Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫോൺ അലർജിയുള്ള മന്ത്രി ഇടതുമുന്നണിക്ക് അപമാനം; വകുപ്പിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല; ശൈലജയുടെ കാലത്തെ പേരും മികവും ഇല്ലാതാക്കി; സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വീണാ ജോർജിനെതിരേ വിമർശനം; ജനീഷ് കുമാറിന് സിപിഐയോട് പുച്ഛമെന്നും സംഘടനാ റിപ്പോർട്ട്

ഫോൺ അലർജിയുള്ള മന്ത്രി ഇടതുമുന്നണിക്ക് അപമാനം; വകുപ്പിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല; ശൈലജയുടെ കാലത്തെ പേരും മികവും ഇല്ലാതാക്കി; സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വീണാ ജോർജിനെതിരേ വിമർശനം; ജനീഷ് കുമാറിന് സിപിഐയോട് പുച്ഛമെന്നും സംഘടനാ റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: സിപിഐ ജില്ലാ സമ്മേളനത്തിൽ മന്ത്രി വീണാ ജോർജിനും ജനീഷ് കുമാർ എംഎൽഎയ്ക്കുമെതിരേ സംഘടനാ റിപ്പോർട്ടിൽ രൂക്ഷവിമർശനം. ആരോഗ്യമന്ത്രിയുടെ പ്രവർത്തനങ്ങളും പെരുമാറ്റവും ഇടതു മുന്നണിക്ക് ചേരുന്നതല്ലെന്നാണ് പ്രധാന വിമർശനം. ഫോൺ അലർജിയുള്ള മന്ത്രി മുന്നണിക്ക് അപമാനമാണെന്നും സംഘടനാ റിപ്പോർട്ട് പറയുന്നു.

വകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ല. കെ കെ ശൈലജയുടെ കാലത്തെ നല്ല പേരും മികവും വീണ ജോർജ് ഇല്ലാതാക്കി. ചിറ്റയം ഗോപകുമാർ-വീണ ജോർജ് പ്രശ്നം മുന്നണിക്ക് നാണക്കേട് ഉണ്ടാക്കി. മന്ത്രിയുടെ പിടിവാശിയാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയത്. കെയു ജനീഷ് കുമാർ എംഎൽഎയ്ക്കെതിരെയും വിമർശനം ഉയർന്നു. എംഎൽഎയ്ക്ക് സിപിഐയോട് പുച്ഛമാണ്. എംഎൽഎയുടെ പെരുമാറ്റം മുന്നണിക്ക് ചേരുന്നതല്ല.

ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉച്ചയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് നടക്കും. നിലവിലുള്ള സെക്രട്ടറി എപി ജയൻ തുടരുമെന്നാണ് സൂചന. ജയനെ മാറ്റുന്നതിനായി സംസ്ഥാന തലത്തിൽ നീക്കം നടന്നിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഇതിനായി വടംവലി നടന്നത്. അടൂർ നഗരസഭാ ചെയർമാനും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ ഡി. സജിയുടെ പേരാണ് നേതൃസ്ഥാനത്തേക്ക് ഉയർന്നത്.

കാനം, മന്ത്രിമാരായ പി. പ്രസാദ്, ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ ഇതിനായി ചരടു വലിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ കാനം സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല. പനി ബാധിതനാണ് സെക്രട്ടറി എന്നാണ് പറയുന്നത്. അതേ സമയം, കാനം എത്തിയിരുന്നെങ്കിൽ നേർക്കു നേർ വിമർശനം നേരിടേണ്ടി വരുമെന്നും പറയുന്നു. പിണറായിക്ക് മുന്നിൽ കീഴടങ്ങി നിൽക്കുന്നുവെന്ന് കാനത്തിനെതിരേ ഇന്നലെ നടന്ന ചർച്ചയിൽ വിമർശനം ഉയർന്നിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP