗരവത്തോടെ നിറവേറ്റാനുള്ള പരിശ്രമമാണ് തന്റെ ഭാഗത്തുനിന്ന് ഉണ്ടാകുക എന്ന് മുരളീധരൻ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം കൈവരിച്ചു. സംസ്ഥാനങ്ങളുടെ ഉയർച്ചയ്ക്കുവേണ്ടിയുള്ള ഒരു സർക്കാർ രൂപീകരിക്കുന്നു. അത്തരത്തിലാണ് കേരളത്തിൽനിന്നുള്ള ഒരു പ്രതിനിധിയെ തെരഞ്ഞെടുത്തതിനെ കാണുന്നത്.

നരേന്ദ്ര മോദി സർക്കാറിന്റെ രണ്ടാമൂഴത്തിൽ കേന്ദ്രമന്ത്രിയാവുന്ന വി. മുരളീധരൻ തലശ്ശേരി എരഞ്ഞോളി സ്വദേശിയാണ്. ഇപ്പോൾ കോഴിക്കോട് എരഞ്ഞിപ്പാലത്താണ് താമസം. കോൺഗ്രസ് ആഭിമുഖ്യമുള്ള കുടുംബത്തിലാണ് ജനിച്ചത്. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ എ.ബി.വി.പിയുടെ സജീവ പ്രവർത്തകനായിരുന്നു. അടിയന്തരാവസ്ഥ കാലഘട്ടത്തിലാണ് പൊതു പ്രവർത്തകൻ എന്ന നിലയിൽ വി. മുരളീധരൻ രംഗത്തെത്തുന്നത്. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം നേടി.

1980ൽ എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി. 1983ൽ 25ാം വയസിൽ സർക്കാർ ജോലി രാജിവെച്ച് വി. മുരളീധരൻ എ.ബി.വി.പിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു. 1987 മുതൽ 1990 വരെ സംസ്ഥാന സംഘടനാ സെക്രട്ടറി ചുമതലയോടൊപ്പം എബിവിപി അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചു.

1998ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെയാണ് മുരളീധരൻ ബിജെപി നേതൃത്വനിരയിലേക്ക് വരുന്നത്. 1999ൽ എ.ബി. വാജ്‌പേയ് സർക്കാർ അധികാരത്തിലേറിയ ശേഷം നെഹ്‌റു യുവ കേന്ദ്രയുടെ ചെയർമാനായി. 2002 മുതൽ 2004 വരെ നെഹ്‌റു യുവകേന്ദ്രയുടെ ഡയറക്ടർ ജനറലും ഖാദി വില്ലേജ് കമ്മീഷനു കീഴിലെ യൂത്ത് എംപ്ലോയിമന്റെ് ജെനറേഷൻ ടാസ്‌ക് ഫോർസിന്റെ കൺവീനറുമായിരുന്നു. ബിജെപിയുടെ ദേശീയ നിർവാഹക സമിതി അംഗമാണ്. ഏറെ കാലം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ച മുരളീധരന് ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്.

2018 ഏപ്രിൽ 3 ന് മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമായി. കേരളത്തിൽ നിന്ന് അൽഫോൻസ് കണ്ണന്താനം, കുമ്മനം രാജശേഖരൻ എന്നിവരെയെല്ലാം പിന്തള്ളിയാണ് വി. മുരളീധരന് ഇക്കുറി നറുക്ക് വീണത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP