Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'എന്തിനാണ് വ്യാപാരികൾ ഇങ്ങനെ പേടിച്ച് കടകൾ അടയ്ക്കുന്നത്? പൗരത്വ നിയമത്തിന്റെ വിശദാശംങ്ങൾ പറയാൻ വേണ്ടിയാണ്..വേറൊന്നിനുമല്ല; കടകൾ അടപ്പിക്കുന്നത് ആരുടെ പ്രേരണയിലാണെന്നും അറിയാം; ഇങ്ങനെ കട അടയ്ക്കാൻ നിന്നാൽ കടകൾ അടഞ്ഞു തന്നെ കിടക്കും': ജനജാഗ്രതാ സദസിൽ പ്രതിഷേധിച്ച് ഓച്ചിറയിൽ കടകൾ അടച്ച വ്യാപാരികളോട് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ പി.എം.വേലായുധൻ

'എന്തിനാണ് വ്യാപാരികൾ ഇങ്ങനെ പേടിച്ച് കടകൾ അടയ്ക്കുന്നത്? പൗരത്വ നിയമത്തിന്റെ വിശദാശംങ്ങൾ പറയാൻ വേണ്ടിയാണ്..വേറൊന്നിനുമല്ല; കടകൾ അടപ്പിക്കുന്നത് ആരുടെ പ്രേരണയിലാണെന്നും അറിയാം; ഇങ്ങനെ കട അടയ്ക്കാൻ നിന്നാൽ കടകൾ അടഞ്ഞു തന്നെ കിടക്കും': ജനജാഗ്രതാ സദസിൽ പ്രതിഷേധിച്ച് ഓച്ചിറയിൽ കടകൾ അടച്ച വ്യാപാരികളോട് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ പി.എം.വേലായുധൻ

മറുനാടൻ മലയാളി ബ്യൂറോ

ഓച്ചിറ: പൗരത്വ ഭേദഗതി ബില്ലിലെ ആശങ്ക അകറ്റാൻ ബിജെപി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സിനെതിരെ പ്രതിഷേധിച്ച് ഓച്ചിറയിൽ വ്യാപാരികൾ കടകളടച്ചു പ്രതിഷേധിച്ചു. ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് ഒരു വിഭാഗം വ്യാപാരികൾ പ്രതിഷേധാർത്ഥം കടകളടച്ചത്. വൈകുന്നേരം ഏഴുമണിക്ക് തുടങ്ങിയ സമ്മേളനം രാത്രി വൈകി അവസാനിച്ചപ്പോഴും അടച്ച കടകൾ തുറന്നില്ല.

ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ പി.എം വേലായുധനാണ് ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന പ്രസംഗത്തിൽ വ്യാപാരികൾ എന്തിനാണ് ഇങ്ങനെ പേടിച്ച് കടയടക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ബില്ലിലെ വിശദാംശങ്ങൾ ബോധ്യപ്പെടുത്താനാണ് എല്ലാ ഇടങ്ങളിലും യോഗം വിളിക്കുന്നത്. അല്ലാതെ മറ്റൊന്നിനും വേണ്ടിയല്ല. കടകളടപ്പിക്കുന്നത് ആരുടെ പ്രേരണയാണെന്നും അറിയാം. ഇങ്ങനെ കടയടക്കാൻ നിന്നാൽ ഇവിടെ കടകൾ അടഞ്ഞു തന്നെ കിടക്കും വരും ദിവസങ്ങളിലും യോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും വേലായുധൻ പറഞ്ഞു.

ബിജെപി എതിരെയുള്ള പ്രതിഷേധമാണ് കടകളടച്ചതിന് പിന്നിലെന്നാണ് വ്യാപാരികൾ പറയുന്നത്. ഓച്ചിറിലെ പ്രമുഖ വ്യാപാര സ്താപനങ്ങളെല്ലാം അടഞ്ഞാണ് കിടന്നത്. മെഡിക്കൽ സ്റ്റോർ വരെ അടച്ചിട്ടിരുന്നു. ചുരുക്കം ചില ഹോട്ടലുകളും ബേക്കറികളും മാത്രമാണ് തുറന്നിരുന്നത്. സമ്മേളനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സി.എ.എ - എൻ.ആർ.സി എന്നിവയിൽ യാതൊരു ആശങ്കയും വേണ്ടാ എന്ന് പി.എം വേലായുധൻ പറഞ്ഞു. ചിലർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ഇതിന് പിന്നിലെ കുപ്രചരണങ്ങൾക്ക് പിന്നിൽ. തീവ്രവാദ സംഘടനകളുടെ ബലത്തിൽ നിൽക്കുന്ന ചില പാർട്ടികളാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP