Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടതു തരംഗത്തിനിടയിലും മത്സരിച്ച സീറ്റുകളിൽ ഒന്നിൽ പോലും വിജയിച്ചില്ല; സ്ഥാനങ്ങളെല്ലാം തോറ്റവർ തന്നെ വീണ്ടും കൈയടക്കുന്നു; വഹാബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാനാക്കിയതിൽ ദേവർകോവിലന് അമർഷം; ഐ എൻ എൽ പിളർപ്പിലേക്കോ?

ഇടതു തരംഗത്തിനിടയിലും മത്സരിച്ച സീറ്റുകളിൽ ഒന്നിൽ പോലും വിജയിച്ചില്ല; സ്ഥാനങ്ങളെല്ലാം തോറ്റവർ തന്നെ വീണ്ടും കൈയടക്കുന്നു; വഹാബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാനാക്കിയതിൽ ദേവർകോവിലന് അമർഷം; ഐ എൻ എൽ പിളർപ്പിലേക്കോ?

കെ വി നിരഞ്ജൻ

കോഴിക്കൊട്: ഇനി പിളർന്നാൽ അവശേഷിക്കാത്ത അവസ്ഥയിലുള്ള പാർട്ടിയാണ് ഐ എൻ എൽ എന്ന ഇന്ത്യൻ നാഷണൽ ലീഗ്. പക്ഷേ മുസ്ലീലീഗിൽനിന്ന് പിളർന്നുവന്ന ആ പാർട്ടി ഏറെ ശോഷിച്ചെങ്കിലും മറ്റൊരു പിളർപ്പിന്റെ വക്കിലാണെന്നാണ് ആ പാർട്ടിയിലുള്ളവർ പറയുന്നത്. പ്രമുഖ നേതാക്കളായ എ.പി അബ്ദുൽ വഹാബും അഹമ്മദ് ദേവർകോവിലും തമ്മിലുള്ള ഉടക്കാണ് ഇപ്പോൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്. ഇപ്പോൾ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം വഹാബിന് നൽകിയതാണ് പ്രശ്‌നങ്ങൾ രൂക്ഷമാക്കിയത്. ഇതോടെയാണ് ദേവർകോവിലിനെ അനുകൂലിക്കുന്നവർ പ്രതിഷേധവുമായി രംഗത്തത്തെിയത്.

കാലങ്ങളായി എൽ ഡി എഫിന് മുന്നിൽ മുന്നണി പ്രവേശനവും കാത്ത് നിന്ന പാർട്ടിക്ക് ഇത്തവണ എൽ ഡി എഫ് മത്സരിക്കാൻ നൽകി സീറ്റുകളിലെല്ലാം അവർ സുന്ദരമായി തന്നെ തോറ്റിരുന്നു. കോഴിക്കൊട് സൗത്തിൽ മത്സരിക്കാൻ പാർട്ടി ദേശീയ സെക്രട്ടറി അഹമ്മദ് ദേവർ കോവിലിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ സീറ്റ് നൽകാതെ നേതൃത്വം ദേവർ കോവിലിനെ ഒതുക്കി. പകരം മലപ്പുറത്ത് നിന്നത്തെിയ പ്രൊഫ. എ പി അബ്ദുൾ വഹാബ് സൗത്തിൽ സ്ഥാനാർത്ഥിയായി. ഇതിൽ പ്രതിഷേധവുമായി നിന്ന ദേവർകോവിലിന്റെ പ്രതീക്ഷകളെ തകർത്തെറിഞ്ഞുകൊണ്ട് എൽ ഡി എഫ്, പാർട്ടിക്ക് നൽകിയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും വഹാബിന് തന്നെ നൽകി. ഇതോടെയാണ് ദേവർകോവിലിനെ അനുകൂലിക്കുന്നവർ പ്രശ്‌നമുണ്ടാക്കാൻ തുടങ്ങിയത്.

കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന വർക്കിങ് കമ്മിറ്റി യോഗത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ മറനീക്കി പുറത്തു വന്നിരുന്നു. ഒരു വിഭാഗം പാർട്ടിക്കെതിരെ പേരു വെയ്ക്കാതെ മാദ്ധ്യമങ്ങൾക്ക് പത്രക്കുറിപ്പുകൾ നൽകുകയും ചെയ്തു.
ഐ.എൻ.എല്ലിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വലിയ അപാകതകൾ ഉണ്ടെന്ന് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. കാസർകോട് മത്സരിക്കാൻ തയ്യാറല്ലന്നെ് ഐ എൻ എൽ ജില്ലാ നേതൃത്വം പലതവണ പാർട്ടി സംസ്ഥാന കമ്മിറ്റിയെ അറിയിക്കുകയും ചെയ്തു. എന്നാൽ സംസ്ഥാന കമ്മിറ്റി ഇതിനെതിരായ നിലപാട് സ്വീകരിച്ചതിനാൽ ഈ മണ്ഡലത്തിൽ പാർട്ടിക്ക് മത്സരിക്കേണ്ടി വരികയായിരുന്നു. കോഴിക്കോട് സൗത്തിൽ കീഴ് ഘടകത്തിന്റെ അഭിപ്രായം മാനിച്ചില്ലന്നെും ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.

മണ്ഡലത്തിൽ ജില്ലയിലെ നേതാവിനെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. അഹമ്മദ് ദേവർ കോവിലിന് സീറ്റ് ലഭിക്കുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാൽ സംസ്ഥാന കൗൺസിലോ സംസ്ഥാന വർക്കിങ് കമ്മിറ്റിയോ സ്ഥാനാർത്ഥികളെക്കുറിച്ച് ചർച്ച ചെയ്തില്ല. സെക്രട്ടറിയേറ്റിൽ ഒരു വിഭാഗം ആളുകളുടെ അഭിപ്രായം അടിച്ചൽേപ്പിക്കുകയായിരുന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട്. വിജയസാധ്യതയുള്ള സീറ്റുകൾ നേടിയെടുക്കാൻ നേതൃത്വം പരാജയപ്പെട്ടതായും ഇവർ പറയുന്നു.

വഹാബിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ വിളിച്ചുചേർത്ത യോഗത്തിൽ പങ്കടെുക്കാതെ അഹമ്മദ് ദേവർകോവിൽ തൊട്ടടുത്ത പള്ളിയിൽ പോയി ഇരിക്കുകയായിരുന്നു. പിന്നീട് മറ്റ് നേതാക്കൾ പള്ളിയിൽ പോയി അദ്ദേഹത്തെ കൂട്ടിക്കോണ്ടുവരികയായിരുന്നു. യോഗത്തിൽ ഒന്നും സംസാരിക്കാതെ വിഷമത്തോടെ ഇരിക്കുകയായിരുന്നു ദേവർ കോവിൽ. വഹാബ് സ്ഥാനാർത്ഥിയായി പ്രചരണം തുടങ്ങിയെങ്കിലും ദേവർ കോവിലിനെ അനുകൂലിക്കുന്നവർ പ്രചരണത്തിൽ സജീവമായില്ല. വഹാബിന്റെ സിമി ബന്ധം പരാജയത്തിന് കാരണമായിട്ടുണ്ടെന്നും ഇവരിപ്പോൾ പറയുന്നുണ്ട്. പാർട്ടി സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ അനുസ്മരണ പരിപാടി കോഴിക്കൊട്ട് നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന വഹാബ് പരിപാടിയിൽ പങ്കടെുത്തില്ല. എന്തുകൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അദ്ദഹത്തേിന്റെ മണ്ഡലമായ വള്ളിക്കുന്നിൽ മത്സരിക്കാതെ കോഴിക്കൊട്ടേക്ക് പോന്നുവെന്നും ഇവർ ചോദക്കുന്നു.

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം വഹാബ് ആറ് മാസം ലീവ്ആവശ്യപ്പെടുകയും പാർട്ടി അത് നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് അഹമ്മദ് ദേവർ കോവിലിന് ആ ചുമതല നൽകി. എന്നാൽ പാർട്ടിയിൽ മറ്റൊരു പദവി ഉള്ളതുകൊണ്ട് അദ്ദേഹം സ്ഥാനത്ത് നിന്നും മാറി. പകരം കെ പി ഇസ്മായിൽ എന്നയാൾ പദവി ഏറ്റടെുത്തു. എന്നാൽ ആറുമാസം ലീവെടുത്തുപോയ വഹാബ് ഒരു സുപ്രഭാതത്തിൽ വന്ന് പദവി ഏറ്റടെുക്കുകയായിരുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം പാർട്ടിക്ക് കിട്ടുമെന്ന് മനസ്സിലാക്കിയ വഹാബ് ലീവ് ക്യാൻസൽ ചെയ്ത് തന്റെ സ്ഥാനം തിരികെ ഏറ്റടെുത്ത് എൽ ഡി എഫുമായി ചർച്ചകൾ നടത്തുകയായിരുന്നു. സി പി എമ്മിന് താൽപ്പര്യമുള്ളതുകൊണ്ട് ചെയർമാൻ സ്ഥാനം അദ്ദേഹം സ്വന്തമാക്കുകയായിരുന്നുവെന്നും എതിർവിഭാഗം ആരോപിക്കുന്നു.

അർഹരായ പലരെയും തഴഞ്ഞാണ് വഹാബ് സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ ചെയർമാൻ സ്ഥാനവും സ്വന്തമാക്കിയതെന്നും ഇവർ പറയുന്നു.  പാർട്ടി കൊടുത്ത ലിസ്റ്റ് പരിഗണിക്കാതെ സി പി എം അവർക്ക് താത്പര്യമുള്ളവർക്കാണ് സ്ഥാനം നൽകുന്നതെന്നും ഇത്തരത്തിൽ അവഗണിക്കപ്പെട്ട് മുന്നോട്ട് പോകാനാവില്ലന്നെും അഹമ്മദ് ദേവർകോവിലിനെ അനുകൂലിക്കുന്നവർ പറയുന്നു. ഏതായാലും ചെയർമാൻ സ്ഥാനത്തോടെ ഐ എൻ എല്ലിൽ പ്രതിസന്ധികൾ ശക്തമായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP