Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിഷാ പുരുഷോത്തമന് ഒരു പക്ഷേ രാഷ്ടീയമയോ വ്യക്തിപരമായോ താല്പര്യങ്ങൾ ഉണ്ടാകാം; പക്ഷേ മനോരമ പോലുള്ള ഒരു മാധ്യമം താങ്കളുടെ ഓഫീഷ്യൽ പേജ് അതിന് ഉപയോഗപ്പെടുത്തിയത് എന്നെ ആശ്ചര്യപ്പെടുത്തുന്നു; ജിഡിപിയിലെ സോഷ്യൽ മീഡിയ ചർച്ചകളെ വഴിതെറ്റിച്ചത് മനോരമ അവതാരകയെന്ന് ബിജെപി നേതാവ്; മറുപടിയുമായി ജെ ആർ പത്മകുമാറും

നിഷാ പുരുഷോത്തമന് ഒരു പക്ഷേ രാഷ്ടീയമയോ വ്യക്തിപരമായോ താല്പര്യങ്ങൾ ഉണ്ടാകാം; പക്ഷേ മനോരമ പോലുള്ള ഒരു മാധ്യമം താങ്കളുടെ ഓഫീഷ്യൽ പേജ് അതിന് ഉപയോഗപ്പെടുത്തിയത് എന്നെ ആശ്ചര്യപ്പെടുത്തുന്നു; ജിഡിപിയിലെ സോഷ്യൽ മീഡിയ ചർച്ചകളെ വഴിതെറ്റിച്ചത് മനോരമ അവതാരകയെന്ന് ബിജെപി നേതാവ്; മറുപടിയുമായി ജെ ആർ പത്മകുമാറും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മനോരമാ ചാനലിലെ അവതാരക നിഷാ പുരുഷോത്തമനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി ജെ ആർ പത്മകുമാർ. തന്നെ അപമാനിക്കാൻ കഴിഞ്ഞ ദിവസം മനോരമയിൽ ഇന്ത്യയിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ചർച്ചയിൽ ഞാൻ പറഞ്ഞതിന്റെ വാലും തലയും വെട്ടിമാറ്റി ചാനലിന്റെ പജിൽ ഇട്ടത് എന്നെ ആക്ഷേപിക്കാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് പത്മകുമാർ പറയുന്നു. മോദിയുടെ നയങ്ങളും നോട്ടു നിരോധനവും വേദനിപ്പിച്ചിട്ടുണ്ടാവാം എന്നും പത്മകുമാർ വിമർശനം ഉന്നയിക്കുന്നു.

മനോരമയിലെ ചർച്ച സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ചാനൽ ചർച്ച വെട്ടിമുറിച്ച് നൽകിയതാണ് പ്രശ്‌നത്തിന് കാരണമെന്ന് ബിജെപി നേതാവ് പറയുന്നു. 'നിഷാ പുരുഷോത്തമന് ഒരു പക്ഷേ രാഷ്ടീയമയോ വ്യക്തിപരമായോ താല്പര്യങ്ങൾ ഉണ്ടാകാം പക്ഷേ മനോരമ പോലുള്ള ഒരു മാധ്യമം അതിന് ഉപയോഗപ്പെടുത്തിയത് എന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നാണ് പത്മകുമാറിന്റെ പറയുന്നത്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് നിഷയ്ക്ക് വിമർശനവുമായി ബിജെപി നേതാവ് എത്തുന്നത്.

പത്മകുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഇത് പത്രധർമ്മത്തിന് എതിരാണ്

കഴിഞ്ഞ ദിവസം മനോരമയിൽ ഇന്ത്യയിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ചർച്ചയിൽ ഞാൻ പറഞ്ഞതിന്റെ വാലും തലയും വെട്ടിമാറ്റി ചാനലിന്റെ offical പേജിൽ ഇട്ടത് എന്നെ ആക്ഷേപിക്കാണെന്ന് ഞാൻ വിശ്വസിക്കുന്നു 'നിഷാ പുരുഷേ|ത്തമന് ഒരു പക്ഷേ രാഷ്ടീയമയോ വ്യക്തിപരമായോ താല്പര്യങ്ങൾ ഉണ്ടാകാം പക്ഷേ മനോരമ പോലുള്ള ഒരു മാധ്യമം താങ്കളുടെ Offical Page അതിന് ഉപയോഗപ്പെടുത്തിയത് എന്നെ ആശ്ചര്യപ്പെടുത്തുന്നു'' മോദിയുടെ നയങ്ങളും നോട്ടു നിരോധനവും വേദനിപ്പിച്ചി'ട്ടുണ്ടാവാം

ഇനി കാര്യത്തിലേക്ക് കടക്കാം ,രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകരുന്നു അതിന് ഉദാകരണമായി ഒന്നു, രണ്ട് quarter-ലെ GDP വളർച്ചാനിരക്കിൽ വന്നിട്ടുള്ള ഏറ്റക്കുറച്ചിലിനെ അടിസ്ഥാനമാക്കിയാണ് ചർച്ച ചെയ്യുന്നത്, ചർച്ചക്കിടയിൽ ഞാൻ പറഞ്ഞത് സാമ്പത്തിക സ്ഥിതി GDP വളർച്ച മാത്രം ,അടിസ്ഥാനമാക്കി പൂർണ്ണമായും വിലയിരുത്തുവാൻ കഴിയില്ല എന്നാണ് ', GDP കണക്കാക്കുമ്പോൾ Current year price വച്ചും Base year Price വച്ചും കണക്കാക്കാറുണ്ട്, current year Price വച്ച് ഉൽപ്പാധനം വർദ്ധിക്കാതെ തന്നെ വളർച്ച fake ആയി ഉയർത്തി കാട്ടാൻ കഴിയും,, അതാത് വർഷത്തെ ഉല്പാദനത്തെ നടപ്പ് വർഷത്തെ വിലനിലവാരം കൊണ്ടു് ഗുണിച്ചാണ് നടപ്പ് വർഷ GDP കണക്കാക്കുന്നത്, ' കഴിഞ്ഞ വർഷത്തെ അല്ലെങ്കിൽ കഴിഞ്ഞ പാദത്തിലെ വില കൂടിയോ കുറഞ്ഞോ എന്ന് നിശ്ചയിക്കുന്നത് Base year വിലനിലവാരം ഉപയോഗിച്ചാണ്, ഒരു സാധനത്തിന്റെ വില 2018-ൽ ഒരു കിലോയ്ക്ക് 20 രൂപയായിരുന്നത് 2019 -ൽ അത് 45 രൂപയാകാം., അതായത് current year Price വച്ച് കണക്കാക്കുമ്പോൾ ഉൽപ്പാദനം കൂടാതെ തന്നെ വളർച്ച കാണിക്കാൻ കഴിയും

മുൻ പ്രധാനമന്ത്രി സാമ്പത്തിക ശാസ്ത്രജ്ഞൻ ഒരിക്കൽ പറഞ്ഞത് വളരുന്ന സാമ്പത്തിക വ്യവസ്ഥക്ക് വിലകയറ്റം നല്ലതാണ് എന്നാണ് ' അത് പോലെ ശ്രി MA Baby ഒരിക്കൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി current price Rate-ന്റെ അടിസ്ഥാനത്തിൽ 16% കടന്ന് എന്നു് പ്രഖ്യാപിച്ചപ്പോൾ അത് വിലകയറ്റമാണെന്ന യാഥാർത്ഥ്യം പോലും തിരിച്ചറിയാതെ കയ്യടിച്ചവരാണ് എന്നെ ആക്ഷേപിക്കാൻ വരുന്നത് ഞാൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു , GDP നിരക്ക് മാത്രമല്ല ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്താനുള്ള സൂചകം, current year price ലും Base ' year Price - ലും GDP കണക്കാക്കാമെന്നത് സാമ്പത്തി ശാസ്ത്രത്തിന്റെ അടിസ്ഥാനമാണ്,, Current year Price വച്ച് വേണമെങ്കിൽ GDP fake ആയി ഉയർത്തി കാട്ടാനും കഴിയും. ഈ നിലപാടു ശരിയെന്നും തെറ്റെന്നും വിശ്വസിക്കാനുള്ള അവകാശം എല്ലാപേർക്കുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP