Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഈ നാട്ടിൽ ജനാധിപത്യമില്ലേ.. സ്ഥാനാർത്ഥിക്ക് പ്രവർത്തിക്കാൻ അവകാശമില്ലേ; ഇരിക്കൂറിൽ വിമത സ്ഥാനാർത്ഥിയെ അക്രമിച്ചതിനെതിരെ പ്രതിഷേധം; ബിനോയ് തോമസിനെ മർദ്ദിച്ചത് മന്ത്രി കെസി ജോസഫിന്റെ അനുയായികളെന്ന് ആരോപിച്ച് ഫേസ്‌ബുക്ക് കൂട്ടായ്മ

ഈ നാട്ടിൽ ജനാധിപത്യമില്ലേ.. സ്ഥാനാർത്ഥിക്ക് പ്രവർത്തിക്കാൻ അവകാശമില്ലേ; ഇരിക്കൂറിൽ വിമത സ്ഥാനാർത്ഥിയെ അക്രമിച്ചതിനെതിരെ പ്രതിഷേധം; ബിനോയ് തോമസിനെ മർദ്ദിച്ചത് മന്ത്രി കെസി ജോസഫിന്റെ അനുയായികളെന്ന് ആരോപിച്ച് ഫേസ്‌ബുക്ക് കൂട്ടായ്മ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഇരിക്കൂറിലെ സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ബിനോയ് തോമസിന് നേരെ ചെമ്പൻതോട്ടിയിൽ ആക്രമണം. ആക്രണത്തിൽ പിരക്കേറ്റ ബിനോയിയെ തളിപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥാനാർത്ഥിയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച ബേബിയെന്ന പ്രവർത്തകനും പരിക്കേറ്റു. ആക്രണത്തിന് പിന്നിലെ ഇരിക്കൂറിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെസി ജോസഫാണെന്ന് ബിനോയ് തോമസിന് വേണ്ടി പ്രവർത്തിക്കുന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മ ആരോപിച്ചു. ഈ നാട്ടിൽ ജനാധിപത്യമില്ലേ.. സ്ഥാനാർത്ഥിക്ക് പ്രവർത്തിക്കാൻ അവകാശമില്ലേ.. യഥാർത്ഥത്തിൽ സിപിഎമ്മോ അല്ല കെ.സി ജോസഫെന്ന ഏകാധിപതിയോ അക്രമരാഷ്ട്രീയത്തിന്റെ വക്താക്കൾ.. ബിനോയ് തോമസിനെതിരായ അക്രമത്തിൽ പ്രതിഷേധിക്കാനും ഫെയ്‌സ് ബുക്ക് കൂട്ടായ്മ ആഹ്വാനം ചെയ്തു.

കെ സി ജോസഫ്, നിങ്ങളും കൂട്ടാളികളും എന്തിനു ഞങ്ങളെ ഭയക്കുന്നു ??? എന്തിന് ഞങളുടെ നോട്ടീസുകളും പോസ്റ്ററുകളും നശിപ്പിക്കുന്നു.. ഫ്‌ലെക്‌സുകൽ എന്തിന് കീറുന്നു......നിങ്ങൾ ഭയക്കുന്നു.. നിങ്ങൾക്ക് ജനങ്ങളെ നേർക്ക് നേരെ നോക്കാൻ കഴിയാത്ത അവസ്ഥ നിങ്ങൾ ഉണ്ടാകിയതാണ്... അത് ഞങ്ങളുടെ പ്രശ്‌നമല്ല.... അന്തമായ ഒരു രാഷ്ടീയ കാഴ്ചപ്പാടിൽ നിങ്ങളെ ഒരു കൂട്ടം ആൾക്കാർ പിന്തുണക്കുമ്പോൾ..... ഒരു നാടിന്റെ പ്രശ്‌നം ആണ് വലുത്, രാഷ്ട്രീയം മാത്രമല്ല എന്ന് ചിന്തിക്കുന്ന മറ്റൊരു കൂട്ടം നിങ്ങളെ എതിര്ക്കുന്നു. അത് വളര്ന്നു വരുന്ന ഒരു സമൂഹത്തിന്റെ ബാധ്യത കൂടി ആണ്... നിങ്ങള്ക്കും നിങ്ങളുടെ അച്ചാരം തിന്നുന്ന ഗുണ്ടകൾക്കും തീര്ച്ചയായും പൊതു ജനം മറുപടി തന്നിരിക്കും...എന്നാണ് ഫേസ് ബുക്ക് കൂട്ടായ്മ ഇരിക്കൂർ ആക്രമണത്തിന് ശേഷം ഇട്ട പോസ്റ്റ്.

അതായത് ബിനോയ് തോമസിന്റെ സ്ഥാനാർത്ഥിത്തോടെ തോൽവിയുറപ്പായ കെസി ജോസഫാണ് ആക്രമണത്തിന് പിന്നിലെന്ന് വിശദീകരിക്കുകയാണ് ഫെയ്‌സ് ബുക്ക് കൂട്ടായ്മ. സേവ് കോൺഗ്രസ് ഫോറം സ്ഥാനാർത്ഥിയായാണ് ബിനോയ് തോമസ് മത്സരിക്കുന്നത്. മെഴുകു തിരിയാണ് ചിഹ്നം. കോൺഗ്രസിൽ നിന്നുള്ള നേതാവിനെ തന്നെ വിമതനായി കിട്ടിയതോടെ സോഷ്യൽ മീഡിയയിലും കെസിക്ക് എതിരായ വോട്ട് പിടിത്തം സജീവമായി. സ്ഥാനാർത്ഥിയെ സംബന്ധിച്ച് ഫെയ്‌സ് ബുക്ക് കൂട്ടായ്മയിൽ ചില സംശയങ്ങളുണ്ടായെങ്കിലും പത്രികാ പിൻവലിക്കൽ തീയതി കഴിഞ്ഞതോടെ എല്ലാം മാറി. ഇതോടെ കോൺഗ്രസിലെ വലിയൊരു വിഭാഗവും കെസിക്ക് എതിരെ ബിനോയ് തോമസിന് പിന്നിൽ അണിനിരന്നു. ഇതോടെ മത്സരം സിപിഐയുടെ കെടി ജോസും ബിനോയ് തോമസും തമ്മിലായെന്നാണ് കോൺഗ്രസ് വിമതരുടെ നിലപാട്.

പ്രചരണത്തിലും കെസിയെക്കാൾ ഏറെ മുന്നിൽ ബിനോയ് തോമസ് എത്തി. ഇതോടെയാണ് പ്രചരണത്തെ തടുക്കാൻ ആക്രമങ്ങളുമായി കെസിയും കൂട്ടരുമെത്തിയതെന്നാണ് ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ ആരോപണം. ഞായറാഴ്ച ആയതിനാൽ ഇന്ന് കൂടതൽ ശക്തമായ പ്രചരണങ്ങളാണ് ബിനോയിയ്‌ക്കെതിരെ ആസുത്രണം ചെയ്ത്. ഇതാണ് ചിലരെ പ്രകോപിപ്പിച്ചത്. നോട്ടീസുകളുമായി പോയവരെ ചെമ്പൻ തോട്ടിൽ ഒരു സംഘം ആക്രമിച്ചു. വാഹനങ്ങൾ തകർത്തു. ഇതറിഞ്ഞാണ് സ്ഥലത്തേക്ക് ബിനോയ് എത്തിയത്. ഇതോടെ ആക്രമണം സ്ഥാനർത്ഥിക്ക് നേരെയാവുകയായിരുന്നു. ബിനോയ് തോമസുണ്ടാക്കുന്ന മുൻതൂക്കത്തിൽ ഭയന്നാണ് ഇതെന്ന് ഇരിക്കൂറിലെ ഫേസ്‌ബുക്ക് കൂട്ടായ്മ പറയുന്നു. മികച്ച സ്ഥാനാർത്ഥിയെ കിട്ടയതോടെ ഈ ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം പതിനയ്യായിരം കടക്കുകയും ചെയ്തു. ബിനോയ് തോമസിന് കിട്ടാൻ പോകുന്ന വോട്ടുകളുടെ സൂചനയാണിതെന്നാണ് ഈ ഗ്രൂപ്പിന്റെ വിലയിരുത്തൽ.

1982ൽ കോട്ടയത്തുനിന്ന് ഇരിക്കൂറിലെത്തിയ കെ സി ജോസഫിനാണ് ജില്ലയിൽ ഇക്കുറി പാളയത്തിൽപട ആദ്യം നേരിടേണ്ടിവന്നതെന്നും ശ്രദ്ധേയം. ജോസഫിനെ സ്ഥാനാർത്ഥിയാക്കരുതെന്നാവശ്യപ്പെട്ട് ഇരിക്കൂ ർ സിദ്ദീഖ് നഗറിൽ ഒരുവിഭാഗം കോൺഗ്രസ്സുകാർ കോലംകത്തിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തായിരുന്നു എതിർപ്പിന് തുടക്കമിട്ടത്. എന്നാൽ, എല്ലാ എതിർപ്പും തട്ടിമാറ്റി ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹാശിസ്സുകളോടെ കെ സി ജോസഫ് തന്നെ മണ്ഡലത്തിൽ മൽസരത്തിനെത്തി. ഇതാണ് വിമതസ്ഥാനാർത്ഥിയിലേക്ക് കാര്യങ്ങളെത്തിച്ചത്. കെസിക്കെതിരേ വിമതസ്ഥാനാർത്ഥിയെ നിർത്തിയവർ ഫേസ്‌ബുക്ക് കൂട്ടായ്മ രൂപീകരിച്ചും പ്രചാരണം നടത്തുന്നു. അഡ്വ. ബിനോയ് തോമസ് വിമതനായി എത്തിയതോടെ ആവേശവും ഇരട്ടിച്ചു. ഇത്രയും നീണ്ടനാൾ എംഎൽഎയായിരുന്നിട്ടും ഇരിക്കൂറിൽ ഒരു വീട് വയ്ക്കാനോ, വോട്ടേഴ്‌സ് ലിസ്റ്റിൽപേര് ചേർക്കാനോ താല്പര്യം കാട്ടാത്ത ഒരാളെ തങ്ങൾക്ക് ഇനി പ്രതിനിധിയായി വേണ്ട എന്നതാണ് കോൺഗ്രസുകാർ ഒന്നടങ്കം പറയുന്നത്.

എന്തുവന്നാലും ഇരിക്കൂറിൽ കെസി ജോസഫിനെ കെട്ടുകെട്ടിക്കുമെന്നായിരുന്നു ഉയർന്ന് കേട്ട ആദ്യ മുദ്രാവാക്യം. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് തന്നെ മന്ത്രിയുടെ പേര് വെട്ടിമാറ്റാനും നീക്കം സജീവമായിരുന്നു. എന്നാൽ ഉറച്ച നിലപാടുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത് എത്തിയപ്പോൾ ഇരിക്കൂറിൽ കെസി തന്നെ സ്ഥാനാർത്ഥിയായി. ഇതോടെ കെസിക്ക് എതിരെ ശക്തമായ ജനവികാരം ഉയർന്നു. ഇടതുപക്ഷത്ത് മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥി കരുത്തനല്ലാത്തതിനാൽ ശക്തനായ വിമതനായി തെരച്ചിൽ തുടങ്ങി. കെപിസിസി നേതാവായ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയക്കാൻ തീരുമാനിച്ചു. എന്നാൽ സമ്മർദ്ദം ശക്തമായപ്പോൾ സജീവ് ജോസഫ് സ്ഥാനാർത്ഥിയാകാനില്ലെന്ന് വ്യക്തമായി. ഇതോടെ പുതിയ വിമതനായി അന്വേഷണം തുടങ്ങി. ഇതാണ് പുതിയ ആശയക്കുഴപ്പങ്ങളിലേക്ക് എത്തുന്നത്. സജീവ് ജോസഫ് പിന്മാറിയപ്പോൾ തന്നെ ഫെയ്‌സ് ബുക്ക് കൂട്ടായ്മ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. ഷാജി കുര്യാക്കോസിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതിനിടെയാണ് കെ.സിക്കെതിരെ കോൺഗ്രസിലെ തന്നെ യുവനേതാവായ അഡ്വ. ബിനോയ് തോമസ് മത്സര സന്നദ്ധത പ്രകടിപ്പിച്ചത്. ഇതോടെ ബിനോയ് തോമസിന് പിന്നിൽ ഫെയ്‌സ് ബുക്ക് കൂട്ടായ്മയും കെസിക്ക് എതിരായ ഗ്രൂപ്പുകളും നിലയുറപ്പിച്ചു.

ഇരിക്കൂർ മണ്ഡലത്തിൽ തുടർച്ചയായ എട്ടാം തവണയും കോട്ടയം ജില്ലക്കാരനായ കെ.സി. ജോസഫിനെ മത്സരിപ്പിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് ഇരിക്കൂർ മണ്ഡലം കമ്മിറ്റിയും യൂത്ത് കോൺഗ്രസ് അടക്കമുള്ള പോഷക സംഘടനകളും രംഗത്ത് വരികയും തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട് കെ.ആർ. അബ്ദുൾഖാദർ രാജിവെയ്ക്കുകയും മന്ത്രിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ക്രൈസ്തവ സ്ഥാനാർത്ഥിക്കായി അബ്ദുൾ ഖാദർ മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP