Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

വെള്ളാപ്പള്ളിക്ക് മുസ്ലിം പേരിനോട് ഓക്കാനമോ? വെള്ളാപ്പള്ളി നടേശൻ വിമർശിക്കുന്നത് ഗുരുവിന്റെ ആശയങ്ങൾ അദ്ദേഹം ഉൾക്കൊള്ളാത്തതുകൊണ്ടാണ്; ശ്രീനാരായണ ഓപ്പൺ സർവ്വകലാശാല വി സിയായി മുബാറക് പാഷയെ നിയമിച്ചതിൽ സർക്കാറിനെ പിന്തുണച്ച് മുസ്ലിംലീഗ്; വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ വാക്കുകൾ തികഞ്ഞ അവജ്ഞതോടെയല്ലാതെ കടുത്ത വർഗീയത തലക്കുപിടിക്കാത്തയാരും കരുതുകയില്ലെന്ന് ചന്ദ്രിക മുഖപ്രസംഗം

വെള്ളാപ്പള്ളിക്ക് മുസ്ലിം പേരിനോട് ഓക്കാനമോ? വെള്ളാപ്പള്ളി നടേശൻ വിമർശിക്കുന്നത് ഗുരുവിന്റെ ആശയങ്ങൾ അദ്ദേഹം ഉൾക്കൊള്ളാത്തതുകൊണ്ടാണ്; ശ്രീനാരായണ ഓപ്പൺ സർവ്വകലാശാല വി സിയായി മുബാറക് പാഷയെ നിയമിച്ചതിൽ സർക്കാറിനെ പിന്തുണച്ച് മുസ്ലിംലീഗ്; വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ വാക്കുകൾ തികഞ്ഞ അവജ്ഞതോടെയല്ലാതെ കടുത്ത വർഗീയത തലക്കുപിടിക്കാത്തയാരും കരുതുകയില്ലെന്ന് ചന്ദ്രിക മുഖപ്രസംഗം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ. മുബാറക് ഷായെ നിയമിച്ചതിനെ സർക്കാറിനെ പിന്തുണച്ച് മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രിക. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സർവ്വകലാശാലയിൽ മുസ്ലിമിനെ വി സിയായി നിയമിച്ചത് ശ്രീനാരായണ ധർമ പരിപാലന സംഘം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിമർശിക്കുന്നത് ഗുരുവിന്റെ ആശയങ്ങൾ അദ്ദേഹം ഉൾക്കൊള്ളാത്തതുകൊണ്ടാണെന്ന് ചന്ദ്രികയുടെ മുഖപ്രസംഗത്തിൽ പറയുന്നു. മുസ്ലിം പേരിനോട് ഓക്കാനമോ എന്ന പേരിൽ എഴുതിയ മുഖപ്രസംഗത്തിലാണ് ചന്ദ്രിക സർക്കാരിന് പിന്തുണയറിയിച്ചത്.

'ഒരു ജാതി ഒരു മതം ഒരു ദൈവം', എന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ പേരിൽ വെള്ളാപ്പള്ളി വിവാദം ഉണ്ടാക്കുന്നത് ഗുരുനിഷേധമാണെന്ന് ചന്ദ്രിക പറയുന്നു. ''ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് വേണ്ടിയുള്ള സർവ്വകലാശാലയായിട്ടല്ല സംസ്ഥാന സർക്കാർ ഓപ്പൺ സർവ്വകലാശാല സ്ഥാപിച്ചിട്ടുള്ളത്. കേരളത്തിലെ സർവ്വകലാശാലകളിലെ അഫിലിയേറ്റഡ് കോളേജുകളിൽ പ്രവേശനം ലഭിക്കാതെവരുന്ന വിദ്യാർത്ഥികൾക്ക് വിദൂരവിദ്യാഭ്യാസത്തിനായി മെച്ചപ്പെട്ട സൗകര്യമൊരുക്കുക എന്നതാണ് ഇതുകൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്''. ഇതിനെതിരെ വാദിക്കുന്നത് ബാലിശമാണെന്നും ചന്ദ്രിക മുഖപ്രസംഗത്തിൽ വ്യക്തമാക്കി.

'' മുമ്പും ഗുരുദേവന്റെ അടിസ്ഥാന ആശയങ്ങളായ പലതിനെയും തന്റേതായ വ്യാഖ്യാനത്തിലൂടെ വക്രീകരിക്കുകയും സ്വാർത്ഥ രാഷ്ട്രീയ സാമ്പത്തിക മോഹങ്ങൾക്കുവേണ്ടി ദുരുപയോഗിക്കുകയും ചെയ്തിട്ടുള്ളയാളെന്ന നിലക്ക് വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ വാക്കുകൾ തികഞ്ഞ അവജ്ഞതോടെയല്ലാതെ കടുത്ത വർഗീയത തലക്കുപിടിക്കാത്തയാരും കരുതുകയില്ല'' ചന്ദ്രിക മുഖപ്രസംഗത്തിൽ പറയുന്നു.

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലറായി ഡോ. മുബാറക് പാഷയെ നിയമിച്ചതിൽ വെള്ളാപ്പള്ളി നടേശൻ പ്രകടിപ്പിക്കുന്ന എതിർപ്പുകൾ വസ്തുതാ വിരുദ്ധമാണെന്ന് നേരത്തെ കോഴിക്കോട് സർവ്വകലാശാല മുൻ അക്കാദമിക് കൗൺസിൽ അംഗം കൂടിയായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞിരുന്നു. ശ്രീനാരായണ ഗുരു വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിനെതിരെ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. മന്ത്രി കെ.ടി ജലീൽ നിർബന്ധിച്ചാണ് പ്രവാസിയെ ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല വി സി ആക്കിയതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.

നേരത്തെ സിപിഐ മുഖപത്രം ജനയുഗവും വിഷയത്തിൽ വെള്ളാപ്പള്ളിക്കെതിരെ മുഖപ്രസംഗം എഴുതിയിരുന്നു. സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളവും വളവും കൊടുക്കുന്ന വെള്ളാപ്പള്ളി നടേശന്റെ ഇടുങ്ങിയ മനസിനെ പുച്ഛിക്കാതിരിക്കാനാവില്ലെന്ന് ജനയുഗത്തിന്റെ മുഖപ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. അനാവശ്യമായ വിചാരവികാര പ്രകടനങ്ങളും വിലകുറഞ്ഞ അഭിപ്രായങ്ങളും വിഷംനിറഞ്ഞ വർഗീയ പ്രചാരണവും ശ്രീനാരായണ ഗുരുവിന്റെ നാമത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ ഉയർത്തുന്നത് ജനങ്ങൾ തള്ളിക്കളയണമെന്നും മുഖപ്രസംഗം ആഹ്വാനം ചെയ്യുന്നു.

ശ്രീനാരായണ ഗുരുവിനോടുള്ള കേരളനാടിന്റെ അടങ്ങാത്ത ആദരവും കടപ്പാടുമാണ് ഓപ്പൺ യൂണിവേഴ്സിറ്റി അദ്ദേഹത്തിന്റെ സ്മാരകമാകണമെന്ന തീരുമാനത്തിനു പിന്നിലുള്ളത്. അതിനെ നയിക്കാൻ മുസ്ലിം നാമധാരിയായ ഒരാളെ നിയോഗിച്ചതിൽ ബിജെപിയോ സംഘപരിവാർ ചിന്താഗതി പ്രചരിപ്പിക്കുന്ന പ്രതിപക്ഷ നേതാവോ വിമർശിച്ചാൽ ആരും ആ അർത്ഥത്തിലേ കാണൂ. എന്നാൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, അവരുടെ നിലവാരത്തിലേക്ക് തരംതാഴ്ന്നത് കേരളീയർക്കാകെ അപമാനമാണെന്നും മുഖപ്രസംഗം പറയുന്നു.

ജാതിയോ മതമോ നോക്കാതെയാണ് സർക്കാർ വിസിയെ നിയമിച്ചത്. ഇത് കേരളത്തിലെ മതേതര ചിന്തയ്ക്ക് മുറിവേൽപ്പിച്ചുവെന്ന വെള്ളാപ്പള്ളിയുടെ ആരോപണം കേരളത്തെ വീണ്ടും എങ്ങോട്ടടുപ്പിക്കാനുള്ള ലക്ഷ്യംവച്ചാണെന്ന് മനസിലാക്കൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ലെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. വർഗീയ നിലപാടുമായി ബിജെപി സംസ്ഥാന പ്രസിഡന്റും പ്രതിപക്ഷനേതാവും കൊല്ലത്തെ പാർലമെന്റംഗവുമെല്ലാം രംഗത്തുവന്നത് രാഷ്ട്രീയവും ജാതിബോധവും ഉള്ളിൽവച്ചാണ് എന്നും മുഖപ്രസംഗത്തിൽ ജനയുഗം ആരോപിച്ചിരുന്നു.

വിഷയത്തിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. സർവ്വകലാശാല വൈസ് ചാൻസലറായി മുബാറക് പാഷയെ നിയമിച്ചതിനെതിരെ കൊല്ലം എംപി എൻ.കെ പ്രേമചന്ദ്രനും രംഗത്തെത്തിയിരുന്നു. ശ്രീനാരായണ ഓപ്പൺ സർവ്വകലാശാല വി സി നിയമനം മുഖ്യമന്ത്രിയുടെ മരുമകന്റെ നിർദ്ദേശപ്രകാരമാണെന്നാണ് എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞിരുന്നത്. അതേസമയം ഈ വിഷയത്തിൽ അപകീർത്തികരമായി തന്റെ പേര് പരാമർശിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് കൂടിയായ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP