Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എൻഡിഎ സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ച ജയറാം നേരെ പോയത് പിണറായിക്ക് പിന്തുണ അഭ്യർത്ഥിക്കാൻ; വേദി പങ്കിട്ടെങ്കിലും വോട്ട് അഭ്യാർത്ഥിച്ചില്ല: സുരേഷ് ഗോപിയുടെ പാതയിലാണോ സഞ്ചാരമെന്ന് ചോദിച്ച് മറ്റു പാർട്ടിക്കാർ

എൻഡിഎ സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ച ജയറാം നേരെ പോയത് പിണറായിക്ക് പിന്തുണ അഭ്യർത്ഥിക്കാൻ; വേദി പങ്കിട്ടെങ്കിലും വോട്ട് അഭ്യാർത്ഥിച്ചില്ല: സുരേഷ് ഗോപിയുടെ പാതയിലാണോ സഞ്ചാരമെന്ന് ചോദിച്ച് മറ്റു പാർട്ടിക്കാർ

കണ്ണൂർ: കേരളത്തിലെ ജനകീയനായ സൂപ്പർസ്റ്റാറായിരുന്നു സുരേഷ് ഗോപി. എന്നാൽ രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെയാണ് അദ്ദേഹത്തിനെതിരെ എപ്പോഴും വിമർശനങ്ങൾ ഉയർന്നുവന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വേളയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കും വി എസ് അച്യുതാനന്ദനും ഒരേ സമയം വോട്ടു ചോദിച്ചു പോയ ചരിത്രം അദ്ദേഹത്തിനുണ്ട്. അതിന് ശേഷം അദ്ദേഹം ബിജെപിയോട് ഒപ്പം നിൽക്കുകയും ഇപ്പോൾ രാജ്യസഭയിൽ എത്തുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി നിരവധി താരങ്ങൾ പ്രചരണത്തിനായി രംഗത്തുണ്ട്.

ഏറ്റവും ഒടുവിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടു ചോദിച്ചെത്തിയത് നടൻ ജയറാമാണ്. അതുകൊണ്ട് തന്നെ ജയറാമും ബിജെപിയുടെ ഭാഗമാകുമോ എന്ന് ചിലർ ചോദിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചോദിക്കാൻ കാരണം ജയറാമിന്റെ രണ്ട് നിലപാട് തന്നെയാണ്. എൻഡിഎ സ്ഥാനാർത്ഥിക്ക് വോട്ടു ചോദിച്ച ശേഷം ജയറാം പോയത് പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കായിരുന്നു.

ജയറാമിനെ പിണറായി വിജയന് വോട്ട് ചോദിക്കാനായി ധർമ്മടത്താണ് എത്തിച്ചത്. സാംസ്‌കാരിക കേരളം പിണറായി വിജയനൊപ്പമുണ്ടാകുമെന്ന് പ്രഖ്യാപനവുമായി സ്വരലയ ഒരുക്കിയ 'വിജയപഥം' പരിപാടിയിലാണ് നടൻ ജയറാമിനെയും അണിനിരത്തിയത്. എന്നാൽ പരിപാടിയിൽ പങ്കെടുത്ത ഒട്ടുമിക്ക ആളുകളും പിണറായിക്കൊപ്പം വേദി പങ്കിട്ടെങ്കിലും അദ്ദേഹത്തിന് വോട്ട് ചെയ്യണമെന്ന് ജയറാം മാത്രം ആവശ്യപ്പെട്ടില്ല.

കളമശേരി നിയോജക മണ്ഡലത്തിലെ ബിഡിജെഎസ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ച് ജയറാം എൻഡിഎ വേദിയിലത്തിയിരുന്നു. ഇതിന് ശേഷം രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ജയറാം സിപിഐ(എം) സംഘടിപ്പിച്ച വേദിയിലെത്തിയത്. കളമശ്ശേരിയിൽ വച്ച് പ്രസംഗിച്ച ജയറാം ഭാരതീയ സംസ്‌കാരം ഉൾക്കൊള്ളാൻ മനസ്സുള്ളവരെ മാത്രമേ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കാവൂ എന്നും ആ ഗുണങ്ങൾ എൻഡിഎ സ്ഥാനാർത്ഥിക്കുണ്ടെന്നും പറഞ്ഞിരുന്നു.

സാംസ്‌കാരിക കേരളം പിണറായിക്കൊപ്പം എന്ന വിശേഷണവുമായി നടത്തിയ പരിപാടിയിൽ കഥാകൃത്ത് ടി പത്മനാഭനാഭനാണ് ഉദ്ഘാടനം ചെയ്തത്. ജയറാം വിജയപദം പരിപാടിക്ക് വിളക്കുകൊളുത്തി. പിണറായി വിജയൻ സാഹിത്യ സൃഷ്ടി നടത്താതിരുന്നത് നമ്മുടെ നിർഭാഗ്യമാണെന്ന് ടി പത്മനാഭൻ പറഞ്ഞു. പിണറായി സാഹിത്യലേഖനങ്ങളെഴുതിയില്ലെങ്കിലും സാഹിത്യ സമ്മേളനങ്ങളിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ വിസ്മയപ്പെടുത്തിയ ഭാഷാ വൈഭവത്തോടെയായിരുന്നുവെന്ന് ടി പത്മനാഭൻ പറഞ്ഞു. പൊതുപ്രവർത്തനത്തിനിടയിലും കെ കേളപ്പൻ ബഷീറിന്റെ സാഹിത്യ സംഭാവനകളെ കുറിച്ച് വിലപ്പെട്ട നിരൂപണമെഴുതിയത് പോലുള്ള പാരമ്പര്യമാണ് പിണറായിയിൽ താൻ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകൻ ലെനിൻ രാജേന്ദ്രൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, പ്രഭാവർമ്മ എന്നിവരായിരുന്നു മുഖ്യാതിഥികൾ. ഇതിന്റെ തുടർച്ചയായി സംഗീതവിരുന്നും മറ്റ് കലാപരിപാടികളും നടന്നു. സംഗീത സംവിധായകൻ എം ജയചന്ദ്രൻ, ഔസേപ്പച്ചൻ, രമേശ് നാരായണൻ, മാധുരി, പികെ മേദിനി, മച്ചാട്ട് വാസന്തി, മഞ്ജരി, സിതാര, രാജലക്ഷ്മി, കെക നിഷാദ്, മധുശ്രീ, മധുവന്തി തുടങ്ങിയവർ ഗാനങ്ങളാലപിച്ചു. എരഞ്ഞോളി മൂസയും സംഘവും അവതരിപ്പിച്ച മാപ്പിളപ്പാട്ടുമുണ്ടായി. കോട്ടയം നസീർ, നാദിർഷാ എന്നിവരുടെ നേതൃത്വത്തിൽ കോമഡി ഷോയും അരങ്ങേറി. പരിപാടിയിൽ ആശംസയർപ്പിച്ച മറ്റെല്ലെവരും പിണറായി വിജയന് വോട്ട് അഭ്യർത്ഥിക്കുക കൂടി ചെയ്തു.

എന്നാൽപരിപാടിയിൽ പങ്കെടുത്ത മറ്റ് താരങ്ങളാരും മുന്നണികൾക്കായി വോട്ട് അഭ്യർത്ഥിച്ച് പോയിരുന്നില്ല. അതുകൊണ്ട് തന്നെ മുൻപ് സുരേഷ് ഗോപി ചെയ്ത അതേ കാര്യങ്ങളുമായി എത്തിയ ജയറാമിന് രാഷ്ട്രീയ മോഹമുണ്ടോ എന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്. എൻഡിഎ മുന്നണിക്ക് വേണ്ടി വോട്ടു ചോദിച്ച വ്യക്തിയെ സിപിംം വേദിയിൽ എത്തിച്ചതിനെതിരെ സിപിഎമ്മുകാർക്കിടയിലും ചില കോണുകളിൽ നിന്നും എതിർപ്പുയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP