സമൂഹമാധ്യമങ്ങളിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവരെ കാത്തിരിക്കുന്നത് നിരാശയാണെന്ന് കെ.പി.എ മജീദ്; ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറയാതെ പറഞ്ഞത് ഫാത്തിമ തഹ്ലിയയെ; എം.എസ്.എഫ് നേതാവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ വനിതാലീഗിന് പുറമെ മുതിർന്ന നേതാക്കൾക്കും താൽപര്യമില്ല

ജംഷാദ് മലപ്പുറം
മലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുന്നവർ നിരാശരാകേണ്ടിവരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. സമൂഹമാധ്യമങ്ങളിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവരെ കാത്തിരിക്കുന്നത് നിരാശയാണെന്ന് മജീദ് പറഞ്ഞു. ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പറയാതെ പറഞ്ഞത് നിയസഭാ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഫാത്തിമ തഹ്ലിയയെ. സോഷ്യൽ മീഡിയയിൽ താരമായ എം.എസ്.എഫ് വനിതാ നേതാവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ വനിതാലീഗിന് പുറമെ ലീഗിനെ മുതിർന്ന നേതാക്കൾക്കും താൽപര്യമില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന്റെ വനിതാസ്ഥാനാർത്ഥിയായി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായ അഡ്വ. ഫാത്തിമ തഹ്ലിയയെ പ്രഖ്യാപിച്ചാൽ വനിതാലീഗിലെ വലിയൊരുവിഭാഗം എതിർക്കുമെന്ന് കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ വീണ്ടും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യവും പാർട്ടി നിലപാടുകൾക്കൊപ്പവും നിൽക്കുന്ന വനിതാലീഗ് ഭാരവാഹികളെ പരിഗണിക്കാതെ സോഷ്യൽ മീഡിയയിലൂടെ പാർട്ടിക്ക് യോജിക്കാത്ത രീതിയിൽ പ്രവർത്തിച്ച് പുറത്തുനിന്നുള്ളവരുടെ കയ്യടി നേടിയതല്ലാതെ ഫാത്തിമ തഹ്ലിയക്ക് മറ്റു പാരമ്പര്യമൊന്നുമില്ലെന്നാണ് വനിതാലീഗിലെ ചില മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടത്. അതേ സമയം തഹ്ലിയയെ സ്ഥനാർഥിയാക്കാൻ സമ്മർദംചെലുത്തുന്നതിന് പിന്നിൽ യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസാണെന്ന ആരോപണവുംവനിതാ ലീഗിനും ചില മുസ്ലിംലീഗ് നേതാക്കൾക്കുമണ്ട്.
പക്വതയില്ലാത്ത രാഷ്ട്രീയമാണ് ഫാത്തിമ തഹ്ലിയക്കുള്ളതെന്നും സോഷ്യൽ മീഡിയയിലൂടെ ആളാകാൻ ശ്രമിക്കുയും കയ്യടി നേടാനും മാത്രമെ ഇവർക്കുകഴിയുവെന്നുമാണ് തഹ്ലിയയെ എതിർക്കുന്നവർ ആരോപിക്കുന്നത്. തന്റെ പിതാവിനേക്കാൾ പ്രായമുള്ള മുഖ്യമന്ത്രി പിണറായി വിജയനെ യാതൊരു ബഹുമാന്യതയുമില്ലാതെ സോഷ്യൽ മീഡിയയിലൂടെ അഭിസംബോധനചെയ്ത തഹ്ലിയയുടെ നിലപാട് ഒരു മുസ്ലിംലീഗ് വനിതക്കുചേർന്നതല്ലെന്നും ഇക്കൂട്ടർ ആരോപിക്കുന്നു. ഇത്തവണ മുസ്ലിംലീഗിൽനിന്നും ഒരു വനിതാനേതാവ് നിയമസഭയിലേക്ക് മത്സരിക്കുമെന്ന സൂചന ലഭിച്ചതോടെ നിരവധി വനിതാ ലീഗ് ഭാരവാഹികളാണ് സ്ഥാനാർത്ഥിത്വത്തിനായി രംഗത്തിറങ്ങിയിട്ടുള്ളത്.
രണ്ട് വനിതാ സ്ഥാനാർത്ഥികളെ പരിഗണിക്കുകയാണെങ്കിൽ ഒരു സീറ്റ് എം.എസ്.എഫിലെ വനിതക്ക് നൽകണമെന്ന് ലീഗ് വനിതാവിദ്യാർത്ഥി സംഘടനയായ ഹരിതയുടെ നേതാക്കൾ ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. സ്ഥാനാർത്ഥി ചർച്ചകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഫാത്തിമ തഹ്ലിയ സ്വയം പി.ആർ വർക്ക് നടത്തുന്നതായും വനിതാലീഗിൽ ആരോപണം ഉയർന്നിട്ടുണ്ട്. മുസ്ലിം ലീഗിൽനിന്നു നേരത്തെ ഖമറുന്നീസ അൻവർ മാത്രമാണ് നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ളത്. ഇവർ കോഴിക്കോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മുസ്ലിം ലീഗ് വിദ്യാർത്ഥി സംഘടനയായ ഹരിതയുടെ മുൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്നു ഫാത്തിമ തഹ്ലിയ. ഇതിന് മുബ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ തുടങ്ങി നിരവധി സ്ഥാനങ്ങളിൽ തഹ്ലിയ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ രാഷ്ട്രീയപ്രവർത്തനത്തിന് പുറമേ കോഴിക്കോട് ജില്ല കോടതിയിൽ അഭിഭാഷകയായി പ്രവർത്തിക്കുന്നുണ്ട് . അതേമയം കഴിഞ്ഞ കുറച്ചുകാലമായി സമൂഹമാധ്യമങ്ങളിൽ തഹ്ലിയയുടെ പോസ്റ്റുകളെല്ലാം വൈറലായായിരുന്നു. ഇതിനുപുറമെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നടന്ന രാജ്യാന്തര സെമിനാറുകളിലും അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയ പങ്കെടുത്തിട്ടുണ്ട്. എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയയെ ഉന്നംവച്ചാണ് മജീദിന്റെ വിമർശനം എന്നാണ് റിപ്പോർട്ട്.
1996-ൽ ഖമറുന്നീസ അൻവറിനു ശേഷം വനിതാ സ്ഥാനാർത്ഥികളെ മുസ്ലിം ലീഗ് മത്സരിപ്പിച്ചിട്ടില്ല. എന്നാലിക്കുറി ഫാത്തിമ തഹ്ലിയ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് തഹ്ലിയയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ വർഷങ്ങളായി വനിതാ ലീഗിൽ പ്രവർത്തിക്കുന്നവരെ തഴഞ്ഞ് തഹ്ലിയയെ പരിഗണിക്കരുതെന്ന് ആവശ്യം ഉയർന്നു. തഹ്ലിയ സ്വയം പിആർ വർക്ക് നടത്തുകയാണെന്നാണ് വനിതാ ലീഗ് പ്രവർത്തകരുടെ പരാതി. ഇതോടെയാണ് വിമർശനവുമായി കെപിഎ മജീദ് രംഗത്തെത്തിയത്. കണ്ണൂരിൽ വനിതാ ലീഗിന്റെ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു മജീദ് വിമർശനം ഉന്നയിച്ചത്. വനിതകൾക്ക് പ്രാധിനിത്യം നൽകണമോയെന്ന് പാർട്ടി തീരുമാനിക്കുമെന്നും അതിനു മുമ്പ് പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തഹ്ലിയയെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഖമറുന്നീസ അൻവർ, നൂർബീന റഷീദ്, കുത്സു ടീച്ചർ എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവർ,
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിൽനിന്നും ഒരു വനിതാ സ്ഥാനാർത്ഥി മത്സരിക്കുമെന്ന് വിവരം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു തവണ മാത്രം വനിതാ സ്ഥാനാർത്ഥിയെ നിർത്തിയെങ്കിലും ഒരു വനിതാ എംഎൽഎയെ രാഷ്ട്രീയ കേരളത്തിന് നൽകാൻ കഴിയാത്ത ലീഗ് ഇത്തവണ വിജയ സാധ്യതയുള്ള സീറ്റിൽതന്നെ വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് നീക്കം. മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വനിത ലീഗ് നേതാവുമായ സുഹറ മമ്പാട്, വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും മുൻ വനിതാ കമ്മീഷൻ അംഗവും സോഷ്യൽ വെൽഫെയർ ബോർഡ് ഡറയറക്ടറുമായിരുന്ന അഡ്വ. നൂർബിന റഷീദ്, മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിന്റെ ദേശീയ വൈസ് അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയ തുടങ്ങി മൂന്ന് പേരുകൾവച്ചാണ് ചർച്ചകൾ നടക്കുന്നത്. മലപ്പുറം ജില്ലയിൽനിന്നോ, കോഴിക്കോട് ജില്ലയിൽനിന്നാ ആകും വനിതാ സ്ഥാനാർത്ഥിക്ക് സീറ്റു നൽകുകയെന്നാണ് സൂചന. മുമ്പ് 1996ൽ കോഴിക്കോട്-2 ൽനിന്നും ഖമറുന്നീസ അൻവർ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനാൽ തന്നെ വനിതാ സ്ഥാനാർത്ഥി മത്സരിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ലീഗിന്റെ വനിതാ എംഎൽഎയാകാനുള്ള സാധ്യത ആർക്കാണെന്നും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു. മൂന്നു പതിറ്റാണ്ടുകാലമായി മുസ്ലിംലീഗ് രാഷ്ട്രീയത്തിൽ സജീവമായുള്ള നൂർബിന റഷീദിനാണ് കൂടുതൽ സാധ്യതയുള്ളത്. 10വർഷം കോഴിക്കോട് കോർപ്പറേഷനിൽ ജനപ്രതിനിധിയായിരുന്ന നൂർബിനയെ കഴിഞ്ഞ തവണയും നിയമസഭയിലേക്കു പരിഗണിക്കാനുള്ള സാധ്യതാചർച്ചകളുണ്ടായിരുന്നെങ്കിലും അവസാനം ഇതു നടക്കാതെ പോകുകയായിരുന്നു. കോഴിക്കോട് ബാറിലെ സജീവമായ അഭിഭാഷക കൂടിയാണ് നൂർബിന. അതോടൊപ്പം ഇപ്പോൾ പൊതുപ്രവർത്തന രംഗത്തും സജീവമാണ്.
കഴിഞ്ഞ തവണ താൻ മത്സര രംഗത്തേക്കില്ലെന്ന് ഖമറുന്നീസാ അൻവർ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. സുഹ്റ മാമ്പാടിനാണ് രണ്ടാം സ്ഥാനം. മികച്ച പ്രസാംഗികകൂടിയായ സുഹ്റ മമ്പാടിനെ പരിഗണിക്കുന്നതിൽ ലീഗിനുള്ളിൽനിന്നുതന്നെ ചില എതിർപ്പുകളുള്ളതായും സൂചനയുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുഹ്റ നിലവിൽ പൊതുപ്രവർത്തനത്തിൽ സജീവമല്ലാത്തതും ചിലർ ചൂണ്ടിക്കാണിക്കുന്നു. 1995ൽ രൂപവത്കരിച്ച മലപ്പുറം ജില്ലാപഞ്ചായത്തിന് ഇക്കാലയളവിൽ നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് വനിതാ പ്രസിഡന്റുമാരുണ്ടായിട്ടുണ്ട്. മലപ്പുറത്ത് ഭരിക്കാൻ പെണ്ണുങ്ങളുണ്ടോയെന്ന് ഒളിഞ്ഞും തെളിഞ്ഞും കളിയാക്കിയവർക്കുള്ള മറുപടിയായിരുന്നു 1995-2000 ഭരണസമിതിയിൽ മലപ്പുറത്തിന്റെ ആദ്യ പ്രസിഡന്റായ കെ.പി. മറിയുമ്മ. പിന്നീട് 2010-2015 സമിതിയിൽ സുഹ്റ മമ്പാടും പ്രസിഡന്റ് സ്ഥാനത്തെത്തി. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് സുഹ്റ മമ്പാട് ജില്ലയിൽ മികച്ച പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചു. ഇതിന് ശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് അവർ കടന്നുവന്നില്ല.
ചുരുങ്ങിയ സമയം കൊണ്ട് വലിയ രീതിയിൽ ലീഗിൽ പേര് എടുത്ത ഒരു വനിതകൂടിയാണ് അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയ. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൈറലായ ഒരു പുതുമുഖം കൂടിയാണവർ. അതുകൊണ്ടുതന്നെ ലീഗിനെ സംബന്ധിച്ചെടുത്തോളം തഹ്ലിയയെ പോലെയുള്ള ഒരു മികച്ച വനിതാ സ്ഥാനാർത്ഥിയെ നിയമസഭാ തിരഞ്ഞെടുപ്പിൽ കളത്തിലിറക്കുന്നത് ഒരു അഭിമാന മുഹൂർത്തം കുടിയാണെന്നാണ് ഇവരെ പിന്തുണക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. എംഎസ്എഫ് ഹരിത തുടങ്ങിയ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് തഹ്ലിയായുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്ന് വരവ്. തന്റെ കഴിവുകൊണ്ടും മികച്ച സംസാരം ശൈലികൊണ്ടും ആളുകളെ കയ്യിലെടുക്കാനുള്ള തന്റെ സാമർത്ഥ്യം കൊണ്ടും ഉടൻ തന്നെ ഹരിത പോലെയുള്ള ലീഗ് വിദ്യാർത്ഥി സംഘടനയുടെ തലപ്പത്തേക്ക് എത്തുകയായിരുന്നു. ശേഷം വിദ്യാർത്ഥി സംഘടനയിലൂടെ മികച്ച പ്രവർത്തനം കാഴ്ചവെച്ച തഹ്ലിയ ഹരിത യുടെയും എംഎസ്എഫിന്റെയും സംസ്ഥന തലപ്പത്തേക്ക് എത്തി.
പതിനായിരക്കണക്കിന് ആളുകളാണ് സമൂഹമാധ്യമങ്ങളിൽ തഹ്ലിയെയെ ഫോളോ ചെയ്യുന്നത് . സമൂഹമാധ്യമങ്ങൾ ഉൾപ്പെടെ പൊതുജനങ്ങൾക്കിടയിൽ ഇത്രയേയും കൂടുതൽ അറിയപ്പെട്ട മറ്റൊരു ലീഗ് വനിതാ നേതാവ് വേറെയില്ലെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഫാത്തിമ തഹ്ലിയയുടെ പ്രവർത്തനം സോഷ്യൽ മീഡിയയിലൂടെ മാത്രമാണെന്നും പാർട്ടിക്ക് യോജിച്ച സ്്ഥാനാർഥിയല്ല ഇവരെന്ന ആരോപണവും ലീഗിനുള്ളിൽതന്നെയുണ്ട്. ഫാത്തിമ തഹ്ലിയയെ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന പ്രചരണത്തിന് പിന്നിൽ ഇവരോ ഇവരോടടുത്ത വൃത്തങ്ങളോ ഉണ്ടെന്ന ആരോപണവും ലീഗിനുള്ളിൽനിന്നും ഉയർന്നുവന്നിട്ടുണ്ട്.
Stories you may Like
- അഡ്വ.ഫാത്തിമ തഹ്ലിയയെ സ്ഥാനാർത്ഥിയാക്കാൻ പി.കെ.ഫിറോസിന്റെ സമ്മർദ്ദം
- മുസ്ലിംലീഗിലെ ആദ്യ വനിതാ എംഎൽഎ ആരാകും?
- ഇത്തവണ മുസ്ലിം ലീഗിൽ നിന്ന് വനിതാ സ്ഥാനാർത്ഥികൾ വേണമെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ
- ഒരു ഖേദവുമില്ലെന്നും ഫാത്തിമ തെഹ്ലിയ
- മുംബെെ തെരുവിൽ വസ്ത്രമുരിഞ്ഞ് നിൽക്കുന്ന ഷാരൂഖിനെ കാണാൻ മോഹം: ഫാത്തിമ സന ഷെയ്ക്ക്
- TODAY
- LAST WEEK
- LAST MONTH
- വിലാപ യാത്ര വരുന്ന വഴി ഒരാൾ വീട് ചൂണ്ടിക്കാട്ടിക്കൊടുത്തു; പാഞ്ഞുവന്ന് വീടിന്റെ ജനാലകളും വാതിലും തകർത്തു; പുതിയ മാരുതി കാറും സ്കൂട്ടറും സൈക്കിളും നശിപ്പിച്ചു; വലിയ പാറക്കഷ്ണം വാഹനത്തിനുമേലും; നാഗംകുളങ്ങരയിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ചേർത്തലയിൽ വീട് തല്ലിത്തകർത്തത് എസ്ഡിപിഐ പ്രവർത്തകന്റേതെന്ന് തെറ്റിദ്ധരിച്ച്
- 11 ഇരട്ടി പ്രഹരശേഷിയുള്ള കാലിഫോർണിയൻ വകഭേദത്തെ ഭയന്ന് ലോകം; പിടിപെട്ടാൽ മരണം ഉറപ്പാക്കുന്ന കൊറോണ അമേരിക്കയിൽ കത്തിപ്പടരുന്നു; ഇടവേളയ്ക്ക് ശേഷം ദിവസ മരണം വീണ്ടും 3000കടന്നതോടെ കൊറോണാ യുദ്ധത്തിൽ പരാജയപ്പെട്ട പേടിയിൽ ലോക രാജ്യങ്ങൾ
- സായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല ഞാൻ; ഗാന്ധിജിയുടെ അനുയായി; കാളക്കുട്ടിയെ കശാപ്പു ചെയ്ത് കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച യുവ തുർക്കി; പിസി ജോർജിന് പണികൊടുത്ത് വീണ്ടും യൂത്ത് കോൺഗ്രസ് നേതാവ്; പൂഞ്ഞാർ എംഎൽഎയുടെ പൊന്നാട നിരസിച്ച് റിജിൽ മാക്കുറ്റി ചർച്ചയിലെ താരമാകുമ്പോൾ
- സൈബർ സഖാക്കളുടെ പോരാളി ഷാജിയെ 'വാസുവിനെ' കൊണ്ട് പാഠം പഠിപ്പിച്ചവർ; ഫെയ്സ് ബുക്കിലും ട്വിറ്ററിലും എല്ലാം ചുറുചുറക്കോടെയുള്ള ഇടപെടൽ; ആഴക്കടലിലെ അഴിമതിയെ വെള്ളപൂശാനുള്ള സൈബർ നീക്കം പൊളിച്ചത് പതിനഞ്ച് പേരുടെ 'ഒറ്റയാൻ' പോരാട്ടം; കോൺഗ്രസിന്റെ 'രഹസ്യായുധം' ചർച്ചയാകുമ്പോൾ
- 'തലയില്ലാത്ത പുരുഷ ജഡങ്ങളോടുപോലും ഞാൻ ശവരതിയിൽ ഏർപ്പെട്ടിട്ടുണ്ട്; വെടിവെച്ചുകൊന്നശേഷം അവന്റെ ചോരയിൽ കുളിക്കും; പിന്നെ അത് കുടിക്കയും ചെയ്യുകയും; രക്തത്തിന്റെ രുചി അറിഞ്ഞശേഷം താൻ തീർത്തും രക്തദാഹിയായിപ്പോയി'; മെക്സിക്കൻ അധോലോക സുന്ദരികളുടെ അനുഭവങ്ങളിൽ ഞെട്ടിലോകം; ചെറുപ്പത്തിലേ തട്ടിക്കൊണ്ടുപോയി എല്ലാ ക്രൂരതകളും അഭ്യസിപ്പിച്ച് ഇവരെ ലഹരിമാഫിയ ക്രിമിനലുകളാക്കുന്നു; ഐഎസിനേക്കാൾ ഭീകരർ എന്ന പേരുകേട്ട വനിതാ ക്രിമിനൽ സംഘത്തിന്റെ കഥ
- സിപിഎം വിട്ട് യുഡിഎഫിന്റെ പ്രമുഖ രക്ഷകരിൽ ഒരാളായിട്ട് മൂന്ന് പതിറ്റാണ്ട്; ഇതുവരെ എംഎൽഎ പോലുമായില്ല; സിപി ജോണിനെ എങ്ങനേയും ജയിപ്പിച്ച് മന്ത്രിയാക്കാൻ ഒരുങ്ങി കോൺഗ്രസും ലീഗും; ലീഗിന്റെ കോട്ടയിൽ മത്സരിക്കാൻ നിയോഗം ലഭിച്ചേക്കും; തിരുവമ്പാടിയിൽ പ്രധാന പരിഗണന
- ബുദ്ധിവൈകല്യമുള്ള പതിനേഴുകാരിയെ കൂട്ട ബലാത്സംഗം ചെയ്തത് കാമുകനും സുഹൃത്തുക്കളുമടക്കം ഇരുപതിലേറെ പേർ; നാട്ടുകാരുടെ ഇടപെടലിൽ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന പീഡനക്കേസ്; പ്ലസ് ടു വിദ്യാർത്ഥിനിയെ ചതിച്ച മുഴുവൻ പേരേയും കണ്ടെത്താൻ പൊലീസ്; സാക്ഷര കേരളം വീണ്ടും ലജ്ജിച്ച് തല താഴ്ത്തുമ്പോൾ
- നാഗംകുളങ്ങരയിൽ ഗൂഢാലോചന കണ്ട് പൊലീസ്; ആലപ്പുഴയിൽ മഹല് കമ്മറ്റികൾ പിടിച്ചെടുത്ത് സമാന്തര ഭരണം നടത്തുന്നവരാണ് കൊലയ്ക്ക് പിന്നിലെന്ന് പരിവാറുകാർ; മഹാരാജാസ് കോളേജിലെ അഭിമന്യു വധത്തിന് സമാനമെന്നും ആരോപണം; എല്ലാം നിഷേധിച്ച് എസ് ഡി പി ഐയും; ചേർത്തലയിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്
- കഴിഞ്ഞ തവണ 10000ത്തിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ നാലിടത്തു ഇക്കുറി ഒന്നാമത് എത്തണം; വോട്ട് വ്യത്യാസം കൂടുതൽ ആണെങ്കിലും രണ്ടാമത് എത്തിയ ബാക്കി മൂന്നിടത്ത് കൂടി അത്ഭുതം കാട്ടണം; ഒപ്പം തിരുവനന്തപുരം ജില്ലയെ മുഴുവൻ കാവി ഉടുപ്പിക്കണം; ഇക്കുറി ബിജെപിയുടെ സ്വപ്നങ്ങൾക്ക് പത്തിരട്ടി മാറ്റ്
- എൽഡിഎഫ് മൈൻഡ് ചെയ്യുന്നില്ല; യുഡിഎഫ് പ്രവേശനവും വഴിമുട്ടി; ജനപക്ഷം വീണ്ടും എൻഡിഎയിലേക്ക്; രാമക്ഷേത്ര നിർമ്മാണ ഫണ്ടിലേക്കുള്ള സംഭാവന അച്ഛനും മകനും സീറ്റ് ഉറപ്പിക്കാൻ; രണ്ട് സീറ്റ് വിട്ടുനൽകാൻ ബിജെപിയും; ശനിയാഴ്ച രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് പി സി ജോർജ്; 'പൂഞ്ഞാർ സിംഹത്തിന്' തിരിച്ചറിവ് നൽകിയത് റിജുൽ മാക്കുറ്റിയുടെ അധിക്ഷേപമോ?
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകൻ; രാജേഷിനൊപ്പം അർദ്ധ സഹോദരൻ കൂടിയത് കോവിഡു കാലത്ത്; സഹോദരന്റെ മകളെ സ്കൂളിലേക്കുള്ള യാത്രയിൽ അനുഗമിക്കുന്നത് പതിവ്; ഇന്നലേയും ബസ് സ്റ്റാൻഡിൽ നിന്ന് 17-കാരി വീട്ടിലേക്ക് പോയതു കൊച്ചച്ഛനുമൊത്ത്; വില്ലൻ ഒളിവിൽ; രേഷ്മയുടെ കൊലയിൽ ഞെട്ടി വിറച്ച് ചിത്തിരപുരം
- ഒരു ലക്ഷം രൂപ ടിപ്പായി കിട്ടിയപ്പോൾ അന്തംവിട്ട് അഖിൽദാസ്! കൊച്ചിയിലെ ഡെലിവറി ബോയിക്ക് വൻതുക ടിപ്പു നൽകിയത് കാർത്തിക് സൂര്യ എന്ന യുട്യൂബര്; പണം കൈമാറിയത് 643 രൂപയ്ക്ക് 8 ജ്യൂസ് ഓർഡർ ചെയ്തു സ്വീകരിച്ചതിന് ശേഷം; വൻതുക ടിപ്പ് വേണ്ടെന്ന് പറഞ്ഞ് തിരികെ പോകാനൊരുങ്ങി അഖിൽ; തനിക്കാണ് തുകയെന്ന് വിശ്വസിക്കാനാവാതെ വിയർത്തു കുളിച്ചു
- ദൃശ്യത്തേക്കാൾ കിടിലൻ ദൃശ്യം 2; ഇവിടെ താരം കഥയാണ്; അതിഗംഭീര തിരക്കഥ; ലാലിനൊപ്പം തകർത്ത് അഭിനയിച്ച് മുരളി ഗോപിയും; ഇത് കോവിഡാനന്തര മലയാള സിനിമയിലെ ആദ്യ മൊഗാഹിറ്റ്; ലാൽ ആരാധകർക്ക് വീണ്ടും ആഘോഷിക്കാം; ജിത്തു ജോസഫിന് നൽകാം ഒരു കുതിരപ്പവൻ!
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ദൃശ്യത്തിന് വീണ്ടും പാളിയോ?; 'ക്ലൈമാക്സിൽ നായകന് എങ്ങനെ ഈ ട്വിസ്റ്റിനു സാധിക്കുന്നു'; പ്രേക്ഷകന് തോന്നുന്ന ചില സംശയങ്ങളുമായി യുകെയിലെ മലയാളി നഴ്സിന്റെ ലിറ്റിൽ തിങ്ങ്സ് വിഡിയോ; മനഃപൂർവം ചില സാധനങ്ങൾ വിട്ടിട്ടുണ്ടെന്ന് സംവിധായകൻ ജിത്തു ജോസഫ്
- ഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെ; മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്തും കണ്ടെടുത്തു; ശിവപ്രസാദും ആര്യയും അഗ്നിനാളത്താൽ ജീവനൊടുക്കിയത് പ്രണയം വിവാഹത്തിൽ കലാശിക്കും മുമ്പ്; ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതും മരണത്തിലേക്ക് നയിച്ചു
- വേമ്പനാട് കായലിലൂടെ ഹൈ ടെൻഷൻ കേബിൾ കടത്തി വൈദ്യുതി; രണ്ട് സ്വമ്മിങ് പൂളുകൾ ഉൾപ്പെടെ 54 ആഡംബര വില്ലകൾക്ക് ചെലവായത് ചെലവാക്കിയത് 350 കോടി; സിംഗപൂരിലെ ബന്യൻട്രീയേയും കുവൈറ്റിലെ കാപ്പിക്കോയുമായി ചേർന്ന് മുത്തൂറ്റൂകാർ ഉണ്ടാക്കിയത് ശതകോടികളുടെ സെവൻ സ്റ്റാർ റിസോർട്ട്; പാണവള്ളിയിൽ ബുൾഡോസർ എത്തുമ്പോൾ
- രക്തക്കറ പുരണ്ട തടിക്കഷണം വീടിനു പിൻവശത്തു നിന്നു കിട്ടിയതു നിർണായക തെളിവായി; 1991-2017 കാലയളവിൽ ഏഴു പേർ മരിച്ചപ്പോൾ കാര്യസ്ഥന് കിട്ടിയത് 200 കോടിയുടെ സ്വത്ത്; കൂടത്തായിയിലെ ജോളിയേയും കടത്തി വെട്ടി കാലടിയിലെ രവീന്ദ്രൻ നായർ; കൂടത്തിൽ കുടുംബത്തിലെ സത്യം പുറത്തെത്തുമ്പോൾ
- യുകെയിൽ നിന്നും ഷൈനി ചോദിച്ച ലോജിക്കൽ കാര്യം ലാലേട്ടനും ചോദിച്ചതാണ്; കോട്ടയം ഫോറൻസിക് ലാബിൽ സിസിടിവി ഇല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജിത്തു ജോസഫ്; ദൃശ്യം 2 ഉയർത്തുന്ന പുതിയ വെളിപ്പെടുത്തൽ കേരള പൊലീസിനെയും പിണറായി വിജയനെയും ധർമ്മ സങ്കടത്തിലാക്കുമ്പോൾ
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- പ്രണയിച്ച് സ്വന്തമാക്കി; ഭർത്താവ് മോഷ്ടാവ് എന്നറിഞ്ഞത് അഴിക്കുള്ളിലായപ്പോൾ; ബംഗളൂരുവിലേക്ക് കൊണ്ടു പോയി നല്ല പിള്ളയാക്കാൻ ശ്രമിച്ചെങ്കിലും കവർച്ച തുടർന്നു; മരണച്ചിറയിൽ ചാടി ജീവിതം അവസാനിപ്പിച്ച് ഉണ്ണിയാർച്ച; കരുനാഗപ്പള്ളിയെ വേദനയിലാക്കി വിജയ ലക്ഷ്മിയുടെ മടക്കം
- മുതലാളി പറക്കുന്ന സ്വകാര്യ ജെറ്റിൽ മദ്യകുപ്പിയുമായി ഇരിക്കുമ്പോൾ 17 വയസ്സുകാരി നഗ്ന നൃത്തം ചെയ്യും; കിടക്കയിലേക്ക് ചരിയുമ്പോൾ ചുറ്റിലും പ്രായപൂർത്തിയാകാത്ത സുന്ദരികൾ; ഒരു അതിസമ്പന്നൻ വീണപ്പോൾ ഞെട്ടലോടെ ലോകം കേൾക്കുന്ന വാർത്തകൾ
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്