Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഴിമതി കേസിൽ വിധി വരും മുമ്പ് ചന്ദ്രശേഖരന് വീണ്ടും ഐഎൻടിയുസി അധ്യക്ഷനാകണം; 25ന് സംഘടനാ തെരഞ്ഞെടുപ്പു നടത്താൻ നീക്കം; പറ്റില്ലെന്ന് കെപിസിസിയും; സിപിഎം സമ്മേളനങ്ങളെ കുറ്റം പറയുന്ന കോൺഗ്രസുകാർ തന്നെ 2700 പേരെ കൊച്ചിയിൽ എത്തിച്ചു തെരഞ്ഞെടുപ്പു നടത്തിയാൽ പാർട്ടിക്കും വാമൂടാം

അഴിമതി കേസിൽ വിധി വരും മുമ്പ് ചന്ദ്രശേഖരന് വീണ്ടും ഐഎൻടിയുസി അധ്യക്ഷനാകണം; 25ന് സംഘടനാ തെരഞ്ഞെടുപ്പു നടത്താൻ നീക്കം; പറ്റില്ലെന്ന് കെപിസിസിയും; സിപിഎം സമ്മേളനങ്ങളെ കുറ്റം പറയുന്ന കോൺഗ്രസുകാർ തന്നെ 2700 പേരെ കൊച്ചിയിൽ എത്തിച്ചു തെരഞ്ഞെടുപ്പു നടത്തിയാൽ പാർട്ടിക്കും വാമൂടാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് കാലത്ത് 2700 പേരെ കൊച്ചിയിലെത്തിച്ച് തെരഞ്ഞെടുപ്പ് നടത്താനുറച്ച് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. നാളെയാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നോമിഷൻ നൽകാനുള്ള അവസാന തീയതി. നിലവിലെ സാഹചര്യത്തിൽ മറ്റാരും നോമിനേഷൻ നൽകില്ലെന്ന പ്രതീക്ഷയിലാണ് ചന്ദ്രശേഖരൻ. അങ്ങനെയെങ്കിൽ 25-ാം തീയതി തീരുമാനിച്ചിരിക്കുന്ന വോട്ടെടുപ്പ് ഇല്ലാതെ ഐകകണ്ഠേന തന്നെ ചന്ദ്രശേഖരന് വീണ്ടും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റാകാം. എന്നാൽ മറ്റാരെങ്കിലും നോമിനേഷൻ നൽകിയാൽ തെരഞ്ഞെടുപ്പ് വേണ്ടിവരും.

2020 ൽ നടക്കേണ്ടിയിരുന്ന സംഘടനാ തെരഞ്ഞെടുപ്പ് കോവിഡ് സാഹചര്യത്തിൽ നീട്ടിവെച്ചതാണ് ഇപ്പോൾ നടക്കുന്നത്. അത് ഒരിക്കൽ കൂടി മാറ്റാൻ തയ്യാറല്ലെന്ന സന്ദേശമാണ് ചന്ദ്രശേഖരൻ നൽകുന്നത്. എന്നാൽ കോവിഡ് മൂലം ജനുവരി 31 വരെയുള്ള എല്ലാ പരിപാടികളും കെപിസിസി മാറ്റിവച്ചിരിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് വിഡി സതീശൻ പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് തെരഞ്ഞെടുപ്പ് നടത്തി കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയാൽ നടപടി ഉണ്ടാകുമെന്ന സന്ദേശമാണ് സതീശൻ നൽകുന്നത്. സിപിഎം സമ്മേളനങ്ങളെ കോൺഗ്രസ് എതിർക്കുമ്പോൾ ഐഎൻടിയുസി കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് എതിരാളികൾ ആയുധമാക്കുമെന്ന് ഉറപ്പാണ്. എന്നാൽ കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം മുഖവിലയ്ക്കെടുക്കാതെ തെരഞ്ഞെടുപ്പ് നടത്താനാണ് ചന്ദ്രശേഖരന്റെ തീരുമാനം.

വോട്ടെടുപ്പ് നടക്കുകയാണെങ്കിൽ രണ്ടായിരത്തിഎഴുന്നൂറോളം പ്രതിനിധികൾക്കായി 15 കൗണ്ടറുകൾ സ്ഥാപിക്കുമെന്നും ഒരേ സമയം അമ്പതോളം മാത്രം വന്ന് വോട്ട് ചെയ്തുപോകുന്ന സംവിധാനമൊരുക്കുമെന്നാണ് ചന്ദ്രശേഖരൻ വിശദീകരിക്കുന്നത്. ജനുവരി 31 വരെയുള്ള പൊതുപരിപാടികളാണ് കെപിസിസി റദ്ദാക്കിയത്. ഇത് പൊതുപരിപാടിയല്ല. സമ്മേളനമോ മീറ്റിങ്ങുകളോ ഒന്നും നടക്കുന്നില്ല. ഇതൊരു സംഘടനാ പ്രക്രീയ മാത്രമാണെന്നും അദ്ദേഹം പറയുന്നു. എന്നാൽ 2700 പേർക്കായി 15 കൗണ്ടറുകൾ ഇട്ടാൽ ആൾകൂട്ടം എത്രത്തോളം ഒഴിവാക്കാനാകുമെന്ന് എതിർവിഭാഗം ചോദിക്കുന്നു. മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിനിധികൾ കോവിഡ് വ്യാപനം ദുസഹമായിരിക്കുന്ന കൊച്ചിയിലെത്തുന്നത് എത്രത്തോളം സുരക്ഷിതമാകുമെന്നും ഇവർ ആശങ്കയുയർത്തുന്നു. വോട്ടെടുപ്പിന് സ്റ്റേ ആവശ്യപ്പെട്ട് ചില ഐഎൻടിയുസി നേതാക്കൾ ഹൈക്കോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ്.

ഈ മാസം 27 ന് ചന്ദ്രശേഖരൻ പ്രതിയായിരിക്കുന്ന കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതികേസിൽ കോടതിയിൽ ഹാജരാകേണ്ടതുണ്ട്. മാത്രമല്ല ചന്ദ്രശേഖരന്റെ പേരിലുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ കെപിസിസി നിയോഗിച്ചിരിക്കുന്ന ഡോ. മാത്യു കുഴൽനാടൻ ഏകാംഗ കമ്മീഷൻ ഈ മാസം തന്നെ റിപ്പോർട്ട് സമർപ്പിക്കും. ചന്ദ്രശേഖരന്റെ തട്ടകമായ കൊല്ലത്ത് കൂടി മാത്രമാണ് സിറ്റിങ് നടത്താനുള്ളത്. റിപ്പോർട്ട് എതിരായാൽ പാർട്ടിക്കുള്ളിൽ നിന്നും ചന്ദ്രശേഖരന്റെ പേരിൽ നടപടി ഉണ്ടായേയ്ക്കും. സുധാകരൻ പ്രസിഡന്റായ ശേഷം കോൺഗ്രസിൽ റിപ്പോർട്ടുകൾ മുക്കുന്നത് അത്ര എളുപ്പമല്ലെന്ന് ചന്ദ്രശേഖരനറിയാം. പാർട്ടിക്കുള്ളിൽ നിന്ന് നടപടി ഉണ്ടായാൽ ഐഎൻടിയുസിയിലും ചന്ദ്രശേഖരന്റെ പിടി അയയും. അതിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്താൻ ധൃതി പിടിക്കുന്നതിന് പിന്നിലെ കാരണങ്ങൾ ഇതൊക്കെയാണ്.

എ കാറ്റഗറി പ്രദേശമായ കൊച്ചിയിൽ വോട്ടെടുപ്പിനുള്ള അനുമതി ജില്ലാ ഭരണകൂടം നൽകാനിടയില്ല. എന്നാൽ സിപിഎം സംസ്ഥാനസമ്മേളനം എറണാകുളത്ത് നടക്കുന്നത് ചൂണ്ടിക്കാട്ടി ചന്ദ്രശേഖരൻ വിഭാഗം വിലപേശാനാണ് സാധ്യത. ഐഎൻടിയുസിക്കുള്ളിൽ നിലവിൽ ചന്ദ്രശേഖരന്റെ അപ്രമാധിത്യമാണുള്ളത്. വോട്ടെടുപ്പ് നടന്നാലും ഇല്ലെങ്കിലും നിലവിലുള്ള പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ സ്ഥാനത്തു തുടരുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു. ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖരനെ അനുകൂലിക്കുന്നവരാണ് 14 ജില്ലകളിലും അധികാരത്തിൽ എത്തിയത്. ജില്ലാ പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് ഒൻപതിന് പൂർത്തിയായിരുന്നു. കോഴിക്കോട്ടുമാത്രമാണ് മത്സരം നടന്നത്.

22-നാണ് നാമനിർദ്ദേശപത്രിക സ്വീകരിക്കുക. 23-ന് പിൻവലിക്കാനുള്ള അവസരമുണ്ട്. വൈകീട്ട് അന്തിമപട്ടിക പ്രസിദ്ധീകരിക്കും. ആർ.ചന്ദ്രശേഖരനുവേണ്ടി 14 ജില്ലാ പ്രസിഡന്റുമാരും നാമനിർദ്ദേശപത്രിക സമർപ്പിക്കുമെന്നാണ് ധാരണ. എതിരില്ലെങ്കിൽ 23-നുതന്നെ ഫലപ്രഖ്യാപനം നടക്കും. മത്സരമുണ്ടെങ്കിൽ 25-ന് എറണാകുളം നെട്ടൂർ ജമാഅത്ത് ഹാളിലായിരിക്കും വോട്ടെടുപ്പ്. ഇവിടെ 15 ബൂത്തുകൾ തയ്യാറാക്കും. രണ്ടായിരത്തിയെഴുന്നൂറോളം സംസ്ഥാന പ്രതിനിധികളാണ് വോട്ടർമാർ. 500 അംഗങ്ങൾക്ക് ഒരുപ്രതിനിധിയെന്ന നിലയിലാണ് സംസ്ഥാന പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്.

തമിഴ്‌നാട് ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് വി.ആർ.ജഗന്നാഥനാണ് വരണാധികാരി. 2007-ലാണ് ചന്ദ്രശേഖരൻ ആദ്യമായി സംസ്ഥാന പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യപ്പെട്ടത്. 2012-ലും 2016-ലും സംഘടനാ തിരഞ്ഞെടുപ്പിലൂടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തൊഴിൽവകുപ്പിൽ രജിസ്‌ട്രേഷനും സംഘടനയിൽ അഫിലിയേഷനുമടക്കമുള്ള നിബന്ധനകളെല്ലാം പാലിക്കുന്ന ട്രേഡ് യൂണിയനുകളിലെ അംഗങ്ങൾക്കുമാത്രമാണ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള അവസരം. 2020-ൽ നടക്കേണ്ട സംഘടനാ തിരഞ്ഞെടുപ്പ് കോവിഡ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP